കൊച്ചി നഗരത്തിൽ മ​യ​ക്കുമ​രു​ന്ന് കാ​രി​യ​ർ​മാ​രാ​യി ‘കുട്ടികളെ ഉപയോഗിക്കുന്നു;  9മാസത്തിനിടെ പിടികൂടിയ കേസുകളിൽ 40 പ്രതികൾ പ്രായപൂർത്തിയാകാത്തവർ

ബി​ജോ ടോ​മി

കൊ​ച്ചി:​ ക​ഞ്ചാവ് ഉൾപ്പെടെയു ള്ള മയക്കുമരുന്നിന്‍റെ വി​ത​ര​ണ​ത്തി​നാ​യി പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​രെ ഉ​പ​യോ​ഗി​ക്കു​ന്ന​ത് വ​ർ​ധി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. ഈ ​വ​ർ​ഷം ജ​നു​വ​രി മു​ത​ൽ സെ​പ്റ്റം​ബ​ർ വ​രെ​യു​ള്ള ക​ണ​ക്ക​നു​സ​രി​ച്ച് കൊച്ചി ന​ഗ​ര​ത്തി​ൽ പി​ടി​കൂ​ടി​യ മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ളി​ൽ 40 പ്ര​തി​ക​ൾ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​രാ​ണ്.

234 പ്ര​തി​ക​ളെ​യാ​ണ് വി​വി​ധ കേ​സു​ക​ളി​ലാ​യി പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ മാ​സം മാ​ത്രം ഏ​ഴു പേ​ർ ഷാ​ഡോ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. പെ​ട്ടെ​ന്ന് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​കി​ല്ല എ​ന്ന​തി​നാ​ലാ​ണ് ക​ഞ്ചാ​വ് മാ​ഫി​യ വി​ദ്യാ​ർ​ഥി​ക​ളെ കാ​രി​യ​ർ മാ​രാ​ക്കു​ന്ന​തെ​ന്നു ഷാ​ഡോ എ​സ്ഐ ഹ​ണി കെ. ​ദാ​സ് പ​റ​ഞ്ഞു. കേ​സി​ൽ പെ​ട്ടാ​ലും പ്രാ​യ​പൂ​ർ​ത്തി ആ​കാ​ത്ത​തി​ന്‍റെ ആ​നു​കൂ​ല്യ​വും ഇ​വ​ർ​ക്ക് ല​ഭി​ക്കും.

ന​ല്ലൊ​രു തു​ക ക​മ്മീ​ഷ​നാ​യും സ്വന്തം ഉപയോഗത്തിനുള്ള ക​ഞ്ചാ​വ് സൗ​ജ​ന്യ​മാ​യും ല​ഭി​ക്കു​ന്ന​തി​നാ​ൽ വി​ദ്യാ​ർ​ഥി​കൾ എളുപ്പത്തിൽ കഞ്ചാവ് മാ​ഫി​യയുടെ വ​ല​യി​ൽ കു​രു​ങ്ങു​ന്നു. ക​ഞ്ചാ​വ് പൊ​തി ഒ​ന്നി​ന് 500 രൂ​പ​ നി​ര​ക്കി​ലാ​ണ് വി​ൽ​ക്കു​ന്ന​ത്. ഒ​രു പൊ​തി വി​ൽ​ക്കു​ന്പോ​ൾ 200 രൂ​പ ക​മ്മീ​ഷ​ൻ ല​ഭി​ക്കും. ആ​ന്ധ്ര​യി​ൽ കി​ലോ​യി​ക്ക് 2000 രൂ​പ​യ്ക്ക് ല​ഭി​ക്കു​ന്ന ക​ഞ്ചാ​വ് ഇ​വി​ടെ 20,000 രൂ​പ നി​ര​ക്കി​ലാ​ണ് വി​ൽ​ക്കു​ന്ന​ത്. ക​ഞ്ചാ​വി​ന് പു​റ​മേ ന്യൂ​ജ​ൻ ടാബ്‌ലറ്റുകളും സ​ജീ​വ​മാ​ണെ​ന്നു അദ്ദേഹം പ​റ​ഞ്ഞു.

