നാ​ട്ടു​കാ​രു​ടെ പാ​ലം വ​ലി​ച്ച​താ​ര്… അ​പ്രോ​ച്ച് റോ​ഡി​ല്ല; ചെ​റു​തോ​ണി​യി​ൽ ഇ​രു​ക​ര​യി​ലു​മു​ള്ള​വ​ർ ദു​രി​ത​ത്തി​ൽ

​ചെ​റു​തോ​ണി: “നാ​ട്ടു​കാ​രു​ടെ പാ​ലം വ​ലി​ച്ച​താ​ര് ’, സ​ർ​ക്കാ​രോ, ക​രാ​റു​കാ​ര​നോ​യെ​ന്ന് നാ​ട്ടു​കാ​ർ. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​ട്ടും പാ​ല​ത്തി​ൽ ക​യ​റ​ണ​മെ​ങ്കി​ൽ ക​ഷ്ട​പ്പെ​ടേ​ണ്ടി​വ​രും. ത​ടി​യ​ന്പാ​ട്-മ​ഞ്ഞ​പ്പാ​റ സെ​മി​നാ​രി​പ്പ​ടി​യി​ൽ പാ​ൽ​ക്കു​ളം​തോ​ടി​ന് കു​റു​കെ നി​ർ​മി​ച്ച പാ​ല​മാ​ണ് നാ​ട്ടു​കാ​ർ​ക്ക് മു​ന്നി​ൽ നോ​ക്കു​കു​ത്തി​യാ​യി​രി​ക്കു​ന്ന​ത്. പാ​ല​ത്തി​ന്‍റെ ഇ​രു​വ​ശ​ത്തും അ​പ്രോ​ച്ച് റോ​ഡ് നി​ർ​മി​ക്കാ​ത്ത​താ​ണ് ദു​രി​ത​മാ​യ​ത്. ‘

പാ​ലം പ​ണി​യാ​നാ​യി 2025 മേ​യ് അ​വ​സാ​ന​വാ​രം തോ​ടി​ന് കു​റു​കെ​യു​ണ്ടാ​യി​രു​ന്ന ചെ​ക്ക്ഡാം പൊ​ളി​ച്ചുനീ​ക്കി. കാ​ല​വ​ർ​ഷം ആ​രം​ഭി​ച്ച​തോ​ടെ ശ​ക്ത​മാ​യ നീ​രൊ​ഴു​ക്കു​ള്ള തോ​ട്ടി​ലെ പാ​ലംപ​ണി മു​ട​ങ്ങി. മ​റു​ക​ര​യി​ലെ​ത്താ​ൻ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് കി​ലോ​മീ​റ്റ​റു​ക​ൾ അ​ധി​കം സ​ഞ്ച​രി​ക്കേ​ണ്ട അ​വ​സ്ഥ​യി​ലു​മാ​യി. നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യെ​ങ്കി​ലും മ​ഴ​ക്കാ​ലം​മാ​റി​യശേ​ഷ​മാ​ണ് നി​ർ​മാ​ണ​മാ​രം​ഭി​ക്കാ​നാ​യ​ത്.

ത​ടി​യ​ന്പാ​ട്, വാ​ഴ​ത്തോ​പ്പ് ഭാ​ഗ​ങ്ങ​ളി​ൽനി​ന്നു​ള്ള​വ​ർ​ക്ക് മു​ള​കു​വ​ള്ളി റോ​ഡി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​വു​ന്ന ഏ​റ്റ​വും ദൈ​ർ​ഘ്യം കു​റ​ഞ്ഞ റോ​ഡി​ലെ പാ​ല​മാ​ണി​ത്. ഇ​റി​ഗേ​ഷ​ൻ വ​കു​പ്പി​ൽനി​ന്നു മൂ​ന്ന​രക്കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ചെ​ക്ക്ഡാം കം ​ബ്രി​ഡ്ജ് നി​ർ​മി​ക്കു​ന്ന​ത്. പാ​ലം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യി​ട്ട് മാ​സ​ങ്ങ​ളാ​യെ​ങ്കി​ലും അ​പ്രോ​ച്ച് റോ​ഡ് നി​ർ​മി​ക്കാ​ൻ യാ​തൊ​രു ന​ട​പ​ടി​യു​മു​ണ്ടാ​കാ​ത്ത​താ​ണ് പ്ര​ദേ​ശ​വാ​സി​ക​ളെ വെ​ട്ടി​ലാ​ക്കി​യ​ത്.

