കോ​ൺ​ഗ്ര​സ് മൊ​ബൈ​ൽ സ​മ​ര​ക്കാ​രാ​യി അ​ക്ര​മം ന​ട​ത്തു​ന്നു: സമരത്തിനായി ആളുകളെ ഇറക്കുകയാണെന്ന ആരോപണവുമായി എം.​വി. ജ​യ​രാ​ജ​ൻ


ക​ണ്ണൂ​ർ: കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ മൊ​ബൈ​ൽ സ​മ​ര​ക്കാ​രാ​യി പോ​യി കെ-​റെ​യി​ൽ സ​ർ​വേ ന​ട​ക്കു​ന്നി​ട​ത്ത് അ​ക്ര​മം ന​ട​ത്തു​ക​യാ​ണെ​ന്ന് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി.​ജ​യ​രാ​ജ​ൻ. ക​ണ്ണൂ​രി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ്ഥ​ലം ഉ​ട​മ​ക​ളെ പ്ര​തി​ഷേ​ധി​ക്കാ​ൻ കി​ട്ടാ​ത്ത​ത് കൊ​ണ്ട് ക​ണ്ണൂ​രി​ൽ നി​ന്നു​മു​ള​ള ആ​ളു​ക​ളെ​യി​റ​ക്കി​യാ​ണ് അ​വ​ർ പ്ര​തി​ഷേ​ധി​ക്കു​ന്ന​ത്.

ഉ​ത്ത​രേ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ആ​ൾ​ക്കൂ‌​ട്ട അ​ക്ര​മ​ങ്ങ​ൾ ന​ട​ത്തു​ന്ന​വ​രെ പോ​ലെ കെ-​റെ​യി​ൽ വി​രു​ദ്ധ അ​ക്ര​മ സം​ഘ​മാ​ണ് ഇ​ന്ന് നാ​ട്ടി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ​യും ബി​ജെ​പി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ സ​മ​രം ന​ട​ത്തു​ന്ന​വ​രു​ടെ പ്ര​ധാ​ന ജോ​ലി.

കെ-​റെ​യി​ൽ കു​റ്റി​ക​ൾ പ്ര​തി​ഷേ​ധ​ക്കാ​ർ പി​ഴു​തു​മാ​റ്റു​മ്പോ​ൾ സ്ഥ​ല ഉ​ട​മ ത​ന്നെ അ​ത് പു​നഃ​സ്ഥാ​പി​ക്കു​ന്ന സ്ഥി​തി​വി​ശേ​ഷ​മു​ണ്ട്.​കോ​ൺ​ഗ്ര​സി​ന് ക​ല്ല് പി​ഴു​ത് മാ​റ്റാ​നേ അ​റി​യു.

ക​ല്ല് നാ​ടി​ന്‍റെ ഭാ​വി​ക്ക് വേ​ണ്ടി​സ്ഥാ​പി​ക്കാ​ൻ അ​വ​ർ​ക്ക് അ​റി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വീ​ട് ക​യ​റി സ്ഥ​ല ഉ​ട​മ​ക​ളെ ക​ണ്ട് കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞ് ധ​രി​പ്പി​ക്കു​ക​യാ​ണ് ഇ​പ്പോ​ൾ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ചെ​യ്യു​ന്ന​ത്.

പ​ദ്ധ​തി പ്ര​ദേ​ശ​ത്ത് മാ​ത്ര​മ​ല്ല എ​ല്ലാ സ്ഥ​ല​ങ്ങ​ളി​ലും എ​ത്തി ആ​ളു​ക​ൾ​ക്ക് പ​ദ്ധ​തി​യെ​കു​റി​ച്ച് വി​വ​രി​ക്കും. കാ​ന്പ​യി​ൻ ന​ട​ത്തും.​വി​ക​സ​ന ത​ൽ​പ​ര​രാ​യ ആ​ളു​ക​ൾ പ​ദ്ധ​തി ന​ല്ല​താ​ണെ​ന്ന് അ​ഭി​പ്രാ​യ​പെ​ടു​ന്നു​ണ്ട്.

നി​ല​വി​ൽ സ്ഥ​ലം ന​ഷ്ട​പെ​ടു​ന്ന​വ​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം വേ​ണ​മെ​ന്ന ആ​വ​ശ്യം മാ​ത്ര​മാ​ണ് അ​വി​ടെ നി​ന്നും ഉ​യ​ർ​ന്ന് വ​രു​ന്ന​ത്. അ​ത് നാ​ലി​ര​ട്ടി​യാ​യി സ​ർ​ക്കാ​ർ ന​ൽ​കു​മെ​ന്ന് വാ​ഗ്ദാ​നം ന​ൽ​കു​ന്നു​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts

Leave a Comment