ച​ക്കി​ട്ട​പ്പാ​റ​യി​ൽ നാ​ട്ടു​കാ​രു​ടെ ഉ​റ​ക്കം കെ​ടു​ത്തി കാ​ട്ടാ​ന​ക​ൾ; കൃ​ഷി​യി​ട​ത്തി​ലി​റ​ങ്ങി​യ ആ​ന​ക​ളെ തു​ര​ത്തി​യെ​ന്ന് വ​ന​പാ​ല​ക​രും

പെ​രു​വ​ണ്ണാ​മൂ​ഴി: കൃ​ഷി​യി​ട​ങ്ങ​ളി​ലി​റ​ങ്ങി​യ കാ​ട്ടാ​ന​ക​ളെ കാ​ട്ടി​ലേ​ക്ക് തു​ര​ത്തി​യെ​ന്ന് വ​നം​വ​കു​പ്പ് അ​വ​കാ​ശ​പ്പെ​ടു​ന്ന​തി​നി​ടെ അ​വ ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ വി​ല​സു​ന്നു.

ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തി​ലെ വ​നാ​തി​ർ​ത്തി മേ​ഖ​ല​ക​ളി​ലാ​ണ് കാ​ട്ടാ​ന​ക​ൾ ഭീ​തി പ​ര​ത്തു​ന്ന​ത്. ഒ​ന്നാം വാ​ർ​ഡി​ലെ കൂ​വ​പ്പൊ​യി​ലി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ കാ​ട്ടാ​ന​ക​ൾ വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചി​രു​ന്നു. ഇ​വി​ടെ ആ​ന​ക​ൾ വ​രു​ന്ന ഭാ​ഗ​ത്ത് വ​ന​പാ​ല​ക​ർ സോ​ളാ​ർ വേ​ലി സ്ഥാ​പി​ച്ച് വ​ര​വ് ത​ട​ഞ്ഞു.

ആ​ന​ക​ളെ രാ​ത്രി വ​ന​ത്തി​നു​ള്ളി​ലേ​ക്ക് തു​ര​ത്തി​യ​താ​യും അ​വ​ർ അ​വ​കാ​ശ​പ്പെ​ട്ടു. നേ​രം പു​ല​ർ​ന്ന​പ്പോ​ൾ സ​മീ​പ ഭാ​ഗ​മാ​യ പ​ന്നി​ക്കോ​ട്ടൂ​രി​ൽ രാ​ത്രി ഇ​വ ഇ​റ​ങ്ങി​യെ​ന്ന വി​വ​ര​മെ​ത്തി. പ​ത്താം വാ​ർ​ഡി​ലെ മാ​ത്തൂ​ർ, അ​ണ്ണ​ക്കു​ട്ട​ൻ ചാ​ൽ പ്ര​ദേ​ശ​ത്തും ആ​ന​ക്കൂ​ട്ട​മെ​ത്തി നാ​ശ​മു​ണ്ടാ​ക്കി.

ക്രി​യാ​ത്മ​ക പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളെ​ടു​ക്കാ​ത്ത​താ​ണ് പ്ര​ശ്‌​നം രൂ​ക്ഷ​മാ​കാ​ൻ കാ​ര​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ പ​രാ​തി. ഇ​തി​നി​ടെ ത്രി​ത​ല പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ കാ​ട്ടാ​ന​ക​ൾ നാ​ശം വ​രു​ത്തു​ന്ന കൃ​ഷി​യി​ട​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ന്നു​ണ്ട്. വ​ന്യ​മൃ​ഗ ശ​ല്യ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Related posts

Leave a Comment