പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ങ്ങ​ളു​ടെ ഉ​ന്ന​മ​ന​ത്തി​നു​വേ​ണ്ടി ന​ട​പ്പാ​ക്കി​യ സ്പെ​ഷ​ൽ റി​ക്രൂ​ട്ട്മെ​ന്‍റ് പു​നഃസ്ഥാ​പി​ക്കണ മെന്ന്  ചേ​ര​മ​ർ ഹി​ന്ദു മ​ഹാ​സ​ഭ

തി​രു​വ​ന​ന്ത​പു​രം: വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് ചേ​ര​മ​ർ ഹി​ന്ദു​മ​ഹാ​സ​ഭ സെ​ക്ര​ട്ടേ​റി​യ​റ്റ് പ​ടി​ക്ക​ൽ ധ​ർ​ണ ന​ട​ത്തി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക​ല്ല​റ പ്ര​ശാ​ന്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം.​കെ. വി​ജേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​കെ. അ​പ്പു​ക്കു​ട്ട​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ജി. അ​ശോ​ക് കു​മാ​ർ, സെ​ക്ര​ട്ട​റി​മാ​രാ​യ കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി, അ​ജി കു​മാ​ർ മ​ല്ല​പ്പ​ള്ളി, ജി.​കെ. രാ​ജ​പ്പ​ൻ, കെ.​സി. മ​നോ​ജ്, കെ.​കെ. ക​രു​ണാ​ക​ര​ൻ, രാ​ജീ​വ് മു​ണ്ട​ക്ക​യം, ബി​ബി​ൻ രാ​ജാ​ക്കാ​ട്, ഒ.​കെ. ബാ​ബു, സു​നി​ൽ കു​മാ​ർ, ത​ങ്ക​ച്ച​ൻ മ്യാ​ലി​ൽ, ഗോ​പി ച​ങ്ങ​നാ​ശേ​രി, ഇ​ന്ദി​രാ​ഭാ​യി, ഷീ​ല ത​ങ്ക​ച്ച​ൻ, ല​താ സു​രേ​ന്ദ്ര​ൻ, അ​ർ​ച്ച​ന രാ​ജീ​വ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സം​സ്ഥാ​ന​ത്തെ പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ങ്ങ​ളു​ടെ ഉ​ന്ന​മ​ന​ത്തി​നു​വേ​ണ്ടി ന​ട​പ്പാ​ക്കി​യ സ്പെ​ഷ​ൽ റി​ക്രൂ​ട്ട്മെ​ന്‍റ് പു​ന​സ്ഥാ​പി​ക്കു​ക, പ​ട്ടി​ക​ജാ​തി സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ കാ​ലാ​വ​ധി മൂ​ന്നു വ​ർ​ഷ​മാ​ക്കി​യ​ത് ആ​റു​മാ​സ​മാ​യി പു​ന​സ്ഥാ​പി​ക്കു​ക, മ​ഹാ​ത്മ അ​യ്യ​ൻ​കാ​ളി​ക്ക് ഭാ​ര​ത​ര​ത്നം ശു​പാ​ർ​ശ ചെ​യ്യു​ക.

സ്വാ​ശ്ര​യ മാ​നേ​ജ്മെ​ന്‍റു​ക​ളി​ൽ സം​വ​ര​ണം ന​ട​പ്പാ​ക്കു​ക, ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷി​ക്കു​ക, പ​ട്ടി​ക​ജാ​തി​ക്കാ​ർ​ക്ക് ഭൂ​മി അ​നു​വ​ദി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് ചേ​ര​മ​ർ ഹി​ന്ദു​മ​ഹാ​സ​ഭ സം​സ്ഥാ​ന ക​മ്മി​റ്റി സ​ർ​ക്കാ​രി​ന് അ​വ​കാ​ശ​പ​ത്രി​ക സ​മ​ർ​പ്പി​ച്ചി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം പ്ര​സ് ക്ല​ബി​നു സ​മീ​പ​ത്തു നി​ന്ന് ആ​രം​ഭി​ച്ച മാ​ർ​ച്ച് സം​സ്ഥാ​ന ട്ര​ഷ​റ​ർ കെ. ​കു​ട്ട​പ്പ​ൻ ഉ​ദ്ഘാ​നം ചെ​യ്തു.

Related posts