ആ​ദ്യ കൃ​ഷി​യും വ​ൻ ന​ഷ്ട​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് ! 20000 ക​രി​മീ​നു​ക​ൾ ച​ത്തു, ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം; സംഭവത്തെപ്പറ്റി പറയുന്നത് ഇങ്ങനെ…

കോ​ഴ​ഞ്ചേ​രി: മാ​രാ​മ​ൺ ചി​റ​യി​റ​മ്പി​ൽ ഫാ​മി​ലെ 20000 ക​രി​മീ​നു​ക​ൾ ച​ത്തു പൊ​ങ്ങി. ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം.

ആ​റ​ന്മു​ള എ​ൻ​എ​സ്‌​റ്റി​സി ഉ​ട​മ ആ​ന്‍റ​ണി കു​ര്യ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് ഫാം. ​കാ​ലാ​വ​സ്ഥ​യി​ലു​ണ്ടാ​യ മാ​റ്റ​മാ​ണ് ക​രി​മീ​നു​ക​ൾ കു​ട്ട​ത്തോ​ടെ ചാ​കാ​ൻ ഇ​ട​യാ​ക്കി​യ​തെ​ന്നു പ​റ​യ​പ്പെ​ടു​ന്നു.

ര​ണ്ടേ​ക്ക​ർ ഫാ​മി​ൽ 40 സെ​ന്‍റി​ലാ​ണ് മ​ത്സ്യ​കൃ​ഷി. ഒ​രു വ​ർ​ഷം പ്രാ​യ​മാ​യ ക​രി​മീ​നു​ക​ൾ 250 മു​ത​ൽ 350 ഗ്രാം ​വ​രെ തൂ​ക്ക​മു​ള്ള​താ​യി​രു​ന്നു. 10 രൂ​പ നി​ര​ക്കി​ൽ വാ​ങ്ങി​യ ക​രി​മീ​ൻ കു​ഞ്ഞു​ങ്ങ​ൾ സാ​മാ​ന്യം വ​ള​ർ​ച്ച എ​ത്തി​യി​രു​ന്നു.

ക​രി​മീ​ൻ കൃ​ഷി​ക്ക് ഇ​തേ​വ​രെ 9.5 ല​ക്ഷം രൂ​പ ചെ​ല​വാ​യ​താ​യി ആ​ന്‍റ​ണി പ​റ​ഞ്ഞു. നി​ല​വി​ലെ വി​ല​യ്ക്ക് 22 ല​ക്ഷം രൂ​പ ല​ഭി​ക്കാ​മാ​യി​രു​ന്ന​താ​ണ്.

ന​ഷ്ട​പ​രി​ഹാ​ര​ത്തി​നാ​യി ഫി​ഷ​റീ​സ് വ​കു​പ്പി​നെ സ​മീ​പി​ച്ചി​ട്ടു​ണ്ട്. ആ​ദ്യ കൃ​ഷി​യും വ​ൻ ന​ഷ്ട​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് ഉ​ട​മ പ​റ​ഞ്ഞു.

Related posts

Leave a Comment