കാണാന്‍ സുന്ദരി, പക്ഷേ..! യു​വ​തി​യു​ടെ വാ​ട​ക​വീ​ട്ടി​ൽനി​ന്നു പി​ടി​കൂ​ടി​യ​ത് 29 കി​ലോ​ഗ്രാം ക​ഞ്ചാ​വ്; വീ​ടി​നു​ള്ളി​ൽ ചാ​രാ​യ​വും കോ​ട​യും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

മാ​വേ​ലി​ക്ക​ര: ത​ഴ​ക്ക​ര​യി​ൽ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന യു​വ​തി​യു​ടെ വീ​ടി​നു​ള്ളി​ൽനി​ന്നും കാ​റി​ൽ നി​ന്നു​മാ​യി 29 കി​ലോ​ഗ്രാം ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്തു.

വാ​ട​ക​യ്ക്കു താ​മ​സി​ച്ചി​രു​ന്ന വീ​ട്ട​മ്മ​യെ അ​റ​സ്റ്റും ചെ​യ്തു. ജി​ല്ലാ ആ​ശു​പ​ത്രി​ക്കു പ​ടി​ഞ്ഞാ​റ് വീ​ടി​ന്‍റെ താ​ഴ​ത്തെ നി​ല​യി​ൽ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന കാ​യം​കു​ളം ചേ​രാ​വ​ള്ളി ത​യ്യി​ൽ തെ​ക്കേ​തി​ൽ നി​മ്മി​യെ(32) ആ​ണു പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

സം​ഭ​വ​ത്തി​ൽ ഗു​ണ്ടാ നേ​താ​വ് പു​ന്ന​മ്മൂ​ട് പോ​ന​കം എ​ബ​നേ​സ​ർ പു​ത്ത​ൻ​വീ​ട്ടി​ൽ ലി​ജു ഉ​മ്മ​നെ (40 ) ഒ​ന്നാം പ്ര​തി​യാ​ക്കി​യാ​ണു പോ​ലീ​സ് കേ​സ് രജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. ലി​ജു ഉ​മ്മ​ൻ ഒ​ളി​വി​ലാ​ണെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്നു ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ്പെ​ഷ​ൽ സ്ക്വാ​ഡ് ആ​ണു റെ​യ്ഡ് ന​ട​ത്തി​യ​ത്.

വീ​ടി​നു​ള്ളി​ൽനി​ന്നും മു​റ്റ​ത്തു​ണ്ടാ​യി​രു​ന്ന സ്കോ​ഡ കാ​ർ എ​ന്നി​വ​യി​ൽ നി​ന്നു​മാ​യി 29 കി​ലോ​ഗ്രാം ക​ഞ്ചാ​വ്, മൂ​ന്നു​പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളി​ലാ​യി നാ​ല​ര ലീ​റ്റ​ർ ചാ​രാ​യം, ര​ണ്ടു ക​ന്നാ​സു​ക​ളി​ലാ​യി 30 ലി​റ്റ​ർ കോ​ട, വി​വി​ധ സ​ഞ്ചി​ക​ളി​ലാ​യി 1785 പാ​യ്ക്ക​റ്റ് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ, വീ​ടി​ന്‍റെ അ​ടു​ക്ക​ള​യി​ൽ നി​ന്നു വാ​റ്റു​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​യും പി​ടി​ച്ചെ​ടു​ത്തു.

ലി​ജു ഉ​മ്മ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ഞ്ചാ​വും മ​റ്റും വീ​ട്ടി​ൽ ശേ​ഖ​രി​ച്ച ശേ​ഷം ആ​വ​ശ്യാ​നു​സ​ര​ണം വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​മ്മി എ​ത്തി​ച്ചു കൊ​ടു​ക്കു​ക​യാ​യി​രു​ന്നെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

പോ​ലീ​സ് റെ​യ്ഡി​നെ​ത്തു​ന്പോ​ൾ നി​മ്മി​യു​ടെ എ​ട്ടു​വ​യ​സു​ള്ള മ​ക​നും നാ​ലു​വ​യ​സു​ള്ള മ​ക​ളും വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു.

ഇ​വ​രെ നി​മ്മി​യു​ടെ ബ​ന്ധു​വി​നു പോ​ലീ​സ് കൈ​മാ​റി. മാ​ന്നാ​ർ സി​ഐ എ​സ്. ന്യൂ​മാ​ൻ, മാ​വേ​ലി​ക്ക​ര എ​സ്ഐ എ​ബി പി. ​മാ​ത്യു, എ​സ്ഐ കെ.​കെ. പ്ര​സാ​ദ്, ജി​ല്ലാ പോ​ലി​സ് മേ​ധാ​വി​യു​ടെ സ്പെ​ഷ​ൽ സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ എ​സ്ഐ​മാ​രാ​യ വൈ. ​ഇ​ല്യാ​സ്, സ​ന്തോ​ഷ് കു​മാ​ർ, സീ​നി​യ​ർ സി​വി​ൽ പോ​ലി​സ് ഓ​ഫി​സ​ർ​മാ​രാ​യ സി​നു വ​ർ​ഗീ​സ്, പ്ര​താ​പ​ച​ന്ദ്ര​മേ​നോ​ൻ, എം. ​പ്ര​സ​ന്ന​കു​മാ​രി, സി​വി​ൽ പോ​ലി​സ് ഓ​ഫീസ​ർ​മാ​രാ​യ ഹ​രി​കൃ​ഷ്ണ​ൻ, മു​ഹ​മ്മ​ദ് ഷാ​ഫി, ഗി​രീ​ഷ് ലാ​ൽ, ശ്രീ​കു​മാ​ർ, ജി. ​ഗോ​പ​കു​മാ​ർ എ​ന്നി​വ​രാ​ണു റെ​യ്ഡി​നു നേ​തൃ​ത്വം ന​ൽ​കി​യ​ത്.

Related posts

Leave a Comment