ദേവസ്വം ബോർഡിന് കീഴിൽ 1249 ക്ഷേത്രം; വരുമാനമുള്ളത് വെറും 61 ക്ഷേത്രംമാത്രം; ബാക്കിയുള്ളവയുടെ പ്രവർത്തനം ഈ ക്ഷേത്രങ്ങളിൽ നിന്നും കിട്ടുന്ന പണം കൊണ്ട്; വരുമാനം  സർ‌ക്കാർ കൊണ്ടുപോകുന്നുവെന്ന് പറയുന്നവർക്കായി കണക്കുകൾ നിരത്തി മന്ത്രി കടകംപള്ളി സു​രേ​ന്ദ്ര​ൻ

തി​രു​വ​ന​ന്ത​പു​രം: തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ​യും, ശ​ബ​രി​മ​ല​യി​ലെ​യും പ​ണം സം​സ്ഥാ​ന സ​ർ​ക്കാ​ർ എ​ടു​ക്കു​ന്നു​വെ​ന്ന പ്ര​ചാ​ര​ണം വ്യാ​ജ​മാ​ണെ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ.

ദേ​വ​സ്വം ബോ​ർ​ഡ് ജീ​വ​ന​ക്കാ​രു​ടെ ശ​ന്പ​ളം, പെ​ൻ​ഷ​ൻ ഇ​ന​ത്തി​ൽ വേ​ണ്ടി വ​രു​ന്ന 487 കോ​ടി രൂ​പ ഉ​ൾ​പ്പെ​ടെ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​ലെ ക്ഷേ​ത്ര​ങ്ങ​ളു​ടെ ന​ട​ത്തി​പ്പി​നു ക​ഴി​ഞ്ഞ സാ​ന്പ​ത്തി​ക വ​ർ​ഷം വേ​ണ്ടി വ​ന്ന​തു 678 കോ​ടി രൂ​പ​യാ​ണെ​ന്നും ആ​രോ​പ​ണ​ങ്ങ​ൾ ത​ള്ളി​ക്കൊ​ണ്ട് പു​റ​ത്തി​റ​ക്കി​യ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

2017-18ൽ ​ശ​ബ​രി​മ​ല​യി​ൽ നി​ന്നു​ള്ള 342 കോ​ടി രൂ​പ​യു​ൾ​പ്പെ​ടെ ക്ഷേ​ത്ര​ങ്ങ​ളി​ൽ​നി​ന്ന് തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​ന് ല​ഭി​ച്ച​ത് ആ​കെ 683 കോ​ടി രൂ​പ​യാ​ണ്. കാ​ണി​ക്ക, വ​ഴി​പാ​ട്, ലേ​ലം, ബു​ക് സ്റ്റാ​ൾ തു​ട​ങ്ങി​യ​വ​യി​ൽ നി​ന്നെ​ല്ലാം അ​ട​ക്ക​മു​ള്ള തു​ക​യാ​ണി​ത്.

തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​ന് കീ​ഴി​ലു​ള്ള 1249 ക്ഷേ​ത്ര​ങ്ങ​ളി​ൽ വ​രു​മാ​ന​മു​ള്ള​ത് 61 ക്ഷേ​ത്ര​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ്. 1188 ക്ഷേ​ത്ര​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് ശ​ബ​രി​മ​ല ഉ​ൾ​പ്പെ​ടെ 61 ക്ഷേ​ത്ര​ങ്ങ​ളി​ലെ വ​രു​മാ​ന​വും സ​ർ​ക്കാ​ർ സ​ഹാ​യ​വും ഉ​പ​യോ​ഗി​ച്ചാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

2017-18 ൽ ​ശ​ബ​രി​മ​ല​യി​ൽ നി​ന്ന് കാ​ണി​ക്ക, വ​ഴി​പാ​ട്, ലേ​ലം, ബു​ക് സ്റ്റാ​ൾ എ​ന്നീ ഇ​ന​ങ്ങ​ളി​ലെ​ല്ലാ​മാ​യി ല​ഭി​ച്ച​ത് 342 കോ​ടി രൂ​പ​യാ​ണ്. ഇ​തി​ൽ 73 കോ​ടി രൂ​പ ശ​ബ​രി​മ​ല​യി​ലെ ചെ​ല​വു​ക​ൾ​ക്കാ​യി വി​നി​യോ​ഗി​ച്ചു​വെ​ന്നാ​ണ് ദേ​വ​സ്വം ബോ​ർ​ഡ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

പ്ര​തി​വ​ർ​ഷം തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​ലെ ജീ​വ​ന​ക്കാ​രു​ടെ ശ​ന്പ​ള​ത്തി​ന് വേ​ണ്ടി മാ​ത്രം ചെ​ല​വ​ഴി​ക്കേ​ണ്ടി വ​രു​ന്ന​ത് 354 കോ​ടി രൂ​പ​യാ​ണ്. പെ​ൻ​ഷ​ൻ ന​ൽ​കാ​ൻ വേ​ണ്ടി 133 കോ​ടി രൂ​പ ന​ൽ​കേ​ണ്ട​തു​ണ്ടെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ നീ​ക്കി​യി​രു​പ്പ് തു​ക ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ ക​രു​ത​ൽ നി​ക്ഷേ​പ​മാ​യി സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. അ​തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ കൈ ​ക​ട​ത്താ​റി​ല്ല. ക​ഴി​ഞ്ഞ സാ​ന്പ​ത്തി​ക വ​ർ​ഷം സം​സ്ഥാ​ന​ത്തെ ദേ​വ​സ്വം ബോ​ർ​ഡു​ക​ൾ​ക്കാ​യി 70 കോ​ടി രൂ​പ​യാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ദേ​വ​സ്വം വ​കു​പ്പ് മാ​ത്രം ന​ൽ​കി​യ​ത്.

റോ​ഡു​ക​ൾ, ജ​ല​വി​ത​ര​ണം തു​ട​ങ്ങി വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ ചെ​ല​വാ​ക്കു​ന്ന കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ ഇ​തി​ന് പു​റ​മെ​യാ​ണ്. വ​സ്തു​ത​ക​ൾ ഇ​താ​യി​രി​ക്കേ, തെ​റ്റി​ദ്ധാ​ര​ണ​ക​ൾ പ​ര​ത്തി നാ​ട്ടി​ലെ സ​മാ​ധാ​നാ​ന്ത​രീ​ക്ഷം ത​ക​ർ​ക്കാ​ൻ ആ​സൂ​ത്രി​ത​മാ​യ ശ്ര​മം ന​ട​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Related posts