ചെ​റു​മ​ക​ന്‍റെ മ​ര​ണം ത​ള​ർ​ത്തി: കേ​ത​ൻ അ​ഗ​ർ​വാ​ളി​ന്‍റെ മു​ത്ത​ച്ഛ​ൻ നെഞ്ച്പൊട്ടി മരിച്ചു

മും​ബൈ: പ്ര​തി​ശ്രു​ത വ​ധു ത​ള്ളി​യി​ട്ട് കൊ​ല​പ്പെ​ടു​ത്തി​യ പൂ​നെ​യി​ലെ യു​വ​വ്യ​വ​സാ​യി കേ​ത​ൻ അ​ഗ​ർ​വാ​ളി​ന്‍റെ മു​ത്ത​ച്ഛ​ൻ അ​ന്ത​രി​ച്ചു. പൂ​നെ​യി​ൽ താ​മ​സി​ക്കു​ന്ന ദേ​വി​ച​ന്ദ് അ​ഗ​ർ​വാ​ൾ (71) ആ​ണ് ശ​നി​യാ​ഴ്ച രാ​ത്രി അ​ന്ത​രി​ച്ച​ത്. ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു മ​ര​ണ​മെ​ന്ന് ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു.

കേ​ത​ന്‍റെ മ​ര​ണ​ത്തി​ന് ശേ​ഷം ആ​രോ​ഗ്യം വ​ഷ​ളാ​യ​തി​നെ തു​ട​ർ​ന്ന് ദേ​വി​ച​ന്ദ് അ​ഗ​ർ​വാ​ളി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ശ​നി​യാ​ഴ്ച രാ​ത്രി 9.45-ഓ​ടെ ഡോ​ക്ട​ർ​മാ​ർ അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ര​ണം സ്ഥി​രീ​ക​രി​ച്ചു. കേ​ത​ൻ അ​ഗ​ർ​വാ​ൾ മ​രി​ച്ച് പ​തി​നേ​ഴാം ദി​വ​സ​മാ​ണ് മു​ത്ത​ച്ഛ​നും ലോ​ക​ത്തോ​ട് വി​ട​പ​റ​യു​ന്ന​ത്.

Related posts

Leave a Comment