മലപ്പുറം ലോക്‌സഭാ മണ്ഡലം: മത്സരിക്കാന്‍ താല്പര്യമില്ല!’സംവിധായകന്‍ കമല്‍ രാഷ്ട്രദീപികയോട്…

നിയാസ് മുസ്തഫ
Kamal
കോ​ട്ട​യം: മ​ല​പ്പു​റം ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ത​ന്നെ ആ​രും സ​മീ​പി​ച്ചി​ട്ടി​ല്ലെ​ന്ന് സം​വി​ധാ​യ​ക​ൻ ക​മ​ൽ.   മ​ത്സ​രി​ക്കാ​ൻ എ​നി​ക്കു താ​ല്പ​ര്യ​മി​ല്ല. ഇ​ത്ത​ര​മൊ​രു വാ​ർ​ത്ത പ്ര​ച​രി​ച്ച​ത് എ​വി​ടെ നി​ന്നാ​ണെ​ന്ന് അ​റി​യി​ല്ല. മ​ല​പ്പു​റ​ത്ത് മ​ത്സ​രി​ക്ക​ണ​മെ​ന്നു എന്നോട് ആ​രും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ല. പു​തി​യ സി​നി​മ​യാ​യ ആ​മി​യു​ടെ തി​ര​ക്കി​ലാ​ണ് ഞാ​നി​പ്പോ​ൾ.- ക​മ​ൽ രാ​ഷ്‌‌ട്രദീ​പി​ക​യോ​ട് പ​റ​ഞ്ഞു.
മ​ല​പ്പു​റം ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി സം​വി​ധാ​യക​ൻ ക​മ​ലി​നെ പ​രി​ഗ​ണി​ക്കു​ന്ന​താ​യി വാ​ർ​ത്ത​ക​ൾ വ​ന്നി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​മ​ലി​ന്‍റെ പ്ര​തി​ക​ര​ണം.
അ​തേ​സ​മ​യം, മ​ല​പ്പു​റം സീ​റ്റി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി മു​സ്‌‌ലിം ലീ​ഗ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും വേ​ങ്ങ​ര എം​എ​ൽ​എ​യു​മാ​യ പി. ​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി എ​ത്തു​മെ​ന്ന് ഏ​റെ​ക്കു​റെ ഉ​റ​പ്പാ​യി​ട്ടു​ണ്ട്. പാ​ർ​ട്ടി പ​റ​ഞ്ഞാ​ൽ താ​ൻ മ​ത്സ​രി​ക്കു​മെ​ന്ന് പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി​യും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ശ​ക്ത​നാ​യ ഒ​രാ​ളെ മലപ്പുറത്ത് സ്ഥാ​നാ​ർ​ഥി​യാ​ക്കണമെന്ന ചിന്തയിലാണ് എ​ൽ​ഡി​എ​ഫ് നേ​തൃ​ത്വം.   2014ൽ ​ഇ അ​ഹ​മ്മ​ദ് 1,94,739 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ച്ച മ​ണ്ഡ​ല​മാ​ണ് മ​ല​പ്പു​റം. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച സി​പി​എ​മ്മി​ലെ പി.​കെ സൈ​ന​ബ​യെ​യാ​ണ് ഇ. ​അ​ഹ​മ്മ​ദ് തോ​ൽ​പ്പി​ച്ച​ത്.
ഇ. ​അ​ഹ​മ്മ​ദ് അ​ന്ത​രി​ച്ച ഒ​ഴി​വി​ലേ​ക്ക് ഒ​രു മ​ത്സ​രം ന​ട​ക്കു ന്പോ​ൾ മ​ണ്ഡ​ല​ത്തി​ൽ ജ​യി​ച്ചു​ക​യ​റു​ക ശ്ര​മ​ക​ര​മാ​ണെ​ന്ന് എൽഡിഎഫ് നേതൃത്വത്തിന് അ​റി​യാം. മ​ല​പ്പു​റം ലോ​ക്സ​ഭാ മ​ണ്ഡ​ലം മ​ഞ്ചേ​രി ലോ​ക്സ​ഭാ മ​ണ്ഡ​ല​മാ​യി അ​റി​യ​പ്പെ​ട്ടി​രു​ന്ന​പ്പോ​ൾ സി​പി​എ​മ്മി​ലെ ടി.​കെ. ഹം​സ മു​സ്‌‌ലിം ലീ​ഗി​ലെ കെ​പി​എ മ​ജീ​ദി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി ലീ​ഗി​ന്‍റെ കു​ത്ത​ക സീ​റ്റ് പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. ഇ​തു മാ​ത്ര​മാ​ണ് എൽഡിഎഫിനു മു​ന്നി​ലു​ള്ള പ്ര​തീ​ക്ഷ.
അ​ന്ന​ത്തെ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​വും ഇ​ന്ന​ത്തെ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​വും ത​മ്മി​ൽ വ്യ​ത്യാ​സ​മു​ണ്ടെ​ങ്കി​ലും കാ​ന്ത​പു​രം വി​ഭാ​ഗം ഉ​ൾ​പ്പെ​ടെ​യു​ള്ള മു​സ്ലിം സം​ഘ​ട​ന​ക​ളു​ടെ പി​ന്തു​ണ നേ​ടി​യെ​ടു​ക്കാ​നാ​യെ​ങ്കി​ൽ മ​ണ്ഡ​ല​ത്തി​ൽ ജ​യി​ച്ചു​ക​യ​റാ​നാ​വു​മെ​ന്ന പ്ര​തീ​ക്ഷ എൽഡിഎഫിനുണ്ട്്. എ​സ്ഡി​പി​ഐ, വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി എ​ന്നി​വ​രു​ടെ നി​ല​പാ​ടു​ക​ളും നി​ർ​ണാ​യ​ക​മാ​ണ്.
അ​തേ​സ​മ​യം, ഇ. ​അ​ഹ​മ്മ​ദ് അ​ന്ത​രി​ച്ച ഒ​ഴി​വി​ലു​ള്ള മ​ത്സ​ര​മാ​കു​ന്പോ​ൾ സ്വ​ാഭാ​വി​ക​മാ​യും ഉ​ണ്ടാ​കു​ന്ന സ​ഹ​താ​പ ത​രം​ഗ​ത്തെ മ​റി​ക​ട​ക്കാ​ൻ സി​പി​എ​മ്മി​നു ക​ഴി​യു​മോ​യെ​ന്ന​തും ച​ർ​ച്ചാ​വി​ഷ​യ​മാ​ണ്. മ​ണ്ഡ​ല​ത്തി​ലെ ഏ​ഴു നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലും ലീ​ഗ് സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച​തെ​ന്ന​തും ഓ​ർ​ക്ക​ണം.  എ​ന്നി​രു​ന്നാ​ലും ടി.​കെ ഹം​സ​യെ​പ്പോ​ലെ ജ​ന​കീ​യ​നാ​യൊ​രാ​ൾ മ​ത്സ​ര​രം​ഗ​ത്തു​വ​ന്നാ​ൽ ക​ടു​ത്ത മ​ത്സ​രം ന​ട​ക്കാ​നു​ള്ള എ​ല്ലാ സാ​ധ്യ​ത​യും നി​ല​നി​ൽ​ക്കു​ന്നു​മു​ണ്ട്.

Related posts