ഏ​​ഷ്യ​​ൻ ക​​പ്പി​​നു​​ള്ള ഇ​​ന്ത്യ​​ൻ സം​​ഘ​​മാ​​യി; ഛേത്രി നയിക്കും

ന്യൂ​​ഡ​​ൽ​​ഹി: ജ​​നു​​വ​​രി അ​​ഞ്ച് മു​​ത​​ൽ യു​​എ​​ഇ​​യി​​ൽ ന​​ട​​ക്കാ​​നി​​രി​​ക്കു​​ന്ന എ​​എ​​ഫ്സി ഏ​​ഷ്യ​​ൻ ക​​പ്പ് ഫു​​ട്ബോ​​ളി​​നു​​ള്ള ഇ​​ന്ത്യ​​യു​​ടെ 23 അം​​ഗ ടീ​​മി​​നെ പ്ര​​ഖ്യാ​​പി​​ച്ചു. ഐ​​എ​​സ്എ​​ലി​​ൽ കേ​​ര​​ള​​ത്തി​​ന്‍റെ സ്വ​​ന്തം ടീ​​മാ​​യ കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്സി​​ന്‍റെ മൂ​​ന്ന് ക​​ളി​​ക്കാ​​ർ ടീ​​മി​​ൽ ഇ​​ടം​​പി​​ടി​​ച്ചു. സ​​ന്ദേ​​ശ് ജി​​ങ്ക​​ൻ, അ​​ന​​സ് എ​​ട​​ത്തൊ​​ടി​​ക, ഹോ​​ളി​​ച​​ര​​ണ്‍ ന​​ർ​​സാ​​രി എ​​ന്നി​​വ​​രാ​​ണ് കേ​​ര​​ളാ ബ്ലാ​​സ്റ്റേ​​ഴ്സി​​നെ പ്ര​​തി​​നി​​ധീ​​ക​​രി​​ച്ച് ഇ​​ന്ത്യ​​ൻ ടീ​​മി​​ലു​​ള്ള​​ത്.

അ​​ന​​സി​​നു പി​​ന്നാ​​ലെ മ​​ല​​യാ​​ളി താ​​ര​​മാ​​യി ആ​​ഷി​​ഖ് കു​​രു​​നി​​യ​​നും ടീ​​മി​​ൽ ഉ​​ൾ​​പ്പെ​​ട്ടി​​ട്ടു​​ണ്ട്. സു​​നി​​ൽ ഛേത്രി​​യാ​​ണ് നീ​​ല​​ക്ക​​ടു​​വ​​ക​​ൾ എ​​ന്ന ഓ​​മ​​ന​​പ്പേ​​രു​​ള്ള ഇ​​ന്ത്യ ടീ​​മി​​ന്‍റെ നാ​​യ​​ക​​ൻ.

നേ​​ര​​ത്തെ 28 അം​​ഗ ടീ​​മി​​നെ​​യാ​​ണു പ​​രി​​ശീ​​ല​​ക​​ൻ സ്റ്റീ​​ഫ​​ൻ കോ​​ണ്‍​സ്റ്റ​​ന്‍റൈ​ൻ പ്ര​​ഖ്യാ​​പി​​ച്ചി​​രു​​ന്ന​​ത്. ഇ​​തി​​ൽ​​നി​​ന്ന് അ​​ഞ്ച് താ​​ര​​ങ്ങ​​ളെ ഒ​​ഴി​​വാ​​ക്കി. ഗ്രൂ​​പ്പ് എ​​യി​​ൽ ആ​​തി​​ഥേ​​യ​​രാ​​യ യു​​എ​​ഇ, താ​‌​യ്‌​ല​​ൻ​​ഡ്, ബ​​ഹ​​റി​​ൻ എ​​ന്നി​​വ​​യ്ക്കൊ​​പ്പ​​മാ​​ണ് ഇ​​ന്ത്യ. ജ​​നു​​വ​​രി ആ​​റി​​ന് താ​​യ്‌ല​​ൻ​​ഡി​​നെ​​തി​​രേ​​യാ​​ണ് ഇ​​ന്ത്യ​​യു​​ടെ ആ​​ദ്യ മ​​ത്സ​​രം.

ടീം: ​​ഗോ​​ൾ കീ​​പ്പ​​ർ​​മാ​​ർ – ഗു​​ർ​​പ്രീ​​ത് സ​​ന്ധു, അ​​മ​​രീ​​ന്ദ​​ർ സിം​​ഗ്, വി​​ശാ​​ൽ കെ​​യ്ത്ത്. പ്ര​​തി​​രോ​​ധം – പ്രി​​തം​​കോ​​ട്ടാ​​ൽ, അ​​ന​​സ്, ജി​​ങ്ക​​ൻ, നാ​​രാ​​യ​​ണ്‍ ദാ​​സ്, സ​​ലാം ര​​ഞ്ജ​​ൻ സിം​​ഗ്. മ​​ധ്യ​​നി​​ര- ഉ​​ദാ​​ന്ത് സിം​​ഗ്, വി​​നീ​​ത് റാ​​യ്, ആ​​ഷി​​ഖ് കു​​രു​​നി​​യ​​ൻ, ജാ​​ക്കി ച​​ന്ദ് സിം​​ഗ്. മു​​ന്നേ​​റ്റം – സു​​നി​​ൽ ഛേ​​ത്രി, ജെ​​ജെ ലാ​​ൽ പെ​​ഖു​​ല, സു​​മീ​​ത് പാ​​സി, ബ​​ൽ​​വ​​ന്ത് സിം​​ഗ്.

Related posts