ക​ണ്ണൂ​ർ ടൗ​ൺ സി​ഐ ര​ത്ന​കു​മാ​റി​നെയും മക്കളെയും വധിക്കുമെന്ന് ഭീഷണികത്ത്;  ഒ​രു കൊ​ല​ക്കേ​സി​ൽ ഞ​ങ്ങ​ളെ പ്ര​തി​യാ​ക്കി കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ശി​ക്ഷി​ക്ക​പ്പെ​ട്ടാ​ൽ , കത്തിലെ വാചകങ്ങൾ ഇങ്ങനെ…

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ടൗ​ൺ സി​ഐ​യ്ക്കും മ​ക്ക​ൾ​ക്കും വ​ധ​ഭീ​ഷ​ണി. ഭാ​ര്യ​യുടെ പേ​രി​ലാ​ണ് ര​ണ്ടു​ദി​വ​സം മു​ന്പ് ഭീ​ഷ​ണി​ക​ത്ത് വ​ന്ന​ത്. ക​ണ്ണൂ​രി​ൽ​നി​ന്നു പോ​സ്റ്റ് ചെ​യ്ത ക​ത്തി​ൽ ” ഒ​രു കൊ​ല​ക്കേ​സി​ൽ ഞ​ങ്ങ​ളെ പ്ര​തി​യാ​ക്കി കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ശി​ക്ഷി​ക്ക​പ്പെ​ട്ടാ​ൽ സി​ഐ ര​ത്ന​കു​മാ​റി​നെ വ​ണ്ടി​യി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തും.

മാ​ത്ര​മ​ല്ല മ​ക്ക​ളെ വ​യ​റി​നു കീ​റി ജ​യി​ലി​ൽ പോ​കും എ​ന്ന് തു​ട​ങ്ങു​ന്ന വാ​ച​ക​ങ്ങ​ളാ​ണ് ഭീ​ഷ​ണി ക​ത്തി​ൽ ഉ​ള്ള​ത്. ഭീ​ഷ​ണി ക​ത്ത് ഇ​ന്നു രാ​വി​ലെ വ​ള​പ​ട്ട​ണം പോ​ലീ​സി​ന് കൈ​മാ​റി​യി​ട്ടു​ണ്ട്.​സം​ഭ​വ​ത്തെ കു​റി​ച്ച് വ​ള​പ​ട്ട​ണം സി​ഐ എം. ​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​ർ​ക്കു​നേ​രേ ഇ​ത്ത​ര​ത്തി​ൽ ഭീ​ഷ​ണി​ക​ൾ ഉ​ണ്ടാ​കാ​റു​ണ്ടെ​ങ്കി​ലും ഓ​ഫീ​സ​റു​ടെ ഭാ​ര്യ​യ്ക്കു നേ​രി​ട്ട് ക​ത്ത​യ​യ്ക്കു​ന്ന​തും മ​ക്ക​ളെ​യ​ട​ക്കം വ​ധി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​തും അ​സാ​ധാ​ര​ണ​മാ​ണ്. ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​വും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts