കള്ളനെ കൈയോടെ പിടിക്കും! ഇവിടെ കള്ളിമുള്‍ച്ചെടികളിലും ചിപ്പ്‌

നാൽപ്പത് അ​ടി ഉ​യ​ര​ത്തി​ൽ വ​ള​രു​ന്ന ക​ള്ളി​മു​ൾ​ച്ചെ​ടി​ക​ൾ​ക്ക് പ്ര​ശ​സ്ത​മാ​ണ് അ​രി​സോ​ണ​യി​ലെ സ​ഗു​വാ​റോ ദേ​ശീ​യ ഉ​ദ്യാ​നം. നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ഇ​വി​ടെ ഒ​രു​ക്കി​യി​രി​ക്കു​ന്ന അ​തി​വി​ശാ​ല​മാ​യ ക​ള്ളി​മു​ൾ​ച്ചെ​ടി​ക​ളു​ടെ ഉ​ദ്യാ​നം കാ​ണാ​ൻ എ​ത്തു​ന്ന​ത്.

ക​ള്ളി​മു​ൾ​ച്ചെ​ടി​ക​ളു​ടെ മ​നോ​ഹാ​രി​ത ക​ണ്ട് ഇ​ഷ്ട​പ്പെ​ട്ട് അ​വ ഒ​ടി​ച്ചു​കൊ​ണ്ടും മോ​ഷ്ടി​ച്ചു​കൊ​ണ്ടും പോ​കു​ന്ന​വ​ർ ഇ​വി​ട​ത്തെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​രു​ടെ സ്ഥി​രം ത​ല​വേ​ദ​ന​യാ​ണ്. ഇ​വ​ർ പ​ഠി​ച്ച പ​ണി പ​തി​നെ​ട്ടും നോ​ക്കി​യി​ട്ടും മോ​ഷ​ണം ത​ട​യാ​ൻ പ​റ്റു​ന്നി​ല്ല. അ​തു​കൊ​ണ്ട് പു​തി​യൊ​രു വി​ദ്യ പ​രീ​ക്ഷി​ക്കു​ക​യാ​ണ് ദേ​ശീ​യ ഉ​ദ്യാ​ന അ​ധി​കൃ​ത​ർ.

ഇ​വി​ടെ പ​രി​പാ​ലി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന ക​ള്ളി​മു​ൾ​ച്ചെ​ടി​ക​ളി​ലെ​ല്ലാം ര​ഹ​സ്യ​ചി​പ്പു​ക​ൾ സ്ഥാ​പി​ച്ചു ക​ഴി​ഞ്ഞു. ഈ ​ചി​പ്പി​ൽ​നി​ന്ന് കി​ട്ടു​ന്ന വി​വ​ര​ങ്ങ​ൾ അ​നു​സ​രി​ച്ച് ക​ള്ളി​മു​ൾ​ച്ചെ​ടി​ക​ൾ എ​വി​ടെ​യു​ണ്ടെ​ന്ന് കൃ​ത്യ​മാ​യി ക​ണ്ടെ​ത്താ​നാ​കും. ഇ​ങ്ങ​നെ ല​ഭി​ക്കു​ന്ന വി​വ​രം അ​നു​സ​രി​ച്ച് ആ​രെ​ങ്കി​ലും മോ​ഷ്ടി​ച്ചു​കൊ​ണ്ടു​പോ​യാ​ലും ക​ള്ള​നെ കൈ​യോ​ടെ പി​ടി​ക്കാ​നാ​കു​മെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ വി​ശ്വാ​സം.

Related posts