ക​ള​ക്ഷ​ൻ ഏ​ജ​ന്‍റി​നെ ത​ട​ഞ്ഞ് നി​ർ​ത്തി 31 ല​ക്ഷം ക​വ​ർ​ന്നു: ക​ള്ള​ൻ​മാ​ർ ബൈ​ക്ക് ഉ​ൾ​പ്പെ​ടെ കൊ​ണ്ടു​പോ​യി; സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ൽ

പ​ണ​ത്തി​നു മീ​തേ പ​രു​ന്തും പ​റ​ക്കു​മെ​ന്ന​ല്ലേ പ​റ​യു​ന്ന​ത്. പ​ണ​ത്തി​നാ​യി എ​ന്ത് പ്ര​വ​ർ​ത്തി ചെ​യ്യാ​നും മ​ടി​ക്കാ​ത്ത കൂ​ട്ട​ർ ന​മു​ക്കി​ട​യി​ൽ ഉ​ണ്ട്. ഏ​ത് വി​ധേ​ന​യും ക​ണ്ട​വ​ന്‍റെ കൈ​യി​ൽ പൈ​സ​യു​ണ്ടെ​ന്ന് അ​റി​ഞ്ഞാ​ൽ അ​ത് അ​ടി​ച്ച് മാ​റ്റാ​ൻ കാ​ത്തി​രി​ക്കു​ന്ന കു​റ​ച്ച് ക​ള്ള​ൻ​മാ​രാ​ണി​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.

ബം​ഗ​ളൂ​രു​വി​ലാ​ണ് സം​ഭ​വം. ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന​പ്പെ​ട്ട ഒ​രു ചി​ട്ടി ക​ന്പ​നി​യി​ലേ​ക്ക് പ​ണ​വു​മാ​യി വ​രി​ക​യാ​യി​രു​ന്ന ക​ള​ക്ഷ​ൻ ഏ​ജ​ന്‍റ് കൈ​ലാ​സി​ന്‍റെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന തു​ക​യാ​ണ് ക​ള്ള​ൻ​മാ​ർ കീ​ശ​യ്ക്കു​ള്ളി​ലാ​ക്കി​യ​ത്. ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ വി​വി​ധ ശാ​ഖ​ക​ളി​ൽ നി​ന്നു​ള്ള 31,38,625 രൂ​പ​യു​മാ​യി മെ​യി​ൻ ഓ​ഫീ​സി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു കൈ​ലാ​സ്. വ​ഴി മ​ധ്യേ ക​ള്ള​ൻ​മാ​ർ യു​വാ​വി​ന്‍റെ വാ​ഹ​നം ത​ട​ഞ്ഞ് നി​ർ​ത്തു​ക​യും ബൈ​ക്ക് ഉ​ൾ​പ്പെ​ടെ മോ​ഷ്ടി​ച്ചു​കൊ​ണ്ട് പോ​വു​ക​യും ചെ​യ്തു.​സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി. യു​വാ​വ് അ​വ​രു​ടെ പി​ന്നാ​ലെ ഓ​ടി​പ്പോ​വു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാ​ൻ സാ​ധി​ക്കും.

യു​വാ​വി​ന്‍റെ ബൈ​ക്കു​മാ​യി ഒ​രു കി​ലോ മീ​റ്റ​റോ​ളം മോ​ഷ്ടാ​ക്ക​ൾ സ​ഞ്ച​രി​ച്ചു. ബൈ​ക്ക് വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ച​ശേ​ഷം അ​തി​നു​ള്ളി​ലെ പ​ണം എ​ടു​ത്ത് ക​ള്ള​ൻ​മാ​ർ സ്ഥ​ലം വി​ട്ടു. വീ​ഡി​യോ ഓ​ൺ​ലൈ​നി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന്, ബ​ന്നാ​ർ​ഘ​ട്ട പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ക​വ​ർ​ച്ച​യി​ൽ ഉ​ൾ​പ്പെ​ട്ട പ്ര​തി​ക​ളെ തി​രി​ച്ച​റി​യാ​ൻ പോ​ലീ​സ് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. ഇ​വ​രെ പി​ടി​കൂ​ടാ​ൻ പോ​ലീ​സ് സം​ഘ​ങ്ങ​ളെ രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment