ഒ​റ്റ ദി​വ​സം കൊ​ണ്ട് പ​തി​നാ​യി​രം ആ​സ്വാ​ദ​ക​ർ! ക​ടു​ക് ചെ​റി​യ സം​ഭ​വം അ​ല്ല; യൂ​ട്യൂബി​ൽ ഹി​റ്റാ​യി വൈദികരു​ടെ കോ​മ​ഡി വെ​ബ് സീ​രി​സ്

സ്വ​ന്തം ലേ​ഖ​ക​ൻ

തൃ​ശൂ​ർ: ഒ​റ്റ ദി​വ​സം കൊ​ണ്ട് പ​തി​നാ​യി​രം ആ​സ്വാ​ദ​ക​ർ. ക​ടു​ക് എ​ന്ന പേ​രി​ൽ തൃ​ശൂ​ർ അ​തി​രൂ​പ​ത​യി​ലെ മൂ​ന്നു വൈ​ദി​ക​ർ ചേ​ർ​ന്നൊ​രു​ക്കി​യ കോ​മ​ഡി വെ​ബ്സീ​രി​സാ​ണു യൂ​ട്യൂ​ബി​ൽ ഹി​റ്റാ​കു​ന്ന​ത്.

ഫാ. ​ഫി​ജോ ആ​ല​പ്പാ​ട​ൻ, ഫാ. ​പ്ര​തീ​ഷ് ക​ല്ല​റ​യ്ക്ക​ൽ, ഫാ. ​ഗ്രി​ജോ വി​ൻ​സെ​ന്‍റ് മു​രി​ങ്ങാ​ത്തേ​രി എ​ന്നി​വ​രാ​ണു ക​ടു​ക് എ​ന്ന വെ​ബ് സീ​രീ​സി​ന്‍റെ അ​ണി​യ​റ​ക്കാ​ർ.

നി​ത്യ​ജീ​വി​ത​ത്തി​ലെ അ​നു​ഭ​വ​ങ്ങ​ളു​ടെ ന​ർ​മം ക​ല​ർ​ന്ന അ​വ​ത​ര​ണ​മാ​ണു ക​ടു​ക് സീ​രീ​സി​ലെ ഓ​രോ വീ​ഡി​യോ​യും.

എ​ഴു​ത്തി​ലും അ​വ​ത​ര​ണ​ത്തി​ലും തൃ​ശൂ​ർ ഭാ​ഷ​യ്ക്കു പ്രാ​ധാ​ന്യം കൊ​ടു​ത്തി​ട്ടു​ണ്ട്. ഓ​രോ വീ​ഡി​യോ​യും ഓ​രോ സ​ന്ദേ​ശ​വും മു​ന്നോ​ട്ടു​വ​യ്ക്കു​ന്നു.

മീ​ഡി​യ ക​ത്തോ​ലി​ക്ക എ​ന്ന യൂ​ട്യൂ​ബ് ചാ​ന​ലി​ൽ എ​ല്ലാ വെ​ള്ളി​യാ​ഴ്ച​ക​ളി​ലും ക​ടു​കി​ന്‍റെ പു​തി​യ എ​പ്പി​സോ​ഡ് വ​രും. ഇ​തു​വ​രെ ഏ​ഴ് എ​പ്പി​സോ​ഡു​ക​ൾ പു​റ​ത്തി​റ​ക്കി.

ഓ​രോ എ​പ്പി​സോ​ഡു​ക​ൾ ക​ഴി​യു​ന്പോ​ഴും ആ​സ്വാ​ദ​ക​രു​ടെ എ​ണ്ണം കൂ​ടി​വ​രികയാണ്. ക​ഴി​ഞ്ഞ ദി​വ​സം അ​പ്‌ലോഡ് ചെ​യ്ത യു​ആ​ർ അ​ണ്ട​ർ അ​റ​സ്റ്റ് ട്ടാ ​എ​ന്ന വീ​ഡി​യോ ആ​ണ് ഒ​റ്റ ദി​വ​സം കൊ​ണ്ട് പ​തി​നാ​യി​ര​ത്തി​ല​ധി​കം പേ​ർ ക​ണ്ട​ത്.

ക​ടു​കി​ൽ ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി എ​ത്തു​ന്ന​തും കാ​മ​റ​യും എ​ഡി​റ്റിം​ഗും എ​ല്ലാം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​തും മൂ​ന്നു പേ​രും ത​ന്നെ​യാ​ണ്. സീ​നി​ൽ ഇ​ല്ലാ​ത്ത​യാ​ൾ കാ​മ​റ കൈ​കാ​ര്യം ചെ​യ്യും.

മൂ​ന്നു പേ​രും ഒ​ന്നി​ച്ചു വ​രു​ന്ന സീ​നു​ക​ൾ ട്രൈ​പോ​ഡി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണു ഷൂ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. മി​ക​ച്ച വി​ഷ്വ​ൽ-​ഓ​ഡി​യോ ക്വാ​ളി​റ്റി ഉ​ള്ള​വ​യാ​ണ് ഓ​രോ വീ​ഡി​യോ​യും.

