സൗജന്യ കൈ​ത്ത​റി യൂ​ണി​ഫോം പദ്ധതി; പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും ആ​ശു​പ​ത്രി​ക​ളി​ലേ​ക്കും വ്യാ​പി​പ്പി​ക്ക​ണ​മെ​ന്ന്  വി.​ഡി. സ​തീ​ശ​ൻ

പ​റ​വൂ​ർ: സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന സൗ​ജ​ന്യ കൈ​ത്ത​റി യൂ​ണി​ഫോം പ​ദ്ധ​തി എ​ല്ലാ പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും ആ​ശു​പ​ത്രി​ക​ളി​ലേ​ക്കും വ്യാ​പി​പ്പി​ക്ക​ണ​മെ​ന്ന് വി.​ഡി. സ​തീ​ശ​ൻ എംഎ​ൽഎ ​അ​ഭി​പ്രാ​യ​പ്പെ​ട്ടു.​സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ര​ണ്ടാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന സൗ​ജ​ന്യ കൈ​ത്ത​റി സ്കൂ​ൾ യൂ​ണി​ഫോം പ​ദ്ധ​തി​യു​ടെ ജി​ല്ല​യി​ലെ വി​ത​ര​ണോ​ദ്ഘാ​ട​നം പ​റ​വൂ​രി​ൽ നി​ർ​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ​റ​വൂ​ർ ഗ​വ.​എ​ൽ​പി​ജി സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് യേ​ശു​ദാ​സ് പ​റ​പ്പി​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ സി.​എ. സ​ന്തോ​ഷ് പ​ദ്ധ​തി​യെ​പ്പ​റ്റി വി​ശ​ദീ​ക​രി​ച്ചു.

ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം ജ​ന​റ​ൽ മാ​നേ​ജ​ർ ബി​ജു പി. ​എ​ബ്ര​ഹാം, ഡെ​പ്യൂ​ട്ടി ര​ജി​സ്ട്രാ​ർ സി.​എ. പ്ര​ദീ​പ്, ചേ​ന്ദ​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ് ടി.​ജി. അ​നൂ​പ്, ന​ഗ​ര​സ​ഭ സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ​മാ​രാ​യ ഡെ​ന്നി തോ​മ​സ്, പ്ര​ദീ​പ് തോ​പ്പി​ൽ, പ​റ​വൂ​ർ എ​ഇ​ഒ കെ.​എ​ൻ. ല​ത, ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം മാ​നേ​ജ​ർ സി. ​ജ​യ, ഹാ​ൻ​ടെ​ക്സ് റീ​ജി​യ​ണ​ൽ മാ​നേ​ജ​ർ മ​റി​യാ​മ്മ ജോ​സ​ഫ്, പ​റ​വൂ​ർ ബ്ലോ​ക്ക് ക്ല​സ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ബേ​ബി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

കൈ​ത്ത​റി ആ​ൻ​ഡ് ടെ​ക്സ്റ്റ​യി​ൽ​സ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ​യും വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ജി​ല്ല​യി​ലെ 274 സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ലെ ഏ​ഴാം ക്ലാ​സ് വ​രെ​യു​ള്ള 20,628 വി​ദ്യാ​ർ​ഥിക​ൾ​ക്കാ​ണ് കൈ​ത്ത​റി സം​ഘ​ങ്ങ​ൾ ഉ​ത്പാ​ദി​പ്പി​ച്ച യൂ​ണി​ഫോം തു​ണി സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്യു​ന്ന​ത്.

Related posts