പൊതുസ്ഥലത്ത് ഭീഷണിപ്പെടുത്തിയുള്ള പ്രസംഗം; ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​സു​രേ​ന്ദ്ര​ന്  ക​ണ്ണൂ​രി​ൽ അ​റ​സ്റ്റ് വാ​റ​ണ്ട്

ക​ണ്ണൂ​ർ: ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​സു​രേ​ന്ദ്ര​ന് അ​റ​സ്റ്റ് വാ​റ​ണ്ട്. ക​ണ്ണൂ​ർ ജു​ഡീ​ഷ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​ട്ട് കോ​ട​തി​യാ​ണ് വാ​റ​ണ്ട് അ​യ​ച്ച​ത്. ക​ണ്ണൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ മാ​ർ​ച്ചി​ൽ ഡി​വൈ​എ​സ്പി​യെ​യും സി​ഐ​യെ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി പ്ര​സം​ഗി​ച്ച കേ​സി​ൽ തു​ട​ർ​ച്ച​യാ​യി ഹാ​ജ​രാ​വാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ച​ത്.

യു​വ​മോ​ർ​ച്ച ക​ണ്ണൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് സു​ശീ​ൽ കു​മാ​റി​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ച കേ​സി​ൽ പ്ര​തി​ക​ളെ അ​റ​സ്റ്റ്ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി, യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​ർ ക​ണ്ണൂ​ർ ടൗ​ൺ സ്റ്റേ​ഷ​നി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി​യി​രു​ന്നു. മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത് കെ. ​സു​രേ​ന്ദ്ര​നാ​യി​രു​ന്നു.

ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ ഡി​വൈ​എ​സ്പി​യെ​യും സി​ഐ​യെ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി പ്ര​സം​ഗി​ച്ച​തി​ന് ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു.

Related posts