പണത്തെ ചൊല്ലിയുള്ള തർക്കം; കൊ​ച്ചി ന​ഗ​ര​ത്തി​ൽ  വ​യോ​ധി​കനെ  കു​ത്തിക്കൊന്നു;അയൽവാസിയായ സുഹൃത്തിനെ തേടി പോലീസ്

കൊ​ച്ചി: എ​റ​ണാ​കു​ളം ചേ​ന്പു​ങ്കാ​ട് കോ​ള​നി​ക്കു സ​മീ​പം വ​യോ​ധി​ക​ൻ കു​ത്തേ​റ്റു​മ​രി​ച്ച​നി​ല​യി​ൽ. ചേ​ന്പു​ങ്കാ​ട് കോ​ള​നി​ക്കു പി​ന്നി​ലെ പു​റ​ന്പോ​ക്കി​ൽ താ​മ​സി​ക്കു​ന്ന ദി​ലീ​പ് (65) ആ​ണ് മ​രി​ച്ച​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​യ​ൽ​വാ​സി സ്റ്റാ​ൻ​ലി​ക്കാ​യി (65) പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സം​ഭ​വ​ത്തി​ന് ശേ​ഷം ഇ​യാ​ൾ ഒ​ളി​വി​ലാ​ണ്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ: ഇ​ന്ന​ലെ രാ​ത്രി 12ഓ​ടെ​യാ​ണ് സം​ഭ​വം. കൊ​ല്ല​പ്പെ​ട്ട ദി​ലീ​പും സ്റ്റാ​ൻ​ലി​നും അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളാ​ണ്. ഇ​ന്ന​ലെ രാ​ത്രി ഇ​രു​വ​രും ഒ​ന്നി​ച്ച് മ​ദ്യ​പി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് സ്റ്റാ​ൻ​ലി​ൻ ദി​ലീ​പി​ൽ നി​ന്നും പ​ണം ആ​വ​ശ്യ​പ്പെ​ട്ടു. പ​ണം ന​ൽ​കാ​ൻ വി​സ​മ്മി​തി​ച്ച​തോ​ടെ വാ​ക്കു​ത​ർ​ക്ക​മാ​യി.

ഇ​ത് പി​ന്നീ​ട് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു. മൂ​ർ​ച്ച​യേ​റി​യ മാ​ര​കാ​യു​ധം ഉ​പ​യോ​ഗി​ച്ചു​ള്ള കു​ത്തേ​റ്റാ​ണ് ദി​ലീ​പ് കൊ​ല്ല​പ്പെ​ട്ടി​ട്ടു​ള്ള​ത്. ആ​യു​ധം ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. എ​റ​ണാ​കു​ളം ക​ട​വ​ന്ത്ര പൊ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തി ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി. മൃ​ത​ദേ​ഹം എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. വി​വാ​ഹി​ത​നാ​യ ദി​ലീ​പ് ഒ​റ്റ​യ്ക്കാ​ണ് താ​മ​സി​ക്കു​ന്ന​ത്.
ആ​റ് മാ​സം മു​ന്പ് ഇ​യാ​ളു​ടെ ഭാ​ര്യ പി​ണ​ങ്ങി​പ്പോ​യി​രു​ന്നു.

Related posts