വം​​ശീ​​യാ​​ധി​​ക്ഷേ​​പം തു​​ട​​ർ​​ന്നാ​​ൽ ബ​​ഹി​​ഷ്ക​​രി​​ക്കും

ഇ​​റ്റാ​​ലി​​യ​​ൻ സീ​​രി എ ​​ഫു​​ട്ബോ​​ളി​​ൽ വം​​ശീ​​യാ​​ധി​​ക്ഷേ​​പ ആ​​രോ​​പ​​ണം. നാ​​പ്പോ​​ളി-​​ഇ​​ന്‍റ​​ർ മി​​ലാ​​ൻ മ​​ത്സ​​ര​​ത്തി​​നി​​ടെ​​യാ​​ണ് ആ​​രോ​​പ​​ണ​​മു​​യ​​ർ​​ന്ന​​ത്. നാ​​പ്പോ​​ളി​​യു​​ടെ സെ​​ന​​ഗ​​ൽ പ്ര​​തി​​രോ​​ധ താ​​ര​​മാ​​യ കാ​​ലി​​ഡോ കൗ​​ലി​​ബാ​​ലി​​യെ അ​​ധി​​ക്ഷേ​​പി​​ക്കു​​ന്ന വാ​​ക്കു​​ക​​ൾ കാ​​ണി​​ക​​ളു​​ടെ ഇ​​ട​​യി​​ൽ​​നി​​ന്നു​​മു​​ണ്ടാ​​യി.

ഇ​​ത് നാ​​പ്പോ​​ളി പ​​രി​​ശീ​​ല​​ക​​ൻ കാ​​ർ​​ലോ​​സ് ആ​​ൻ​​സി​​ലോ​​ട്ടി​​യെ ചൊ​​ടി​​പ്പി​​ച്ചു. ഇ​​ത്ത​​രം അ​​നു​​ഭ​​വ​​മു​​ണ്ടാ​​യാ​​ൽ ഇ​​നി നോ​​ക്കി​​യി​​രി​​ക്കാ​​നാ​​കി​​ല്ലെ​​ന്നും പോ​​യി​​ന്‍റ് ന​​ഷ്ട​​പ്പെ​​ട്ടാ​​ൽ​​പോ​​ലും ക​​ളി ഉ​​പേ​​ക്ഷി​​ച്ച് മൈ​​താ​​നം​​വി​​ടു​​മെ​​ന്നും മ​​ത്സ​​ര​​ശേ​​ഷം ആ​​ൻ​​സി​​ലോ​​ട്ടി പ​​റ​​ഞ്ഞു.

ഇ​​ന്‍റ​​റി​​ന്‍റെ മൈ​​താ​​ന​​ത്ത് ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​നി​​ടെ വം​​ശീ​​യാ​​ധി​​ക്ഷേ​​പം രൂ​​ക്ഷ​​മാ​​യ​​പ്പോ​​ൾ ര​​ണ്ട് ത​​വ​​ണ മ​​ത്സ​​രം നി​​ർ​​ത്തി​​വ​​യ്ക്കാ​​ൻ ആ​​ൻ​​സി​​ലോ​​ട്ടി അ​​ധി​​കൃ​​ത​​രോ​​ട് ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രു​​ന്നു. മ​​ത്സ​​ര​​ത്തി​​ന്‍റെ 80-ാം മി​​നി​​റ്റി​​ൽ കൗ​​ലി​​ബാ​​ലി ചു​​വ​​പ്പ് കാ​​ർ​​ഡ് ക​​ണ്ട് പു​​റ​​ത്താ​​യി. ഇ​​ഞ്ചു​​റി ടൈ​​മി​​ൽ ലൗ​​താ​​രോ മാ​​ർ​​ട്ടി​​ന​​സ് നേ​​ടി​​യ ഗോ​​ളി​​ൽ യു​​വ​​ന്‍റ​​സ് ജ​​യി​​ച്ചി​​രു​​ന്നു. ലീ​​ഗി​​ൽ നാ​​പോ​​ളി, യു​​വ​​ന്‍റ​​സി​​നു പി​​ന്നി​​ൽ ര​​ണ്ടാം സ്ഥാ​​ന​​ത്താ​​ണ്.

Related posts