ന്യൂഡൽഹി: കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി. സതീശൻ. ഡൽഹിയിൽ എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശും കേരളത്തിന്റെ ചുമതലയുള്ള ദീപാദാസ് മുൻഷിയും എഐസിസി നിരീക്ഷകരായ മുകുൾ വാസ്നിക്കും അജയ് മാക്കനും ഡൽഹിയിൽ വാർത്താസമ്മേളനത്തിലാണ് നിർണായക പ്രഖ്യാപനം നടത്തിയത്.
ഇതോടെ, തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു ശേഷം പത്ത് ദിവസത്തോളം നീണ്ട കാത്തിരിപ്പിനാണ് വിരാമമായത്. ഈ ദിവസങ്ങളിൽ കേരളത്തിലും ഡൽഹിയിലുമായി മാരത്തൺ ചർച്ചകളാണ് നടന്നത്.
കെ.സിക്കൊപ്പം വി.ഡി. സതീശന്, രമേശ് ചെന്നിത്തല എന്നിവര്‍ക്കുവേണ്ടിയാണ് അവകാശവാദങ്ങളും ചര്‍ച്ചകളും നടന്നത്. ഇതിനിടെ പലതവണ നേതാക്കളെയും എംഎൽഎമാരെയും ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിക്കുകയും ചെയ്തു. ഒടുവിൽ, സോണിയാ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും ചേര്‍ന്ന് മുഖ്യമന്ത്രിയുടെ കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുകയായിരുന്നു.
എംഎല്‍എമാരുടെ അഭിപ്രായം തേടിയ ഹൈക്കമാന്‍ഡ് ഘടകകക്ഷി നേതാക്കളുമായും എംപിമാരുമായും മുന്‍ കെപിസിസി അധ്യക്ഷന്മാരുമായും ചര്‍ച്ച നടത്തിയിരുന്നു. മുന്‍ കെപിസിസി അധ്യക്ഷന്മാരായ വി.എം.സുധീരന്, കെ.മുരളീധരന്, എം.എം. ഹസന്, മുല്ലപ്പള്ളി രാമചന്ദ്രന്, കോണ്‍ഗ്രസ് അച്ചടക്ക സമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, വര്‍ക്കിംഗ് പ്രസിഡന്റുമാരായ ഷാഫി പറമ്പില്‍, എ.പി. അനില്‍കുമാര്‍, പി.സി.വിഷ്ണുനാഥ് ഉള്‍പ്പെടെയുള്ളവരെ ഹൈക്കമാന്‍ഡ് ഡല്‍ഹിക്ക് വിളിപ്പിച്ച് അഭിപ്രായം തേടിയിരുന്നു.
ഭൂരിപക്ഷം എംഎല്‍എമാരുടെയും എംപിമാരുടെയും കോണ്‍ഗ്രസ് നേതാക്കളുടെയും പിന്തുണ കെ.സി. വേണുഗോപാലിനാണ്. ഭൂരിപക്ഷം നേതാക്കളുടെയും എംഎല്‍എമാരുടെയും അഭിപ്രായം മാനിച്ചാണ് പ്രഖ്യാപനം നടത്തുന്നതെന്ന സന്ദേശമാണ് ഹൈക്കമാൻഡ് നല്‍കുന്നത്.
സമൂഹ മാധ്യമപ്രചാരണവും വൈകാരിക പ്രകടനവും നോക്കിയല്ല മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്ന് ഹൈക്കമാന്‍ഡ് പറയാതെ പറഞ്ഞിരുന്നു. മുഖ്യമന്ത്രിയാരെന്ന കാര്യത്തില്‍ ഘടകകക്ഷി നേതാക്കള്‍ക്ക് ഹൈക്കമാന്‍ഡ് സൂചന നല്‍കിയിരുന്നു. പ്രഖ്യാപനത്തിനുശേഷം പരസ്യ പ്രതിഷേധങ്ങള്‍ ആരുടെ ഭാഗത്ത് നിന്നും ഉണ്ടാകാതെ എല്ലാവരും സ്വീകരിക്കണമെന്നും ഹൈക്കമാന്‍ഡ് കേരളത്തിലെ നേതാക്കള്‍ക്കും ഘടകകക്ഷികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഹൈക്കമാന്‍ഡ് തീരുമാനം എന്തു തന്നെയായാലും അംഗീകരിക്കുമെന്ന് മൂന്ന് നേതാക്കളും വ്യക്തമാക്കിയിരുന്നു. തങ്ങള്‍ക്കു വേണ്ടി ആരും തെരുവില്‍ ഇറങ്ങി പ്രകടനം നടത്തരുതെന്നും ഫ്ളക്സ് ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്നും മൂന്ന് നേതാക്കളും നേരത്തെ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
