ക​ഞ്ചാ​വ് പൊതികളുമായി യു​വാ​ക്ക​ള്‍ അറസ്റ്റിൽ; യുവാക്കളുടെ വാടകവീട്ടിലെ റെയ്ഡിൽ  ഹുക്കുകൾ കണ്ടെത്തി

പേ​രൂ​ര്‍​ക്ക​ട: ക​ഞ്ചാ​വു​പൊ​തി​ക​ളു​മാ​യി യു​വാ​ക്ക​ളെ ത​മ്പാ​നൂ​ര്‍ എ​സ്ഐ വി.​എം. ശ്രീ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പി​ടി​കൂ​ടി.എ​റ​ണാ​കു​ളം മാ​വേ​ലി ന​ഗ​ര്‍ സ്വ​ദേ​ശി ലാം​ലി ചെ​റി​യാ​ന്‍ (23), ക​ണ്ണൂ​ര്‍ പി​ര​ളം സ്വ​ദേ​ശി അ​ഖി​ല്‍ (22) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ത​മ്പാ​നൂ​ര്‍ ത​ക​ര​പ്പ​റ​മ്പ് ഫ്ളൈ ​ഓ​വ​റി​നു സ​മീ​പ​ത്തു​വ​ച്ചാ​ണ് ഇ​വ​ര്‍ പോ​ലീ​സ് പി​ടി​യി​ലാ​യ​ത്.

40 ഗ്രാം ​ക​ഞ്ചാ​വും ക​ഞ്ചാ​വ് വ​ലി​ക്കു​ന്ന​തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന ഹു​ക്ക​ക​ളും ഇ​വ​രി​ല്‍ നി​ന്ന് പി​ടി​കൂ​ടി. ത​മ്പാ​നൂ​രി​ല്‍ ഇ​വ​ര്‍ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന വീ​ട്ടി​ൽ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഹു​ക്ക​ക​ള്‍ ക​ണ്ടെ​ത്തി​യ​ത്. അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

Related posts