കതിരൂർ മനോജ് വധക്കേസിലും സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം; യുഎപിഎ ചുമത്തിയതിനെതിരായി സർക്കാർ നൽകിയ സത്യവാങ്മൂലത്തിലാണ് വിമർശനം

കൊച്ചി: ആർഎസ്എസ് നേതാവ് കതിരൂർ മനോജ് വധക്കേസിൽ സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. യുഎപിഎ ചുമത്തിയതിനെതിരായി സർക്കാർ നൽകിയ സത്യവാങ്മൂലത്തിലാണ് വിമർശനം.

യുഎപിഎ ചുമത്തിയതിനെതിരായ സർക്കാരിന്‍റെ സത്യവാങ്മൂലത്തിൽ പൊരുത്തക്കേടുണ്ട്. പ്രതികളെ സഹായിക്കുന്ന പ്രവണതയാണ് സർക്കാരിന്‍റേത്. ബോംബ് എറിയുന്നവർ വെറുതേ നടക്കുന്നുവെന്നും കോടതി വിമർശിച്ചു.

പ്രതികൾക്കെതിരേ യുഎപിഎ ചുമത്തിയതിനെതിരേ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജൻ അടക്കമുള്ള പ്രതികൾ നൽകിയ ഹർജിയാണ് കോടതി പരിഗണിക്കുന്നത്.

Related posts