ഭാ​വി മു​ന്നി​ൽ​ക്ക​ണ്ട്  ക​ള്ള്ചെ​ത്ത് വ്യ​വ​സാ​യ​ത്തി​ന്‍റെ സം​ര​ക്ഷ​ണം  ഉ​റ​പ്പാ​ക്കുമെന്ന് മ​ന്ത്രി ടി. ​പി. രാ​മ​കൃ​ഷ്ണ​ൻ

പാ​ല​ക്കാ​ട്: ഭാ​വി മു​ന്നി​ൽ​ക്ക​ണ്ട് ക​ള്ളു​ചെ​ത്ത് വ്യ​വ​സാ​യം സം​ര​ക്ഷി​ക്കു​ന്ന​തി​നും തൊ​ഴി​ലാ​ളി​ക​ളു​ടെ തൊ​ഴി​ൽ സം​ര​ക്ഷ​ണം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു​മാ​ണ് സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്ന് തൊ​ഴി​ൽ, എ​ക്സൈ​സ് വ​കു​പ്പ് മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. കേ​ര​ള ടോ​ഡി ബോ​ർ​ഡ് രൂ​പീ​ക​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഐ​ടി​ഐ. ഗ​സ്റ്റ് ഹൗ​സി​ൽ വി​വി​ധ ട്രേ​ഡ് യൂ​ണി​യ​ൻ പ്ര​തി​നി​ധി​ക​ളു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ക​ള്ളി​ൽ കൃ​ത്രി​മ​ത്വം ചേ​ർ​ക്കു​ന്ന​തും തൊ​ഴി​ലാ​ളി​ക​ളെ ബി​നാ​മി​ക​ൾ ചൂ​ഷ​ണം ചെ​യ്യു​ന്ന​തും വ​കു​പ്പി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​തി​നെ​തി​രെ ക​ർ​ശ​ന നി​രീ​ക്ഷ​ണ​വും ന​ട​പ​ടി​യു​മു​ണ്ടാ​കും. അ​ന​ധി​കൃ​ത വി​ൽ​പ്പ​ന​യെ​യും ശ​ക്ത​മാ​യി ത​ട​യും. ക​ള്ളി​ന്‍റെ അ​ന​ധി​കൃ​ത വി​ൽ​പ​ന ഷാ​പ്പു​ക​ളു​ടെ ത​ക​ർ​ച്ച​യ്ക്ക് കാ​ര​ണ​മാ​കു​ന്ന​തി​നാ​ൽ അ​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും.

ക​ള്ള്ചെ​ത്ത് വ്യ​വ​സാ​യ​ത്തി​ന്‍റെ സം​ര​ക്ഷ​ണം ല​ക്ഷ്യ​മി​ട്ടാ​ണ് ടോ​ഡി ബോ​ർ​ഡ് രൂ​പീ​ക​രി​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്. അം​ഗീ​കൃ​ത തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ര​ജി​സ്ട്രേ​ഷ​ൻ ഉ​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കു​മെ​ന്നും തൊ​ഴി​ലാ​ളി​ക​ളു​ടെ തൊ​ഴി​ൽ സം​ര​ക്ഷ​ണ​മാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. വ്യാ​ജ മ​ദ്യ​വി​ൽ​പ്പ​ന​യു​ടെ വ​ർ​ധ​ന​വ്, തൊ​ഴി​ൽ മേ​ഖ​ല​യി​ലേ​യ്ക്കു​ള്ള ലോ​ബി​ക​ളു​ടെ ക​ട​ന്നു​ക​യ​റ്റം, തൊ​ഴി​ലാ​ളി​ക​ളു​ടെ സം​ര​ക്ഷ​ണം ഉ​റ​പ്പു​വ​രു​ത്തു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ശ്ന​ങ്ങ​ൾ ട്രേ​ഡ് യൂ​ണി​യ​ൻ പ്ര​തി​നി​ധി​ക​ൾ ച​ർ​ച്ച​യി​ൽ ഉ​ന്ന​യി​ച്ചു.

ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും വ​രു​ന്ന മ​ദ്യ​ത്തി​ന്‍റെ വ്യാ​ജ ഒ​ഴു​ക്ക് ത​ട​യു​ന്ന​തി​നാ​യി അ​തി​ർ​ത്തി​ക​ളി​ൽ എ​ക്സൈ​സ് പോ​ലീ​സ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി ത​മി​ഴ്നാ​ട് സ​ർ​ക്കാ​രു​മാ​യി സം​സാ​രി​ച്ച് മ​ദ്യ​ത്തി​ന്‍റെ ഒ​ഴു​ക്ക് ത​ട​യു​ന്ന​തി​ന് വേ​ണ്ട നി​ർ​ദ്ദേ​ശ​ങ്ങ​ൾ മു​ന്നോ​ട്ടു വെ​ക്കും. ചി​റ്റൂ​ർ മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് എ​ല്ലാ ട്രേ​ഡ് യൂ​ണി​യ​ൻ പ്ര​തി​നി​ധി​ക​ളും ഒ​ന്നി​ച്ച് പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ ആ​ന​ന്ത​കൃ​ഷ്ണ​ൻ ഐ.​പി.​എ​സ്, അ​ഡീ​ഷ​ണ​ൽ എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ ഡി.​രാ​ജീ​വ്, അ​ഡീ​ഷ​ണ​ൽ എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സാം ​ക്രി​സ്റ്റി ഡാ​നി​യേ​ൽ, എ​ക്സൈ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ വി.​പി. സു​ലേ​ഷ്കു​മാ​ർ, എ​ക്സൈ​സ് വ​കു​പ്പ് വ​കു​പ്പു​ദ്യോ​ഗ​സ്ഥ​ർ വി​വി​ധ ട്രേ​ഡ് യൂ​ണി​യ​ൻ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

Related posts