കോട്ടയത്തെത്തിയ കള്ളനോട്ടിന് എരുമേലി ബന്ധം? നോ​ട്ടു​ക​ൾ പ​രി​ശോ​ധി​ച്ചാ​ൽ മാ​ത്ര​മേ ഇ​ക്കാ​ര്യ​ങ്ങ​ൾ സ്ഥി​രീ​ക​രി​ക്കാ​ൻ ക​ഴി​യൂ​വെ​ന്ന് പോ​ലീ​സ്

കോ​ട്ട​യം: ക​ഴി​ഞ്ഞ ദി​വ​സം കോ​ട്ട​യ​ത്തെ ഒ​രു ക​ട​യി​ൽ ക​ള്ള​നോ​ട്ടു​ക​ൾ ക​ണ്ടെ​ത്തി​യ സം​ഭ വ​ത്തി​ന് എ​രു​മേ​ലി ബ​ന്ധ​മു​ള്ള​താ​യി സം​ശ യം.

​അടുത്തിടെ എ​രു​മേ​ലി​യി​ൽ ക​ള്ള​നോട്ട് ​കേ​സി​ൽ പി​ടി​യി​ലാ​യ എ​രു​മേ​ലി വ​യ​ല​പ്പ​റ​ന്പ് സ്വ​ദേ​ശി ഷ​ഫീ​ക്ക് ചെ​ല​വാ​ക്കി​യ നോ​ട്ടു​ക​ൾ കൈ​മ​റി​ഞ്ഞ് കോ​ട്ട​യ​ത്ത് എ​ത്തി​യ​താ​ണോ​യെ​ന്നാ​ണ് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

നോ​ട്ടു​ക​ൾ പ​രി​ശോ​ധി​ച്ചാ​ൽ മാ​ത്ര​മേ ഇ​ക്കാ​ര്യ​ങ്ങ​ൾ സ്ഥി​രീ​ക​രി​ക്കാ​ൻ ക​ഴി​യൂ​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ഫെ​ഡ​റ​ൽ ബാ​ങ്ക് ശാ​ഖ​യു​ടെ സി​ഡി​ എ​മ്മി​ൽ 20,000രൂ​പ​യു​ടെ ക​ള്ള​നോ​ട്ട് ഷെ​ഫീ​ക്ക് നി​ക്ഷേ​പി​ച്ചി​രു​ന്നു. ഇ​യാ​ൾ​ക്ക് പ​ണം ന​ൽ​കി​യ വെ​ച്ചൂ​ച്ചി​റ സ്വ​ദേ​ശി മ​ണി​യ​പ്പ​നെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

മ​ണി​യ​പ്പ​ൻ ന​ല്കി​യ ക​ള്ള​നോ​ട്ടി​ലെ കു​റ​ച്ച് പ​ണം സി​ഡി​എ​മ്മി​ൽ ഇ​ട്ട​തു കൂ​ടാ​തെ ഷെ​ഫീ​ക്ക് വി​വി​ധ ക​ട​ക​ളി​ൽ എ​ത്തി ചെ​ല​വ​ഴി​ച്ചി​രു​ന്നു. ഈ ​പ​ണം ക​ണ്ടെ​ത്തു​ന്ന​തി​നു വേ​ണ്ടി​യു​ള്ള അ​ന്വേ​ഷ​ണ​വും ന​ട​ക്കു​ന്നു​ണ്ട്.

ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ഈ ​പ​ണം ക​ണ്ടെ​ടു​ക്കാ​ൻ പോ​ലീ​സി​നു ക​ഴി​ഞ്ഞി​ട്ടി​ല്ല. ഈ ​പ​ണ​മാ​ണോ കോ​ട്ട​യ​ത്തെ​ത്തി​യ​തെ​ന്നാ​ണ് സം​ശ​യം.
അ​തേ​സ​മ​യം, ഷെ​ഫീ​ക്ക് പ​ണം നി​ക്ഷേ​പി​ച്ച അ​ക്കൗ​ണ്ടി​ന്‍റെ ഉ​ട​മ​യാ​യ എ​രു​മേ​ലി ക​രി​ങ്ക​ല്ലു​മൂഴി സ്വ​ദേ​ശി ഒ​ളി​വി​ലാ​ണ്. ഇ​യാ​ൾ​ക്കു വേ​ണ്ടി​യും പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

കോ​ട്ട​യ​ത്ത് താ​മ​സി​ക്കു​ന്ന​തി​നി​ട​യി​ൽ പി​ടി​യി​ലാ​യ തി​രു​വ​ല്ല​യി​ലെ ക​ള്ള​നോ​ട്ട് സം​ഘ​വു​മാ​യി എ​രു​മേ​ലി​യി​ൽ പി​ടി​യി​ലാ​യ​വ​ർ​ക്കു ബ​ന്ധ​മി​ല്ലെ​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ഇ​വ​ർ​ക്കു ക​ള്ള​നോ​ട്ട് ല​ഭി​ച്ചി​രു​ന്ന​തു ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു​മാ​ണ്. തി​രു​വ​ല്ല​യി​ൽ പി​ടി​യി​ലാ​യ സം​ഘം ക​ള്ള​നോ​ട്ടു​ക​ൾ അ​ച്ച​ടി​ച്ചു വി​ത​ര​ണം ചെ​യ്യു​ന്ന​വ​രാ​ണ്.

എ​രു​മേ​ലി​യി​ൽ പി​ടി​യി​ലാ​യ​വ​ർ​ക്കു ക​ള്ള​നോ​ട്ടു​ക​ൾ എ​ത്തി​ച്ചു ന​ല്കു​ന്ന​വ​രെ​ക്കു​റി​ച്ചും ത​മി​ഴ്നാ​ട്ടി​ൽ ക​ള്ള​നോ​ട്ടു​ക​ൾ അ​ച്ച​ടി​ക്കു​ന്ന​വ​രെ​ക്കു​റി​ച്ചും പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.

Related posts

Leave a Comment