മ​യ​ക്കു​മ​രു​ന്നു വി​ഭാ​ഗ​ത്തി​ൽ പെ​ടു​ന്ന നൈ​ട്രോ​സെ​പാം, പ്രോ​മി​ത്തേ​സി​ൻ, മോ​ർ​ഫി​ൻ, പെ​ന്‍റാ​സൊ​സൈ​ൻ, മോ​ർ​ഫെ​റി​ഡി​ൻ, ഡൈ​സാ​ഫാം, ബ്യൂ​പ്രി​നോ​ർ​ഫി​ൻ, ഫി​നാ​ർ​ഗ​ൻ, പെ​ത്ത​ഡി​ൻ, ലോ​റ​സെ​പാം, ഡൈ​ക്ലോ​ഫി​നാ​ക്, ഫോ​നാ​മി​ൻ തു​ട​ങ്ങി​യ ഗു​ളി​ക​ളാ​ണ് ല​ഹ​രി​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം മാ​ര​ക ല​ഹ​രി​മ​രു​ന്നാ​യ 350 ആം​ഫി​റ്റ​മി​ൻ ടാബ്‌ലറ്റുക​ൾ ഷാ​ഡോ പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. വി​ദേ​ശ​ത്തു​നി​ന്ന് ഗോ​വ വ​ഴി​യാ​ണ് ഇ​ത് കേ​ര​ള​ത്തി​ൽ എ​ത്തി​യ​ത്. ഒ​രു ഗുളികയ്ക്ക് 2000 രൂ​പ​യാ​ണ് വി​ല. ക​ഞ്ചാ​വോ മ​ദ്യ​മോ പോ​ലെ മ​ണ​മി​ല്ലാ​ത്ത​തി​നാ​ൽ പെ​ട്ടെ​ന്ന് പോ​ലി​സി​ന്‍റെ​യോ അ​ധ്യാ​പ​ക​രു​ടെ ര​ക്ഷി​താ​ക്ക​ളു​ടെ​യോ പി​ടി​യി​ലാ​കി​ല്ല എ​ന്ന​താ​ണ് ഉ​പ​ഭോ​ക്താ​ക്ക​ളെ ഇ​തി​ലേ​ക്ക് ആ​ക​ർ​ഷി​ക്കു​ന്ന​ത്.

സ്കൂ​ളു​ക​ളി​ൽ നി​ന്നും കോ​ള​ജു​ക​ളി​ൽ നി​ന്നും പി​ടി​എ പ്ര​സി​ഡ​ന്‍റും അ​ധ്യാ​പ​ക​രും ര​ക്ഷ​ക​ർ​ത്താ​ക്ക​ളു​മെ​ല്ലാം വി​ദ്യാ​ർ​ഥി​ക​ൾ മ​യ​ക്കു​മ​രു​ന്നു ഉ​പയോ​ഗി​ക്കു​ന്ന​താ​യി വി​വ​രം ന​ൽ​കാ​റു​ണ്ട്. മാ​താ​പി​താ​ക്ക​ൾ ത​ന്നെ മ​ക്ക​ൾ ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി വി​വ​രം ന​ൽ​കു​ന്ന സാ​ഹ​ച​ര്യ​വു​മു​ണ്ടെ​ന്ന് അദ്ദേഹം പ​റ​ഞ്ഞു. ല​ഹ​രി​യു​ടെ വ​ല​യി​ൽ മ​ക്ക​ൾ പെ​ട്ടു​വെ​ന്നു തി​രി​ച്ച​റി​യു​ന്പോ​ൾ മ​റ്റു വ​ഴി​ക​ളി​ല്ലാ​തെ​യാ​ണ് മാതാ​പി​താ​ക്ക​ൾ ഇ​ങ്ങ​നെ ചെ​യ്യു​ന്ന​ത്.

പ​ല​രും കൗ​തു​ക​ത്തി​നാ​ണ് ആ​ദ്യം ഉ​പ​യോ​ഗി​ക്കു​ക. വി​ദ്യാ​ർ​ഥി​ക​ളെ വ​ല​യി​ലാ​ക്കു​ന്ന​തി​നാ​യി ക​ഞ്ചാ​വ് മാ​ഫി​യ ആ​ദ്യം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി ന​ൽ​കും. പി​ന്നീ​ട് ല​ഹ​രി​ക്ക് അ​ടി​മ​പ്പെ​ട്ട് ഒ​ഴി​വാ​ക്കാ​നാ​കാ​തെ വ​രു​ന്പോ​ൾ ഉ​യ​ർ​ന്ന വി​ല ന​ൽ​കി വാ​ങ്ങാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ നി​ർ​ബ​ന്ധി​ത​രാ​കും.​

