ബ്ലാ​സ്റ്റേ​ഴ്‌​സ് ഇ​ന്ന് ചെ​ന്നൈ​യി​ന്‍ എ​ഫ്‌​സി​ക്കെ​തി​രേ; ജയിച്ചാൽ ഒന്നാം സ്ഥാനത്ത്

കൊ​​​ച്ചി: പോ​​​യി​​​ന്‍റ് പ​​​ട്ടി​​​ക​​​യു​​ടെ ത​​ല​​പ്പ​​ത്തേ​​ക്കു മ​​​ട​​​ങ്ങി​​​യെ​​​ത്താ​​​ന്‍ കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്‌​​​സ് ഇ​​​ന്നു വീ​​​ണ്ടും ക​​​ള​​​ത്തി​​​ല്‍. രാ​​​ത്രി എ​​​ട്ടി​​​ന് സ്വ​​​ന്തം ത​​​ട്ട​​​ക​​​മാ​​​യ ക​​​ലൂ​​​ര്‍ ജ​​​വ​​​ഹ​​​ര്‍​ലാ​​​ല്‍ നെ​​​ഹ്‌​​​റു സ്റ്റേ​​​ഡി​​​യ​​​ത്തി​​​ല്‍ ചെ​​​ന്നൈ​​​യി​​​ന്‍ എ​​​ഫ്‌​​​സി​​​യെ​​യാ​​ണ് ബ്ലാ​​​സ്റ്റേ​​​ഴ്‌​​​സ് നേ​​​രി​​​ടു​​​ന്ന​​​ത്.

ഏ​​​ഴാം സ്ഥാ​​​ന​​​ത്തു​​​ള്ള ചെ​​​ന്നൈ​​​യി​​​ന്‍ എ​​​ഫ്‌​​​സി​​​യെ തോ​​​ല്‍​പ്പി​​​ച്ചാ​​​ല്‍ ബ്ലാ​​​സ്റ്റേ​​​ഴ്‌​​​സി​​​ന് ഒ​​​ന്നാം സ്ഥാ​​​ന​​​ത്തേ​​​ക്കു മ​​​ട​​​ങ്ങി​​​യെ​​​ത്താം. നി​​​ല​​​വി​​​ല്‍ ഒ​​​ന്നാം സ്ഥാ​​​ന​​​ത്തു​​​ള്ള ഗോ​​​വ​​​യ്ക്ക് ഒ​​​പ്പം 16 പോ​​​യി​​​ന്‍റ് ബ്ലാ​​സ്റ്റേ​​​ഴ്‌​​​സി​​​നു​​​മു​​​ണ്ട്. ഗോ​​​ള്‍​വ്യ​​​ത്യാ​​​സ് ക​​​ണ​​​ക്കി​​​ലാ​​​ണു ഗോ​​​വ പ​​​ട്ടി​​​ക​​​യി​​​ല്‍ മു​​​ന്നി​​​ല്‍ നി​​​ല്‍​ക്കു​​​ന്ന​​​ത്.

സീ​​​​സ​​​​ണി​​​​ലെ എ​​​​ട്ടാം മ​​​​ത്സ​​​​ര​​​​ത്തി​​​​നി​​​​റ​​​​ങ്ങു​​​​ന്ന ബ്ലാ​​​​സ്റ്റേ​​​​ഴ്സ് ഹോം ​​​​ഗ്രൗ​​​​ണ്ടി​​​​ൽ മി​​​​ക​​​​ച്ച പ്ര​​​​ക​​​​ട​​​​ന​​​​മാ​​ണു പു​​​​റ​​​​ത്തെ​​​​ടു​​​​ത്തു​​​​വ​​​​രു​​​​ന്ന​​​​ത്. ക​​​​ളി​​​​ച്ച അ​​​​ഞ്ചി​​​​ൽ നാ​​​​ലി​​​​ലും ജ​​​​യി​​​​ച്ചു.

