അ​വ​ൾ​ക്ക​രി​കി​ലേ​ക്ക്  അ​വ​നും യാ​ത്ര​യാ​യി…  ക​വ​ടി​യാ​റി​ലെ കാ​റ​പ​ക​ട​ത്തി​ൽ ന​വ​വ​ധു​വി​ന് പി​ന്നാ​ലെ വ​രനും മ​രി​ച്ചു; മ​ധു​വി​ധു യാ​ത്ര​യ്ക്കി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം

തി​രു​വ​ന​ന്ത​പു​രം: ക​വ​ടി​യാ​റി​ൽ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​റി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ന​വ​വ​ധു​വി​ന് പി​ന്നാ​ലെ ഭ​ർ​ത്താ​വും മ​രി​ച്ചു. പാ​ല​ക്കാ​ട് സ്വ​ദേ​ശി ആ​ഷി​ക് സാ​നു (29) ആ​ണ് മ​രി​ച്ച​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം.

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ആ​ഷി​ക്കി​ന്‍റെ ഭാ​ര്യ നൗ​ഷി​ജ സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ച് ത​ന്നെ മ​രി​ച്ചി​രു​ന്നു. നൗ​ഷി​ജ​യും ആ​ഷി​കും ത​ല​സ്ഥാ​നം കാ​ണാ​ൻ പാ​ല​ക്കാ​ട് നി​ന്നെ​ത്തി​യ​താ​ണ്.

കു​റ​വ​ൻ​കോ​ണം ഭാ​ഗ​ത്തു നി​ന്ന് ക​വ​ടി​യാ​റി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കാ​ർ സാ​ൽ​വേ​ഷ​ൻ ആ​ർ​മി സ്കൂ​ളി​നു സ​മീ​പ​മെ​ത്തി​യ​പ്പോ​ൾ നി​യ​ന്ത്ര​ണം​വി​ട്ട് നൗ​ഷി​ജ​യെ​യും സം​ഘ​ത്തെ​യും ഇ​ടി​ച്ചു തെ​റി​പ്പി​ച്ച ശേ​ഷം റോ​ഡി​ലേ​ക്കി​റ​ങ്ങി സ്കൂ​ട്ട​റു​ക​ളി​ലും ര​ണ്ടു കാ​റു​ക​ളി​ലും കൂ​ടി ഇ​ടി​ച്ചാ​ണ് നി​ന്ന​ത്.

ക​ഴി​ഞ്ഞ മാ​ർ​ച്ച് 28ന് ​ആ​യി​രു​ന്നു വി​വാ​ഹം. മ​ധു​വി​ധു യാ​ത്ര​യി​ക്കി​ടെ​യാ​ണ് ദു​ര​ന്തം ഇ​വ​രെ തേ​ടി​യെ​ത്തി​യ​ത്.

Related posts

Leave a Comment