കു​ട്ടി​ക​ളി​ൽ പെ​ട്ട​ന്നു​ണ്ടാ​കു​ന്ന മാ​റ്റ​ങ്ങ​ൾ മാ​താ​പി​താ​ക്ക​ൾ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും അ​വ​ർ ആ​രൊ​ക്കെ​യാ​യി ഇ​ട​പെ​ഴ​കു​ന്നു എ​ന്ന് അ​റി​ഞ്ഞി​രി​ക്ക​ണ​മെ​ന്നും ഹ​ണി കെ. ​ദാ​സ് പ​റ​ഞ്ഞു. പോ​ലീ​സിന്‍റെ പി​ടി​യി​ലാ​കു​ന്പോ​ഴാ​ണ് മ​ക്ക​ൾ ല​ഹ​രി ഉ​പ​യോ​ഗി​ച്ചി​രു​ന്ന വി​വ​രം മാ​താ​പി​താ​ക്ക​ൾ അ​റി​യു​ന്ന​ത്. ല​ഹ​രി വ​സ്തു​ക്ക​ളുമായി ബന്ധപ്പട്ട കാര്യങ്ങൾ ശ്ര​ദ്ധ​യി​ൽ പെ​ട്ടാ​ൽ ഷാ​ഡോ പോ​ലീ​സി​ന്‍റെ 9897980430 എ​ന്ന ന​ന്പ​റി​ൽ പൊ​തു​ജ​ന​ങ്ങ​ൾ അറിയിക്കണം.

ന്യൂ​ജെ​ൻ ടാ​ബ്‌ലറ്റു​ക​ളി​ൽ ഭീകരൻ നൈ​ട്രോ​സെ​പാം
ന്യൂ​ജെ​ൻ ടാ​ബ്‌ലറ്റു​ക​ളി​ൽ വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത് നൈ​ട്രോ​സെ​പാം ഗു​ളി​ക​ളാ​ണ്. മ​നോ​രോ​ഗ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് ന​ൽ​കു​ന്ന ഗു​ളി​ക​യാ​ണ് നൈ​ട്രോ​സെ​പാം. ഇ​തി​ന്‍റെ വ​ൻ​തോ​തി​ലു​ള്ള ഉ​പ​യോ​ഗം ഞ​ര​ന്പു​ക​ളെ​യും ത​ല​ച്ചോ​റു​ക​ളെ​യു​മാ​ണ് ബാ​ധി​ക്കു​ക. ഡോ​ക്ട​റു​ടെ കു​റു​പ്പ​ടി ഇ​ല്ലാ​തെ കേ​ര​ള​ത്തി​ലെ മെ​ഡി​ക്ക​ൽ ഷോ​പ്പു​ക​ളി​ൽ ഇ​ത്ത​രം മ​രു​ന്നു​ക​ൾ ല​ഭി​ക്കി​ല്ല. എ​ന്നാ​ൽ വ്യാ​ജ കു​റി​പ്പ​ടി ഉ​ണ്ടാ​ക്കി​യും വീ​ടു​ക​ളി​ൽ നി​ന്നു മാ​താ​പി​താ​ക്ക​ള​റി​യാ​തെ കു​റു​പ്പ​ടി കൈ​ക്ക​ലാ​ക്കി​യും നൈ​ട്രോ​സെ​പാം ഗു​ളി​ക​ൾ വാ​ങ്ങു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ പെ​ട്ടി​ട്ടു​ണ്ടെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ൽനി​ന്നാ​ണ് കേ​ര​ള​ത്തി​ലേ​ക്ക് ഇ​ത്ത​രം ഗു​ളി​ക​ക​ൾ എ​ത്തു​ന്ന​ത്. സേ​ലം, പോ​ണ്ടി​ച്ചേ​രി, മൈ​സൂ​ർ, ബംഗളൂരു, ഗോ​വ എ​ന്നി​വ​ട​ങ്ങ​ളാ​ണ് പ്ര​ധാ​ന സ്രോ​ത​സു​ക​ൾ. തു​ച്ഛ​മാ​യ വി​ല​യ്ക്ക് ല​ഭി​ക്കു​ന്ന ഇ​ത്ത​രം ഗു​ളി​ക​ക​ൾ ഉ​യ​ർ​ന്ന വി​ല​യ്ക്കാ​ണ് ഇ​വി​ടെ വി​ൽ​ക്കു​ന്ന​ത്. ട്രെ​യി​നി​ലോ ബ​സ് മാ​ർ​ഗ​മോ എ​ത്തി​ക്കു​ന്ന ഇ​ത്ത​രം ടാ​ബ്‌ലറ്റു​ക​ൾ​ക്ക് കാ​രി​യ​ർ​മാ​രാ​യി അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ​യും ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്.

Related posts