ഗൗതമിക്ക് മുന്നേ കമലഹാസന്‍ കെട്ടിയത് രണ്ടുപേരെ, പാതിവഴിക്ക് അവരെ ഒഴിവാക്കിയതിന് കാരണമെന്ത്? സകലകലാവല്ലഭന്റെ ജീവിതത്തില്‍ സ്ത്രീകളുടെ സ്വാധീനമെന്ത്?

kaml 2സകലകലാവല്ലഭവനാണ് കമലഹാസന്‍ എന്ന അഭിനേതാവ്. ഏതു റോളും അനായാസം കൈകാര്യം ചെയ്യാന്‍ മിടുക്കന്‍. സിനിമയുടെ എല്ലാ മേഖലകളെക്കുറിച്ചും അറിലുള്ളവന്‍. എന്നാല്‍ കുടുംബജീവിതത്തില്‍ വിജയിക്കാന്‍ കമലിന് സാധിച്ചില്ല. തട്ടുപൊളിപ്പന്‍ കമല്‍ ചിത്രങ്ങളെക്കാള്‍ നാടകീയത നിറഞ്ഞതാണ് അദ്ദേഹത്തിന്റെ ജീവിതം. കമലിന്റെ ജീവിതത്തിലൂടെ കടന്നുപോയത് നിരവധി സ്ത്രീകളാണ്.

1978ല്‍ 28-ാം വയസിലാണ് കമലഹാസന്‍ നര്‍ത്തകിയായ വാണി ഗണപതിയുടെ കഴുത്തില്‍ മിന്നുചാര്‍ത്തുന്നത്. പത്തുവര്‍ഷം മാത്രമാണ് ഈ ദാമ്പത്യത്തിന് ആയുസുണ്ടായിരുന്നത്. ഇതിനിടെ അഭിനേത്രിയായിരുന്ന സരികയെ കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നത്. വാണിയുമായുള്ള ദാമ്പത്യത്തില്‍ വിള്ളലുണ്ടാക്കിയതും സരികയുമായുള്ള ബന്ധമാണ്. പണവും സ്വത്തുവകകളും നല്കിയാണ് വാണിയെ കമല്‍ ഒഴിവാക്കിയത്. തൊട്ടുപിന്നാലെ സരികയുമായുള്ള വിവാഹവും നടന്നു. 1988ലായിരുന്നു ഇത്. എന്നാല്‍ തുടക്കംമുതല്‍ അത്ര സുഖകരമായിരുന്നില്ല. പലപ്പോഴും ഇരുവര്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ തലപൊക്കി. ഇതിനിടെ സരിക ആത്മഹത്യക്കു ശ്രമിക്കുകയും ചെയ്തു. കമലിന് നടി സിമ്രാനുമായി അടുപ്പമുണ്ടെന്ന ഗോസിപ്പുകളെത്തുടര്‍ന്നായിരുന്നു ഇത്. 2004ല്‍ ഇരുവരും തമ്മില്‍ വേര്‍പിരിഞ്ഞു. ഈ ബന്ധത്തിലുള്ളതാണ് ശ്രുതിഹാസനും അക്ഷരയും.

സിമ്രാനെ കമല്‍ വിവാഹം ചെയ്യുമെന്ന അഭ്യൂഹമുണ്ടായിരുന്നെങ്കിലും നറുക്കുവീണത് ഗൗതമിക്കാണ്. കാന്‍സര്‍ബാധിതയായി ഒറ്റപ്പെട്ട സമയത്താണ് കമലിന്റെ സാമീപ്യം ഗൗതമിയെ തേടിയെത്തുന്നത്. അതോടെ ലിവിംഗ് ടുഗെതറിലേക്ക് ഇരുവരും നീങ്ങുകയും അവസാനം വേര്‍പിരിയുകയും ചെയ്തത്.

Related posts