ബാ​ല​ഭാ​സ്ക​റി​ന്‍റെ മ​ര​ണം ആ​സൂ​ത്രി​ത കൊ​ല​പാ​ത​ക​മെ​ന്ന് ആ​വ​ർ​ത്തി​ച്ച് ക​ലാ​ഭ​വ​ൻ സോ​ബി; പി​ന്നി​ൽ സ്വ​ർ​ണ ക​ട​ത്ത് സം​ഘം; ക​ലാ​ഭ​വ​ൻ സോ​ബി നു​ണ പ​രി​ശോ​ധ​ന​യ്ക്ക് ഹാ​ജ​രാ​യി

കൊ​ച്ചി: സം​ഗീ​ത​ജ്ഞ​ൻ ബാ​ല​ഭാ​സ്ക​റി​ന്‍റെ മ​ര​ണം ആ​സൂ​ത്രി​ത കൊ​ല​പാ​ത​ക​മാ​ണെ​ന്ന് ആ​വ​ർ​ത്തി​ച്ച് ക​ലാ​ഭ​വ​ൻ സോ​ബി. കേ​സി​ൽ സോ​ബി ഇ​ന്ന് സി​ബി​ഐ​ക്ക് മു​ന്നി​ൽ നു​ണ പ​രി​ശോ​ധ​ന​യ്ക്ക് ഹാ​ജ​രാ​യി.

ബാ​ല​ഭാ​സ്ക​റി​ന്‍റെ മ​ര​ണ​ത്തി​ന് പി​ന്നി​ൽ സ്വ​ർ​ണ ക​ട​ത്ത് സം​ഘ​മാ​ണെ​ന്നും കേ​സി​ലെ സി​ബി​ഐ അ​ന്വേ​ഷ​ണം ശ​രി​യാ​യ ദി​ശ​യി​ലാ​ണെ​ന്നും സോ​ബി പ​റ​ഞ്ഞു.

ബാ​ല​ഭാ​സ്ക​റി​ന്‍റെ ഡ്രൈ​വ​റാ​യി​രു​ന്ന അ​ർ​ജു​ൻ, മു​ൻ മാ​നേ​ജ​ർ വി​ഷ്ണു സോ​മ​സു​ന്ദ​രം, പ്ര​കാ​ശ​ൻ ത​മ്പി എ​ന്നി​വ​ർ ക​ഴി​ഞ്ഞ ദി​വ​സം സി​ബി​ഐ​ക്ക് മു​ന്നി​ൽ നു​ണ​പ​രി​ശോ​ധ​ന​യ്ക്ക് ഹാ​ജ​രാ​യി​രു​ന്നു.

ഡ​ൽ​ഹി, ചെ​ന്നൈ എ​ന്നി​വ​ട​ങ്ങ​ളി​ലെ ഫോ​റ​ൻ​സി​ക് ലാ​ബു​ക​ളി​ൽ നി​ന്നു​ള്ള വി​ദ​ഗ്ധ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് നു​ണ​പ​രി​ശോ​ധ​ന ന​ട​ന്ന​ത്.

അ​പ​ക​ട​സ​മ​യം വാ​ഹ​ന​മോ​ടി​ച്ച​ത് ആ​രെ​ന്ന കാ​ര്യ​ത്തി​ലു​ൾ​പ്പ​ടെ വ്യ​ക്ത​ത കൊ​ണ്ടു​വ​രാ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് സി​ബി​ഐ സം​ഘം.

Related posts

Leave a Comment