കാ​ട്ടാ​ന​ക്കൂ​ട്ട​ത്തെ ആ​ക്ര​മി​ച്ച് മൊ​ബൈ​ലി​ൽ ചി​ത്രീ​കരണം! പ​ല​പ്പോ​ഴും പാ​ഞ്ഞെ​ത്തു​ന്ന കാ​ട്ടാ​ന​യി​ൽ​നി​ന്നു യു​വാ​ക്ക​ൾ ര​ക്ഷ​പ്പെ​ടു​ന്ന​ത് ത​ല​നാ​രി​ഴയ്ക്ക്‌…

മ​റ​യൂ​ർ: കാ​ടി​നു​ള്ളി​ൽ കാ​ട്ടാ​ന​ക്കൂ​ട്ട​ത്തെ ക​ന്പും വ​ടി​യും ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ച്ച് മൊ​ബൈ​ൽ ഫോ​ണി​ൽ ചി​ത്രീ​ക​രി​ച്ച യു​വ​ക്ക​ൾ വെ​ട്ടി​ലാ​യി.

കാ​ട്ടാ​ന എ​ത്തു​ന്ന സ്ഥ​ല​ത്ത് കാ​ത്തി​രു​ന്ന് മ​ര​ത്തി​ന്‍റെ മു​ക​ളി​ലും മ​റ്റും ക​യ​റി​യാ​ണ് കാ​ട്ടാ​ന​ക​ളും യു​വാ​ക്ക​ളും ത​മ്മി​ലു​ള്ള പോ​രാ​ട്ടം ചി​ത്രീ​ക​രി​ച്ച​ത്.

യു​വ​ാക്ക​ൾ ഒ​ട്ടും ഭ​യ​മി​ല്ലാ​തെ വ​ടി ഉ​പ​യോ​ഗി​ച്ച് കാ​ട്ടാ​ന​യെ അ​ടി​ക്കു​ക​യും കാ​ട്ടാ​ന നേരേ പാ​ഞ്ഞു​വ​രു​ന്പോ​ൾ കൂ​ടെ​യു​ള്ള മ​റ്റു യു​വാ​ക്ക​ൾ ക​ല്ലെ​റി​ഞ്ഞ് ഓ​ടി​ക്കു​ക​യും ചെ​യ്യു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാം.

പ​ല​പ്പോ​ഴും പാ​ഞ്ഞെ​ത്തു​ന്ന കാ​ട്ടാ​ന​യി​ൽ​നി​ന്നു യു​വാ​ക്ക​ൾ ത​ല​നാ​രി​ഴ​യ്ക്കാ​ണ് ര​ക്ഷ​പ്പെ​ടു​ന്ന​ത്.

എ​ന്നി​രു​ന്നാ​ലും കാ​ട്ടാ​ന​ക​ൾ തി​രി​യു​ന്പോ​ൾ ഒ​ട്ടും ഭ​യം​കൂ​ടാ​തെ ആ​ന​യു​ടെ പി​ന്നാ​ലെ പോ​യി ആ​ക്ര​മി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളും കാ​ണാ​ൻ സാ​ധി​ക്കും.

ഒ​പ്പ​മു​ണ്ടാ​യി​രൂ​ന്ന കുട്ടി​യാ​ന​യെ യു​വ​ാക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ​നി​ന്നു ര​ക്ഷി​ക്കു​ന്ന​തി​നാ​യി ഭ​യ​പ്പാ​ടോ​ടെ ഓ​ടു​ന്ന പി​ടി​യാ​ന​യു​ടെ ദ​യ​നീ​യ ദൃ​ശ്യ​ങ്ങ​ളും വീ​ഡി​യോ​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്.

മ​ര​ത്തി​ന്‍റെ മു​ക​ളി​ലും പ​ല​ഭാ​ഗ​ങ്ങ​ളി​ലും ഇ​രു​ന്ന് സം​ഘം​ചേ​ർ​ന്ന് ചി​ത്രീ​ക​രി​ച്ച വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ​യാ​ണ് മൃ​ഗ​സ്നേ​ഹി​ക​ൾ പ​രാ​തി​യു​മാ​യി എ​ത്തി​യ​ത്.

വ​നം വ​കു​പ്പ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സം​ഭ​വം ഉ​ദു​മ​ല​പേ​ട്ട വ​ന​മേ​ഖ​ല​യി​ലാ​ണെ​ന്ന് മ​ന​സി​ലാ​യ​ത്.

വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് മ​റ​യൂ​ർ ച​ന്ദ​ന ഡി​വി​ഷ​നുമാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന ഉ​ദു​മ​ല​പേ​ട്ട ഫോ​റ​സ്റ്റ് റേ​ഞ്ച് പ​രി​ധി​യി​ലു​ള്ള തി​രു​മൂ​ർ​ത്തി​മ​ല സ്വ​ദേ​ശി​ക​ളാ​യ കാ​ളി​മു​ത്തു (23), സെ​ൽ​വം (19), അ​രു​ണ്‍ കു​മാ​ർ (22) എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്.

സം​ഭ​വം ത​മി​ഴ്നാ​ട്ടി​ലെ ദൃ​ശ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ എ​ത്തി​യ​തോ​ടെ യു​വാ​ക്ക​ൾ ഒ​ളി​വി​ൽ പോ​യി​രി​ക്കു​ക​യാ​ണ്.

അ​സി. വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ ഗ​ണേ​ശ് റാം, ​ഉ​ദു​മ​ല റെ​യി​ഞ്ച് ഓ​ഫീ​സ​ർ ധ​ന​പാ​ല​ൻ എ​ന്നി​വ​രൂ​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ക​ൾ​ക്കാ​യി തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​ത്.

Related posts

Leave a Comment