“ജ്യോ​തി​ല​ക്ഷ്മി തി​ര​ക്കി​ലാ​ണ്’ പൂ​ജ​യും ടൈ​റ്റി​ൽ ലോ​ഞ്ചും

കേ​ര​ളം മു​ഴു​വ​ൻ വ്യാ​പി​ച്ചു കി​ട​ക്കു​ന്ന ച​ല​ച്ചി​ത്ര കൂ​ട്ടാ​യ്മ​യാ​യ മി​ത്ര ഫി​ലിം​സ് ആ​ദ്യ​മാ​യി നി​ർ​മി​ക്കു​ന്ന ചി​ത്ര​മാ​ണ് “ജ്യോ​തി​ല​ക്ഷ്മി തി​ര​ക്കി​ലാ​ണ്’. ചി​ത്ര​ത്തി​ന്‍റെ പൂ​ജ​യും ടൈ​റ്റി​ൽ ലോ​ഞ്ചും ക​ഴി​ഞ്ഞ ദി​വ​സം എ​റ​ണാ​കു​ളം പാ​ലാ​രി​വ​ട്ടം വൈ​എം​സി​എ ഹാ​ളി​ൽ ന​ട​ന്നു.ച​ല​ച്ചി​ത്ര ന​ട​ൻ ബി​നീ​ഷ് ബാ​സ്റ്റി​ൻ ആ​ണ് ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ടൈ​റ്റി​ൽ ലോ​ഞ്ചിം​ഗ് ന​ട​ൻ സ​ജി​ത്ത് തോ​പ്പി​ൽ നി​ർ​വ​ഹി​ച്ചു.

മി​ത്ര ഫി​ലിം​സി​ന്‍റെ സെ​ക്ര​ട്ട​റി ഭാ​സ്ക​ര​ൻ വെ​റ്റി​ല​പ്പാ​റ സ്വാ​ഗ​തം പ​റ​ഞ്ഞ ച​ട​ങ്ങി​ൽ, ട്ര​ഷ​റ​ർ ബ​ബി​ത ന​ന്ദി പ​റ​ഞ്ഞു. ന​ടി ദേ​വ ന​ന്ദ സു​രേ​ഷ്, ര​ക്ഷാ​ധി​കാ​രി സി​ജി രാ​ജ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ഞ്ജു ജി​ജി, ര​ഞ്ജി​ത്ത് കോ​ഴി​ക്കോ​ട്, ഷ​റ​ഫു ക​രൂ​പ്പ​ട​ന്ന തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്ന് സം​സാ​രി​ച്ചു. ച​ട​ങ്ങി​ൽ, മി​ത്ര ഫി​ലിം​സി​ന്‍റെ പ്ര​സി​ഡ​ന്‍റ് റെ​ജി ആ​ന​ത്താ​ര​ക്ക​ൽ എ​ഴു​തി​യ ചി​ത്ര​ത്തി​ന്‍റെ സ്ക്രി​പ്റ്റ് സെ​ക്ര​ട്ട​റി ഭാ​സ്ക​ര​ൻ വെ​റ്റി​ല​പ്പാ​റ​യ്ക്കു കൈ​മാ​റി. ച​ട​ങ്ങി​ൽ മി​ത്ര ഫി​ലിം​സി​ന്‍റെ പ്ര​വ​ർ​ത്ത​ക​രും, മ​റ്റ് സി​നി​മാ പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ത്തു.

മി​ത്ര ഫി​ലിം​സ് നി​ർ​മി​ക്കു​ന്ന “ജ്യോ​തി​ല​ക്ഷ്മി തി​ര​ക്കി​ലാ​ണ്’ റ​ഷീ​ദ് ചേ​ളാ​രി സം​വി​ധാ​നം ചെ​യ്യു​ന്നു. ക​ഥ, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം-​റെ​ജി ആ​ന​ത്താ​ര​ക്ക​ൽ, പ്രൊ​ഡ​ക്‌​ഷ​ൻ ക​ൺ​ട്രോ​ള​ർ-​ഷ​റ​ഫു ക​രൂ​പ്പ​ട​ന്ന, പി​ആ​ർ​ഒ-​അ​യ്മ​നം സാ​ജ​ൻ. പ്ര​മു​ഖ താ​ര​ങ്ങ​ളും പു​തു​മു​ഖ​ങ്ങ​ളും വേ​ഷ​മി​ടു​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ഉ​ട​ൻ ആ​രം​ഭി​ക്കും.

-അ​യ്മ​നം സാ​ജ​ൻ

Related posts

Leave a Comment