മാ​ര​ക ല​ഹ​രിമ​രു​ന്നു​മാ​യി 21കാരൻ ഉൾപ്പെട്ട സംഘം പോലീസ് പിടിയിൽ;   നിരവധി ക്രിമിനിൽ കേസുകളിലെ പ്രതികളാണ് മൂവരും

ക​ട​യ്ക്കാ​വു​ർ: മാ​ര​ക ല​ഹ​രി വ​സ്തു​വാ​യ എം​ഡി​എം​എ​യു​മാ​യി നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​ക​ളാ​യ മൂ​ന്ന് പേ​രെ തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ ഡാ​ൻ​സാ​ഫ് ടീ​മും , ക​ട​യ്ക്കാ​വൂ​ർ പോ​ലീ​സും ചേ​ർ​ന്ന് അ​റ​സ്റ്റ് ചെ​യ്തു.

തു​മ്പ മേ​നം​കു​ളം പു​തു​വ​ൽ പു​ര​യി​ടം വീ​ട്ടി​ൽ അ​ജി​ത്ത് (ലി​യോ​ൺ ജോ​ൺ​സ​ൻ 29), ക​ഴ​ക്കൂ​ട്ടം കി​ഴ​ക്കും​ഭാ​ഗം നേ​താ​ജി ലൈ​നി​ൽ എ​സ്എ​ൽ ഭ​വ​നി​ൽ വി​ജീ​ഷ് (സാ​ത്തി സ​ന്തോ​ഷ് , 34), പാ​റ​ശാ​ല എ​ട​ക്കോ​ട് മ​ലൈ​കോ​ട് ത​ട്ടാ​ൻ​വി​ളാ​കം വീ​ട്ടി​ൽ വി​ഷ്ണു (21 ) എ​ന്നി​വ​രാ​ണ് ക​ട​യ്ക്കാ​വൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പ​ത്ത് വ​ച്ച് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​രി​ൽ നി​ന്നും പ​ത്ത് ഗ്രാം ​എം​ഡി​എം​എയും ​ക​ണ്ടെ​ടു​ത്തു.

സം​ഘ​ത്തി​ലെ പ്ര​ധാ​നി​യാ​യ ലി​യോ​ൺ ജോ​ൺ​സ​ൺ മോ​ഷ​ണം , പി​ടി​ച്ചു​പ​റി ,ല​ഹ​രി മ​രു​ന്ന് ക​ച്ച​വ​ടം, വ​ധ​ശ്ര​മം അ​ട​ക്ക​മു​ള്ള അ​ന​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യാ​ണെ​ന്നും ക​ഴ​ക്കൂ​ട്ടം , തു​മ്പ , മ​ണ്ണ​ന്ത​ല , ക​ഠി​നം​കു​ളം, വി​ഴി​ഞ്ഞം സ്റ്റേ​ഷ​നു​ക​ളി​ൽ ഇ​യാ​ൾ​ക്കെ​തി​രെ നി​ര​വ​ധി കേ​സു​ക​ൾ നി​ല​വി​ലു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

വാ​ട​ക​വീ​ടെ​ടു​ത്ത് ല​ഹ​രി മ​രു​ന്ന് ക​ച്ച​വ​ടം ചെ​യ്ത് വ​ന്നി​രു​ന്ന ഇ​യാ​ളെ ആ​റ് മാ​സം മു​മ്പ് ക​ഠി​നം​കു​ളം പോ​ലീ​സ് എം​ഡി​എം​എ​യും നാ​ട​ൻ ബോം​ബു​ക​ളു​മാ​യി പി​ടി​കൂ​ടി​യി​രു​ന്നു .

ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി ഇ​യാ​ൾ വീ​ണ്ടും ല​ഹ​രി​മ​രു​ന്ന് ക​ച്ച​വ​ടം ന​ട​ത്തു​ക​യാ​യി​രു​ന്ന ഇ​യാ​ൾ​ക്ക് ബം​ഗ​ളൂ​രു​വി​ൽ​നി​ന്നാ​ണ് ല​ഹ​രി​മ​രു​ന്ന് എ​ത്തി​ക്കു​ന്ന​തെ​ന്നും ഗു​ണ്ടാ​വി​രു​ദ്ധ നി​യ​മ പ്ര​കാ​രം ക​ഴ​ക്കൂ​ട്ടം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​ന് നേ​ര​ത്തേ ഇ​യാ​ൾ​ക്ക് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന​താ​യും പോ​ലീ​സ് പ​റ​ഞ്ഞു.​

പി​ടി​യി​ലാ​യ വി​ജീ​ഷ് ദേ​ശീ​യ​പാ​ത​യി​ൽ പ​ള്ളി​പ്പു​റ​ത്തു​വ​ച്ച് സ്വ​ർ​ണ വ്യാ​പാ​രി​യു​ടെ വാ​ഹ​നം ത​ട​ഞ്ഞ് വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച് സ്വ​ർ​ണം ക​വ​ർ​ച്ച ചെ​യ്ത കേ​സ്‌​സി​ലെ പ്ര​ധാ​ന പ്ര​തി​യാ​ണ്.

ക​ഴ​ക്കൂ​ട്ടം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ഇ​യാ​ൾ​ക്കെ​തി​രെ നി​ര​വ​ധി കേ​സ്‌​സു​ക​ൾ നി​ല​വി​ൽ ഉ​ണ്ട്.​ക​ട​യ്ക്കാ​വൂ​ർ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ വി.​അ​ജേ​ഷ് , സ​ബ് ഇ​ൻ​സ്പെ​ക്ട​ർ .എ​സ്‌.​എ​സ്‌.​ദീ​പു,എ​എ​സ്ഐ ശ്രീ​കു​മാ​ർ തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ ഡാ​ൻ​സാ​ഫ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ എം.​ഫി​റോ​സ്ഖാ​ൻ , എ​എ​സ്‌​ഐ​മാ​രാ​യ ബി.​ദി​ലീ​പ് , ആ​ർ.​ബി​ജു​കു​മാ​ർ സി​പി​ഒ​മാ​രാ​യ ഷി​ജു , സു​നി​ൽ​രാ​ജ് എ​ന്നി​വ​രു​ടെ സം​ഘ​മാ​ണ് അ​റ​സ്റ്റി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡു ചെ​യ്തു.

Related posts

Leave a Comment