പാ​ലംപ​ണി മു​ട​ങ്ങി​യ​ത് സ​മീ​പവാ​സി കോ​ട​തി​യി​ൽനി​ന്നു സ്റ്റേ ​ഓ​ർ​ഡ​ർ വാ​ങ്ങി​യ​തി​നാ​ലാ​ണെ​ന്ന വ്യാ​ജപ്ര​ചാ​ര​ണം ഉ​യ​ർ​ന്നി​രു​ന്നു. എ​ന്നാ​ൽ, ആ​രും സ്റ്റേ ​എ​ടു​ത്തി​ട്ടി​ല്ലെ​ന്നും നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച​തി​ന്‍റെ 15 ല​ക്ഷം രൂ​പകൂ​ടി കി​ട്ടാ​നു​ണ്ടെ​ന്നു​മാ​ണ് ക​രാ​റു​കാ​ര​ൻ പ​റ​യു​ന്ന​ത്. പ​ണം ല​ഭി​ക്കാ​ത്ത​തി​നാ​ലാ​ണ് പ​ണി മു​ട​ങ്ങി​യി​രി​ക്കു​ന്ന​തെ​ന്നും പാ​ല​ത്തി​ന്‍റെ പൂ​ർ​ണ​മാ​യ രൂ​പ​രേ​ഖ ഇ​തു​വ​രെ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും ഇ​യാ​ൾ പ​റ​ഞ്ഞു.

പാ​ലം നി​ർ​മി​ക്കു​ന്ന​തി​നൊ​പ്പം ഇ​രുക​ര​ക​ളി​ലു​മു​ള്ള കൃ​ഷി ഭൂ​മി​ക്ക് നൂ​റ് മീ​റ്റ​ർ നീ​ള​ത്തി​ൽ കോ​ണ്‍​ക്രീ​റ്റ് ഭി​ത്തി നി​ർ​മി​ച്ചു ന​ൽ​കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​വ​സ്ഥ​യും ജ​ല​രേ​ഖ​യാ​കു​മോ​യെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ സം​ശ​യം.പാ​ലം നി​ർ​മാ​ണ​ത്തി​നാ​യി ക​ല്ലും മ​ണ്ണു​മെ​ല്ലാം തോ​ട്ടി​ൽ കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​തി​നാ​ൽ വെ​ള്ളം കെ​ട്ടിനി​ന്ന് പ്ര​ദേ​ശ​ത്തെ കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്ക് ക​യ​റും.

നീ​രൊ​ഴു​ക്ക് ത​ട​സ​പ്പെ​ടു​ത്തി തോ​ട്ടി​ൽ കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന നി​ർ​മാ​ണവ​സ്തു​ക്ക​ൾ നീ​ക്കി അ​ടി​യ​ന്ത​ര​മാ​യി തോ​ട് വൃ​ത്തി​യാ​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.പാ​ല​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന ഇ​രുവ​ശ​ത്തും അ​പ്രോ​ച്ച് റോ​ഡ് നി​ർ​മി​ക്കാ​ത്ത​തി​നാ​ൽ പാ​ലം പ്ര​യോ​ജ​ന​മി​ല്ലാ​താ​യി​രി​ക്ക​യാ​ണ്.കാ​ല​വ​ർ​ഷ​മാ​രം​ഭി​ക്കാ​ൻ നാ​ളു​ക​ൾ ബാ​ക്കിനി​ൽ​ക്കേ അ​പ്രോ​ച്ച്റോ​ഡ് നി​ർ​മി​ച്ച് പാ​ലം സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment