പന്ത്രണ്ട് ഇനം വിഭവങ്ങള്‍! ഓണസദ്യയുണ്ട് ഇടയിലെക്കാട് കാവിലെ വാനരപ്പട; ഓണമൂട്ടുന്നത് മുടങ്ങാതെ പന്ത്രണ്ടാം വര്‍ഷത്തിലേക്ക്

വ​ലി​യ​പ​റ​മ്പ്: ഇ​ട​യി​ലെ​ക്കാ​ട് കാ​വി​ലെ വാ​ന​ര​പ്പ​ട​യ്ക്ക് പ​ന്ത്ര​ണ്ട് ഇനം വി​ഭ​വ​ങ്ങ​ളോ​ടെ ഓ​ണ​സ​ദ്യ. ഇ​ട​യി​ലെ​ക്കാ​ട് ന​വോ​ദ​യ ഗ്ര​ന്ഥാ​ല​യം ബാ​ല​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഓ​ണ​മൂ​ട്ടു​ന്ന​ത് മു​ട​ങ്ങാ​തെ പ​ന്ത്ര​ണ്ടാം വ​ർ​ഷ​ത്തി​ലേ​ക്ക് ക​ട​ന്നു.

ഇ​ട​യി​ലെ​ക്കാ​ട് കാ​വി​നോ​ടു ചേ​ർ​ന്ന് ഡെ​സ്കും ക​സേ​ര​യും നി​ര​ത്തി​വ​ച്ച് പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളു​മ​ട​ങ്ങി​യ സ​ദ്യ​യി​ൽ ഇ​ത്ത​വ​ണ അ​വി​ട്ടം നാ​ളി​ൽ വി​ഭ​വ​ങ്ങ​ളാ​യി പ​ഴു​ത്ത​ച​ക്ക, പ​പ്പാ​യ, സ​പ്പോ​ട്ട, പേ​ര​യ്ക്ക, ത​ക്കാ​ളി, പൈ​നാ​പ്പി​ൾ, വ​ത്ത​ക്ക, വാ​ഴ​പ്പ​ഴം, ക​ക്കി​രി, ക്യാ​ര​റ്റ്, ബീ​റ്റ്റൂ​ട്ട്, പാ​ഷ​ൻ​ഫ്രൂ​ട്ട് എ​ന്നി​വ വാ​ഴ​യി​ല​യി​ൽ നി​റ​യെ വി​ഭ​വ​ങ്ങ​ൾ വി​ള​മ്പി.

കാ​വി​ലെ വാ​ന​ര​പ്പ​ട​യ്ക്ക് നി​ത്യ​വും ചോ​റൂ​ട്ടു​ന്ന ചാ​ലി​ൽ മാ​ണി​ക്ക​മ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കു​രു​ന്നു​ക​ൾ വി​ഭ​വ​ങ്ങ​ൾ വി​ള​മ്പി​യ​ത്. പ​ത്ത​ര​യ്ക്ക് നി​ശ്ച​യി​ച്ച സ​ദ്യ പ​തി​നൊ​ന്നാ​യ​തോ​ടെ വാ​ന​ര​പ്പ​ട പ്ര​ധാ​ന പാ​ത​യി​ലേ​ക്കി​റ​ങ്ങി. പ​ന്ത്ര​ണ്ടാം വ​ർ​ഷ​ത്തി​ൽ പ​ന്ത്ര​ണ്ട് വി​ഭ​വ​ങ്ങ​ളോ​ടെ​യാ​യി​രു​ന്നു സ​ദ്യ​വി​ള​മ്പി​യ​ത്.

ജൈ​വ​വൈ​വി​ധ്യ സ​മ്പ​ന്ന​മാ​യ ഇ​ട​യി​ലെ​ക്കാ​ട് കാ​വി​ലെ വാ​ന​ര​പ്പ​ട​യു​ടെ എ​ണ്ണം നേ​ര​ത്തെ അ​ഞ്ചാ​യി ചു​രു​ങ്ങി​യ​പ്പോ​ൾ തൃ​ശൂ​ർ മൃ​ഗ​ശാ​ല​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തി​യ പ​ഠ​ന​ത്തി​ൽ കു​ര​ങ്ങു​ക​ളു​ടെ പ്ര​ജ​ന​ന​ശേ​ഷി​യെ ന​ശി​പ്പി​ക്കു​ന്ന​ത് ഉ​പ്പു​ചേ​ർ​ത്ത ഭ​ക്ഷ​ണ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി.

ഇ​തി​ന്‍റെ തു​ട​ർ പ്ര​വ​ർ​ത്ത​ന​മാ​യി ആ​വി​ഷ്കരി​ച്ച​താ​യി​രു​ന്നു ബോ​ധ​വ​ത്ക​ര​ണ​ത്തി​ലൂ​ന്നി​യു​ള്ള ഓ​ണ​സ​ദ്യ. ഇ​വ​ർ​ക്ക് സ​ദ്യ വി​ള​മ്പാ​ൻ ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന ഘ​ട്ട​ത്തി​ലെ​ത്തു​മ്പോ​ഴേ​ക്കും കു​രു​ത്തോ​ല​യും ചെ​മ്പ​ര​ത്തി​യു​ടെ​യും ആ​ന​ത്ത​ക​ര​യു​ടെ​യും പൂ​ക്ക​ൾ തൂ​ക്കി​യൊ​രു​ക്കി​യ തോ​ര​ണ​ങ്ങ​ളും ബാ​ന​റും ഇ​വ​ർ പി​ടി​ച്ചു​വ​ലി തു​ട​ങ്ങി​യി​രു​ന്നു.

പൂ​വി​ളി​യു​മാ​യി വൈ​കി​യെ​ത്തി​യ കു​ട്ടി​പ്പ​ട​യോ​ടാ​യി പി​ന്നീ​ട​വ​രു​ടെ കു​റു​മ്പ്. മാ​ണി​ക്ക​മ്മ വി​ള​മ്പി​യ ചോ​റി​നൊ​പ്പം സ്റ്റീ​ൽ ഗ്ലാ​സി​ൽ വെ​ള്ള​വും ഒ​ഴി​ച്ചു ന​ൽ​കി. വീ​ണ്ടും വി​ക്രി​യ​ക​ൾ കാ​ട്ടാ​ൻ തു​ട​ങ്ങി​യ​പ്പോ​ൾ മാ​ണി​ക്ക​മ്മ പ​റ​ഞ്ഞൊ​തു​ക്കി​യും കു​രു​ന്നു​ക​ൾ​ക്ക് പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​കി​യു​മു​ള്ള ഓ​ണ​സ​ദ്യ കാ​ണാ​ൻ നാ​ടി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി ധാ​രാ​ളം ആ​ളു​ക​ളെ​ത്തി.

ന​വോ​ദ​യ ഗ്ര​ന്ഥാ​ല​യം പ്ര​സി​ഡ​ന്‍റ് പി.​വി. പ്ര​ഭാ​ക​ര​ൻ, സെ​ക്ര​ട്ട​റി പി. ​വേ​ണു​ഗോ​പാ​ല​ൻ, വ​ലി​യ​പ​റ​മ്പ് പ​ഞ്ചാ​യ​ത്ത് അം​ഗം വി.​കെ. ക​രു​ണാ​ക​ര​ൻ, പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ ആ​ന​ന്ദ് പേ​ക്ക​ടം, ബാ​ല​വേ​ദി ക​ൺ​വീ​ന​ർ എം. ​ബാ​ബു, ബാ​ല​വേ​ദി ഭാ​ര​വാ​ഹി​ക​ളാ​യ ആ​ര്യ എം. ​ബാ​ബു, വി. ​ഫി​ദ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Related posts