ക​ഞ്ചാ​വ് ല​ഹ​രി​യി​ൽ ആശുപത്രിയിൽ പ​രാ​ക്ര​മം കാ​ണി​ച്ച് യു​വാ​വ്; മൂന്ന് പേർക്ക് പരിക്ക്; ഹോസ്പിറ്റലിൽ എ​ത്തി​യ​ത് മോ​ഷ​ണം പോ​യ ബൈ​ക്കു​മാ​യി

ചെ​റാ​യി: ക​ഞ്ചാ​വ് ല​ഹ​രി​യി​ൽ ആ​ശു​പ​ത്രി​യി​ലും ബീ​ച്ചി​ലും പ​രാ​ക്ര​മം കാ​ണി​ച്ച സൗ​ത്ത് പു​തു​വൈ​പ്പ് സ്വ​ദേ​ശി​യാ​യ 22 കാ​ര​ൻ എ​ത്തി​യ​ത് എ​റ​ണാ​കു​ളം സെൻട്രൽ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽനി​ന്നും മോ​ഷ​ണം പോ​യ ബൈ​ക്കു​മാ​യെ​ന്ന് പോ​ലീ​സ്.

ഒ​പ്പം മ​റ്റൊ​രു യു​വാ​വും കൂ​ടെ​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഇ​യാ​ൾ ആ​ശു​പ​ത്രി​യി​ലെ സം​ഭ​വ​ങ്ങ​ൾ​ക്കി​ടെ മു​ങ്ങി​യ​ത്രേ.സം​ഭ​വ​ത്തി​ൽ യു​വാ​വി​നെ​തി​രേ കു​ഴു​പ്പി​ള്ളി മെ​ഡി​ക്ക​ൽ ട്ര​സ്റ്റ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ മു​ന​ന്പം പോ​ലീ​സി​നു പ​രാ​തി​ന​ൽ​കി​യി​ട്ടു​ണ്ട്. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം കു​ഴു​പ്പി​ള്ളി ബീ​ച്ചി​ലും മെ​ഡി​ക്ക​ൽ ട്ര​സ്റ്റ് ആ​ശു​പ​ത്രി​വ​ള​പ്പി​ലുമായിരു​ന്നു സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്.

ആ​ശു​പ​ത്രി​യി​ലെ സെ​ക്യൂ​രി​റ്റി​യു​ൾ​പ്പെ​ടെ മൂ​ന്ന് പേ​രെ ക​ത്രി​ക​ക്കും, ബ്ലേ​ഡി​നും വ​ര​ഞ്ഞ് മു​റി​വേ​ൽ​പ്പി​ക്കു​കു​യം പോ​ലീ​സി​നെ ആ​ക്ര​മി​ക്കു​ക​യും ചെ​യ്ത യു​വാ​വി​നെ ബ​ന്ധു​ക്ക​ളെ​ത്തി പോ​ലീ​സി​ന്‍റെ​യും നാ​ട്ടു​കാ​രു​ടെ​യും സ​ഹാ​യ​ത്താ​ൽ ബ​ന്ധി​ച്ച് നേ​രെ തൃ​ശൂ​രി​ലെ ഡീ ​അ​ഡി​ക്ഷ​ൻ സെ​ന്‍റ​റി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ക​യാ​ണ് ചെ​യ്ത​ത്.

Related posts