അ​​​തേ​​സ​​​മ​​​യം, ചെ​​​ന്നൈ​​​യി​​​ന് ഈ ​​​സീ​​​സ​​​ണി​​​ല്‍ ഇ​​​തു​​​വ​​​രെ ര​​​ണ്ടു ത​​​വ​​​ണ മാ​​​ത്ര​​​മാ​​​ണു ജ​​​യി​​​ക്കാ​​​നാ​​​യ​​​ത്. അ​​​വ​​​സാ​​​ന മ​​​ത്സ​​​ര​​​ത്തി​​​ല്‍ എ​​​ഫ്സി ​ഈ​​​സ്റ്റ് ബം​​​ഗാ​​​ളു​​​മാ​​​യി സ​​​മ​​​നി​​​ല​​​കൂ​​​ടി വ​​​ഴ​​​ങ്ങി​​​യ​​​തോ​​​ടെ വി​​​ജ​​​യ വ​​​ഴി​​​യി​​​ലേ​​​ക്കു മ​​​ട​​​ങ്ങി​​യെ​​​ത്തു​​​ക​​​യാ​​​ണ് ല​​​ക്ഷ്യം. ഇ​​​ന്നു സ​​​മ​​​നി​​​ല നേ​​​ടാ​​​നാ​​​യാ​​​ല്‍ പോ​​​ലും ബ്ലാ​​​സ്റ്റേ​​​ഴ്‌​​​സി​​​ന് വീ​​​ണ്ടും ഗോ​​​വ​​​യെ മ​​​റി​​​ക​​​ട​​​ന്ന് ടേ​​​ബി​​​ളി​​​ല്‍ ഒ​​​ന്നാ​​​മ​​​തെ​​​ത്താം.

പ​​​രി​​​ക്കും സ​​​സ്‌​​​പെ​​​ന്‍​ഷ​​​നും ക​​​ഴി​​​ഞ്ഞ് സൂ​​​പ്പ​​​ര്‍താ​​​ര​​​ങ്ങ​​​ള്‍ മ​​​ട​​​ങ്ങി​​​യെ​​​ത്തി​​​യ​​​തി​​​നാ​​​ല്‍ ചെ​​​ന്നൈ​​​യി​​​നെ​​​തി​​​രേ മി​​​ക​​​ച്ച വി​​​ജ​​​യ​​​മാ​​​ണു ബ്ലാ​​​സ്റ്റേ​​​ഴ്‌​​​സ് ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്. ഈ​​​സ്റ്റ് ബം​​​ഗാ​​​ളു​​​മാ​​​യി ന​​​ട​​​ന്ന ക​​​ളി​​​യി​​​ല്‍ ചു​​​വ​​​പ്പ്കാ​​​ര്‍​ഡ് ക​​​ണ്ട് പു​​​റ​​​ത്തി​​​രു​​​ന്ന മു​​​ന്നേ​​​റ്റ​​​നി​​​ര​​​യി​​​ലെ ക​​​രു​​​ത്ത​​​ന്‍ ദി​​​മി​​​ത്രി​​​യോ​​​സ് ഡ​​​യ​​​മ​​​ന്‍റ​​​കോ​​​സ് ഇ​​​ന്ന് ആ​​​ദ്യ ഇ​​​ല​​​വ​​​നി​​​ല്‍ ഇ​​​റ​​​ങ്ങി​​​യേ​​​ക്കും.

ചെ​​​ന്നൈ​​​യി​​​ന്‍റെ ഈ ​​​സീ​​​സ​​​ണി​​​ലെ നാ​​​ലാ​​​മ​​​ത്തെ എ​​​വേ മ​​​ത്സ​​​ര​​​മാ​​​ണു കൊ​​​ച്ചി​​​യി​​​ല്‍. കൊ​​​ച്ചി​​​യി​​​ലെ ബ്ലാ​​സ്റ്റേ​​ഴ്സ് ആ​​​രാ​​​ധ​​​ക​​​ര്‍​ക്കു മു​​​ന്നി​​​ലെ മ​​​ത്സ​​​രം വെ​​​ല്ലു​​​വി​​​ളി നി​​​റ​​​ഞ്ഞ​​​താ​​​ണെ​​​ങ്കി​​​ലും മി​​​ക​​​ച്ച പ്ര​​​ക​​​ട​​​നം ന​​​ട​​​ത്താ​​​ന്‍ ടീം ​​​സ​​​ജ്ജ​​​മാ​​​യി ക​​​ഴി​​​ഞ്ഞെ​​​ന്ന് ചെ​​​ന്നൈ​​​യി​​​ന്‍ പ​​​രി​​​ശീ​​​ല​​​ക​​​ന്‍ ഓ​​​വ​​​ന്‍ കോ​​​യി​​​ല്‍ പ​​​റ​​​ഞ്ഞു.

Related posts

Leave a Comment