ഏ​ഴ​ര ക​ട​പ്പു​റം ക​ട​ലി​ലെ കൂ​റ്റ​ൻ പാ​റ​യി​ൽ കുടുങ്ങി! യു​വാ​വി​നെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും അ​ഗ്നി​ര​ക്ഷാ​സേ​ന​യും ചേ​ർ​ന്ന് ര​ക്ഷ​പെ​ടു​ത്തി

ക​ണ്ണൂ​ർ: തോ​ട്ട​ട ഏ​ഴ​ര ക​ട​പ്പു​റം ചേ​ര റി​സോ​ർ​ട്ടി​നു താ​ഴെ ക​ട​ലി​ലെ കൂ​റ്റ​ൻ പാ​റ​യി​ൽ കു​ടു​ങ്ങി​യ യു​വാ​വി​നെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും അ​ഗ്നി​ര​ക്ഷാ​സേ​ന​യും ചേ​ർ​ന്ന് ര​ക്ഷ​പെ​ടു​ത്തി.

ക​ര​യി​ൽ​നി​ന്ന് 100 മീ​റ്റ​ർ അ​ക​ലെ ക​ട​ലി​ലെ കൂ​റ്റ​ൻ പാ​റ​യി​ൽ ധ്യാ​ന​മി​രു​ന്ന കി​ഴു​ന്ന ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ന​ടു​ത്തു​ള്ള കെ.​കെ. രാ​ജേ​ഷി​നെ​യാ​ണ് ക​ട​ലി​ൽ ജോ​ലി​ചെ​യ്തു പ​രി​ച​യ​മു​ള്ള നാ​ട്ടു​കാ​രാ​യ മു​ബാ​റ​ക്, ഷം​സു, സ​മ​ദ്, അ​ന​സ് എ​ന്നി​വ​രു​ടെ സ​ഹാ​യ​ത്താ​ൽ ക​ണ്ണൂ​ർ അ​ഗ്നി​ര​ക്ഷാ​സേ​ന ര​ക്ഷി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 7.50 നാ​യി​രു​ന്നു സം​ഭ​വം.

സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ളാ​യ ലൈ​ഫ് ജാ​ക്ക​റ്റ്, ലൈ​ഫ് ബോ​യ്, റോ​പ്പ് എ​ന്നി​വ ഉ​പ​യോ​ഗി​ച്ചാ​ണ് പ്ര​ക്ഷു​ബ്ദ​മാ​യ ക​ട​ലി​ൽ​നി​ന്ന് രാ​ജേ​ഷി​നെ ക​ര​യ്ക്കെ​ത്തി​ച്ച​ത്.

സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ കെ.​വി.​ല​ക്ഷ്മ​ണ​ൻ, സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റ​സ്ക്യു ഓ​ഫീ​സ​ർ എ. ​കു​ഞ്ഞി​ക്ക​ണ്ണ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫ​യ​ർ ആ​ൻ​ഡ് റ​സ്ക്യു ഓ​ഫീ​സ​ർ​മാ​രാ​യ കെ. ​ബി​ജു, സി. ​വി​നേ​ഷ്, എ​സ്. നീ​തി​ഷ്, കെ. ​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ, വി. ​പ്ര​തീ​ഷ് എ​ന്നി​വ​രും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി.

Related posts

Leave a Comment