രാ​ജ്യം ക​ണ്ട ഏ​റ്റ​വും വ​ലി​യ ക​ബ​ളി​പ്പി​ക്ക​ൽ  വീ​ര​ൻമോ​ദിയെന്ന്  കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി

ക​ണ്ണൂ​ർ: രാ​ജ്യം ക​ണ്ട ഏ​റ്റ​വും വ​ലി​യ ക​ബ​ളി​പ്പി​ക്ക​ൽ വീ​ര​നാ​ണ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ​ന്ന് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക നി​ർ​വാ​ഹ​ക​സ​മി​തി അം​ഗ​വും എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി. ക​ണ്ണൂ​രി​ൽ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

2004 നും 2017​നും ഇ​ട​യി​ൽ ഡീ​സ​ലി​ന്‍റെ എ​ക്സൈ​സ് തീ​രു​വ 350 ശ​ത​മാ​നാ​ണ് വ​ർ​ധി​പ്പി​ച്ച​ത്. ഇ​തി​ൽ​നി​ന്നാ​ണ് ഇ​പ്പോ​ൾ ര​ണ്ടു​രൂ​പ കു​റ​ച്ച​ത്. ക​ഴി​ഞ്ഞ ക​ർ​ണാ​ട​ക തെ​ര​ഞ്ഞെ​ടു​പ്പ് വേ​ള​യി​ലാ​ണ് ഡീ​സ​ൽ വി​ല അ​വ​സാ​ന​മാ​യി കു​റ​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ പി​ന്നീ​ട് ഏ​ഴു രൂ​പ വ​ർ​ധി​പ്പി​ച്ചു.

ഇ​പ്പോ​ൾ രാ​ജ​സ്ഥാ​ൻ അ​ട​ക്ക​മു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ ക​ണ്ടാ​ണ് ര​ണ്ടു രൂ​പ കു​റ​ച്ച​തെ​ന്നും കെ.​സി. വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു. ഈ ​സ​ർ​ക്കാ​ർ നി​ല​വി​ൽ വ​ന്ന​തി​നു​ശേ​ഷം 12 ത​വ​ണ എ​ക്സൈ​സ് ഡ്യൂ​ട്ടി​യി​ൽ വ​ർ​ധ​ന വ​രു​ത്തി. ഇ​ത് കു​ത്ത​ക മു​ത​ലാ​ളി​മാ​ർ​ക്ക് വീ​തി​ച്ചു​കൊ​ടു​ക്കു​ക​യാ​ണ് ചെ​യ്ത​ത്.

റ​ഫാ​ൽ അ​ഴി​മ​തി​യി​ൽ ഒ​ര​ക്ഷ​രം മി​ണ്ടാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​നി​യും ത​യാ​റാ​യി​ട്ടി​ല്ല. ഇ​തി​ന് 2019 ൽ ​ജ​ന​ങ്ങ​ൾ​ക്കു മു​ന്നി​ൽ മോ​ദി സ​മാ​ധാ​നം പ​റ​യേ​ണ്ടി​വ​രും. ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ യു​ഡി​എ​ഫ് ന​ൽ​കി​യ അ​ഫി​ഡ​വി​റ്റ് എ​ൽ​ഡി​എ​ഫ് മാ​റ്റു​ക​യാ​യി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​ടും ആ​ലോ​ചി​ക്കാ​തെ​യാ​ണ് സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. സി​പി​എം നി​രീ​ശ്വ​ര വാ​ദം ഉ​ന്ന​യി​ക്കു​ന്ന​വ​രാ​യി​രി​ക്കും. എ​ന്നാ​ൽ നാ​ട്ടി​ലെ വി​ശ്വാ​സി​ക​ളു​ടെ വി​കാ​ര​വും മാ​നി​ക്കേ​ണ്ട​താ​ണെ​ന്ന് കെ.​സി. വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു.

Related posts