വേദനകൾ സമ്മാനിച്ച സ്റ്റേജ് ഷോകൾ ഇഷ്ടം പോലെ ഉണ്ടായിട്ടുണ്ട്. ഒരു ന്യൂ ഇയർ ഷോയിൽ എന്തോ ചെറിയ കാരണത്തിന് എന്നെ ഒരാൾ അപമാനിച്ചു. ആരാണെന്ന് പറയുന്നില്ല. ആ ഷോയിൽ എല്ലാ പാട്ടുകാരും ഉണ്ടായിരുന്നു. കാണികളേക്കാളും എന്റെ കൂടെയുള്ളവരിൽ നിന്നാണ് ഞാൻ അപമാനം നേരിട്ടിട്ടുള്ളത്. പ്രേക്ഷകർ നമ്മളെ ശരിക്കും അറിയാത്തവരാണ്. അവർ നമ്മളുടെ പാട്ട് മാത്രം കേൾക്കുന്നവരാണ്.
ഞാനതൊന്നും അപമാനമായി കാണുന്നില്ല. നമ്മളെന്താണെന്ന് അറിഞ്ഞ് നമ്മളെ അപമാനിച്ചപ്പോഴാണ് ബാധിച്ചത്. അതും ഞാൻ അതിജീവിച്ചു. കൂടെ നിന്ന് ചതിക്കുന്ന വ്യക്തിയാണ് നമ്മളെ ഏറ്റവും കൂടുതൽ വേദനിപ്പിക്കുക. അതെല്ലാവരുടെ ജീവിതത്തിലും ഉള്ളതാണ്. അതിൽ നിന്നും പഠിച്ച് മുന്നോട്ട് വരണം. -മഞ്ജരി
