കൂ​ടി​യ ഭാ​ഗ്യം; എ​ല്ലാ ലോ​ട്ട​റി​ക​ൾ​ക്കും ഇ​നി 40 രൂ​പ; സമ്മാനതുകയും സമ്മാനങ്ങളുടെ എണ്ണവും കൂട്ടി സർക്കാർ

തി​രു​വ​ന​ന്ത​പു​രം: ലോ​ട്ട​റി ടി​ക്ക​റ്റി​ന്‍റെ വി​ല വ​ർ​ധി​പ്പി​ച്ച് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി. ഒ​രു ടി​ക്ക​റ്റി​ന് 10 രൂ​പ​യാ​ണ് വ​ർ​ധി​ക്കു​ന്ന​ത്. എ​ന്നാ​ൽ കാ​രു​ണ്യ ലോ​ട്ട​റി​യു​ടെ വി​ല 50 ൽ ​നി​ന്ന് 40 ആ​ക്കി​ക്കു​റ​ച്ചു.

ഇ​തോ​ടെ ഇ​നി​മു​ത​ൽ എ​ല്ലാ ലോ​ട്ട​റി​ക​ൾ​ക്കും 40 രൂ​പ​യാ​യി​രി​ക്കും. ഇ​തോ​ടൊ​പ്പം സ​മ്മാ​ന​ത്തു​ക കൂ​ട്ടു​ക​യും സ​മ്മാ​ന​ങ്ങ​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

വി​ല വ​ർ​ദ്ധ​ന​യോ​ടെ ഏ​ജ​ന്‍റു​മാ​ർ​ക്ക് ഒ​രു ടി​ക്ക​റ്റി​ന് ഒ​രു രൂ​പ​യോ​ളം ക​മ്മി​ഷ​ൻ വ​ർ​ധി​ക്കും. ലോ​ട്ട​റി​യു​ടെ ജി​എ​സ്ടി 12 ശ​ത​മാ​ന​ത്തി​ൽ നി​ന്ന് 28ശ​ത​മാ​ന​മാ​യി ഉ​യ​ർ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ടി​ക്ക​റ്റ് വി​ല വ​ർ​ധി​പ്പി​ച്ച​ത്.

Related posts

Leave a Comment