ശ്രീനഗര്‍: ജമ്മു കാഷ്മീരില്‍ സുരക്ഷാ സേനയും തീവ്രവാദികളും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ പ്രദേശവാസിയായ യുവാവും മൂന്നു തീവ്രവാദികളും മരിച്ചു. അനന്ത്നാഗ് ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലിനിടെ ലക്ഷ്യം തെറ്റി വെടിയേറ്റാണ് ആരിഫ് അമിന്‍ ഷാ എന്ന യുവാവ് കൊല്ലപ്പെട്ടതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.മൂന്നു തീവ്രവാദികളെ വധിച്ച ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തിനു തൊട്ടരികെ സുരക്ഷാ സേനയ്ക്കുനേര്ക്ക് ജനക്കൂട്ടം കല്ലെറിഞ്ഞതായി പോലീസ് അറിയിച്ചു. ആറു മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിലാണ് മൂന്നു തീവ്രവാദികളെ കൊലപ്പെടുത്തിയത്.
Related posts
പുത്തൻഫീച്ചറുമായി വാട്സാപ്പ്; ഒരു ചാറ്റിൽ ഇനി മൂന്നു മെസേജ്
ന്യൂഡൽഹി: വാട്സാപ്പിൽ ഒരു ചാറ്റിൽ മൂന്നു മെസേജുകൾ വരെ പിൻ ചെയ്യാനാവും വിധത്തിൽ പുതിയ ഫീച്ചർ അവതരിപ്പിച്ചു. നേരത്തെ ഒരു മെസേജ്...സച്ചിൻ ദേവ് ബസിനുള്ളിൽ കയറി; മേയറെ പിൻതുണച്ച് വന്നപ്പോൾ എംഎൽഎയെ വെട്ടിൽ വീഴ്ത്തി; എ.എ. റഹീമിന്റെ വിശദീകരണം ഇങ്ങനെ
തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രന് കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍ സച്ചിന് ദേവ് എംഎല്‍എ ബസില്‍ കയറിയെന്ന് സ്ഥിരീകരിച്ച് ഡിവൈഎഫ്ഐ അഖിലേന്ത്യാ...ചില്ലറയെ ചൊല്ലി തര്‍ക്കം; കണ്ടക്ടര്‍ ബസില്‍നിന്ന് തള്ളിയിട്ട വയോധികന് മരിച്ചു; പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് പോലീസ്
തൃശൂര്‍: ചില്ലറയെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ബസിൽ നിന്നും കണ്ടക്ടർ തള്ളിയിട്ട വയോധികൻ ചികിത്സയിലിരിക്കെ മരിച്ചു. കരുവന്നൂര്‍ സ്വദേശി പവിത്രന് (68)...