മാ​റി​യ​കാ​ല​ഘ​ട്ട​ത്തി​ലെ സു​വി​ശേ​ഷ പ്ര​ഘോ​ഷ​മാ​യാ​ണ് ഇ​തി​നെ കാ​ണു​ന്ന​തെ​ന്ന് ഈ ​വൈ​ദി​ക​ർ പ​റ​യു​ന്നു. ലോ​ക്ക് ഡൗ​ണ്‍ സ​മ​യ​ത്ത് ജോ​ലി​ക​ൾ ഒ​ഴി​ഞ്ഞ​തി​നാ​ൽ കൂ​ടു​ത​ൽ സ​മ​യം ല​ഭി​ച്ചി​രു​ന്നു.

ന്യൂ ​ജ​ന​റേ​ഷ​ൻ സ്റ്റൈ​ലി​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ സാ​ധ്യ​ത​ക​ളെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി എ​ങ്ങ​നെ ഒ​രു സ​ന്ദേ​ശം ആ​ളു​ക​ളി​ൽ എ​ത്തി​ക്കാം എ​ന്ന​തി​നെ​പ്പ​റ്റി ചി​ന്തി​ച്ച​പ്പോ​ൾ ഇ​ത്ത​ര​മൊ​രു ആ​ശ​യ​ത്തി​ൽ എ​ത്തി.

മതബോധന വ​ർ​ഷാ​രം​ഭ​ത്തി​ൽ പു​റ​ത്തി​റ​ക്കാ​ൻ ഒ​രു ഷോ​ർ​ട്ട് ഫി​ലിം ആ​ണ് ആ​ദ്യം നി​ർ​മി​ച്ച​ത്. 14 മി​നി​ട്ട് ദൈ​ർ​ഘ്യ​മു​ള്ള “ടീ​ച്ച​റ​മ്മ’ എ​ന്ന ഷോ​ർ​ട്ട് ഫി​ലിം യൂ​ട്യൂ​ബി​ൽ നാ​ല്പ​തി​നാ​യി​ര​ത്തോ​ളം പേ​ർ ക​ണ്ടു. ഇ​തി​ൽ നി​ന്നു കി​ട്ടി​യ ഉൗ​ർ​ജ​ത്തി​ൽ ക​ടു​കി​നു തു​ട​ക്ക​മി​ടു​ക​യാ​യി​രു​ന്നു.

കാ​ല​ടി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്ന് എം​എ തി​യ​റ്റ​ർ പി​ജി കോ​ഴ്സ് ഒ​ന്നാം റാ​ങ്കോ​ടെ പാ​സാ​യി​ട്ടു​ള്ള ഫാ. ​ഫി​ജോ ആ​ല​പ്പാ​ട​ൻ നി​ല​വി​ൽ ക​ലാ​സ​ദ​ന്‍റെ ഡ​യ​റ​ക്ട​റാ​ണ്.

ക​ടു​കി​ന്‍റെ തി​ര​ക്ക​ഥ​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന​ത് ഫാ. ​ഫി​ജോ ആ​ണ്. വി​ഷ്വ​ൽ ക​മ്യു​ണി​ക്കേ​ഷ​നി​ൽ പി​ജി​യു​ള്ള ഫാ. ​പ്ര​തീ​ഷ് മീ​ഡി​യ ക​ത്തോ​ലി​ക്ക യു​ടൂ​ബ് ചാ​ന​ൽ പ്രൊ​ഡ​ക്ഷ​ൻ ടീം ​അം​ഗ​വും അ​തി​രൂ​പ​താ മി​ഡീ​യാ ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി​യു​മാ​ണ്.

ഒ​ള​രി ഇ​ട​വ​ക അ​സി​സ്റ്റ​ന്‍റ് വി​കാ​രി​യാ​യു​ള്ള ചു​മ​ത​ല​യും വ​ഹി​ച്ചു​വ​രു​ന്നു. ക​ലാ​സ​ദ​ൻ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റാ​ണ് ഫാ. ​ഗ്രി​ജോ. അ​ഭി​ന​യം സം​ഗീ​തം എ​ന്നി​വ​യി​ൽ പ്രാ​ഗ​ത്ഭ്യം തെ​ളി​യി​ച്ചി​ട്ടു​ണ്ട്. ക​ടു​കി​ലെ ബാ​ഗ്രൗ​ണ്ട് മ്യൂ​സി​ക് ചെ​യ്യു​ന്ന​ത് ഫാ. ​ഗ്രി​ജോ ആ​ണ്.

ചേ​ല​ക്ക​ര പ​ള്ളി​യി​ലെ അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ലി​വി​ൻ ചൂ​ണ്ട​ൽ ഒ​ഴി​വു സ​മ​യ​ങ്ങ​ളി​ൽ കാ​മ​റ ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ൽ മൂ​വ​രെ​യും സ​ഹാ​യി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment