മ​ക​ളു​ടെ വി​വാ​ഹ​ത്തി​ന​ല്ല, വി​ദ്യാ​ഭ്യാ​സ​ത്തി​നാ​ണ് മു​ൻ​ഗ​ണ​ന ന​ൽ​കി​യ​ത്; ഓ​ട്ടോ ഡ്രൈ​വ​റാ​യ പി​താ​വി​ന് ആ​ദ​ര​വു​മാ​യി മ​ക​ൾ, ഹൃ​ദ​യം തൊ​ടു​ന്ന വീ​ഡി​യോ വൈ​റ​ൽ

ത​ന്‍റെ ക​രി​യ​റും ജീ​വി​ത​വും കെ​ട്ടി​പ്പ​ടു​ക്കാ​ൻ വ​ർ​ഷ​ങ്ങ​ളോ​ളം ക​ഠി​നാ​ധ്വാ​നം ചെ​യ്യു​ക​യും ത​ണ​ലാ​യി നി​ൽ​ക്കു​ക​യും ചെ​യ്ത പി​താ​വി​ന് ഒ​രു മ​ക​ൾ ന​ൽ​കി​യ ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ ആ​ദ​രം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ ക​ണ്ണു​നി​റ​യ്ക്കു​ന്നു. ഇ​ൻ​സ്റ്റാ​ഗ്രാം പേ​ജി​ലൂ​ടെ​യാ​ണ് ത​ന്‍റെ അ​ച്ഛ​ന്‍റെ സ്നേ​ഹ​ത്തെ​യും ത്യാ​ഗ​ത്തെ​യും കു​റി​ച്ച് വി​വ​രി​ക്കു​ന്ന വീ​ഡി​യോ പ​ങ്കു​വെ​ച്ച​ത്.

ത​ന്‍റെ പി​താ​വ് ക​ഴി​ഞ്ഞ 35 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ഓ​ട്ടോ​റി​ക്ഷ ഓ​ടി​ക്കു​ക​യാ​ണെ​ന്നും, താ​ൻ ബം​ഗ​ളൂ​രി​ലേ​ക്ക് പോ​കു​മ്പോ​ഴെ​ല്ലാം അ​ച്ഛ​ൻ ത​ന്നെ​യാ​ണ് ത​ന്നെ ഓ​ട്ടോ​യി​ൽ ബ​സ് സ്റ്റോ​പ്പി​ൽ കൊ​ണ്ടു​പോ​യി വി​ടാ​റു​ള്ള​തെ​ന്നും മ​ക​ൾ വീ​ഡി​യോ​യി​ൽ പ​റ​യു​ന്നു. ന​ഴ്സ​റി മു​ത​ൽ ത​ന്‍റെ ബി​രു​ദ​പ​ഠ​നം വ​രെ​യു​ള്ള വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കാ​ൻ സാ​ധി​ച്ച​ത് അ​ച്ഛ​ന്‍റെ ക​ഠി​നാ​ധ്വാ​നം ഒ​ന്നു​കൊ​ണ്ട് മാ​ത്ര​മാ​ണ്.

ചു​റ്റു​മു​ള്ള പ​ല കു​ടും​ബ​ങ്ങ​ളും പെ​ൺ​മ​ക്ക​ളു​ടെ വി​വാ​ഹ​ത്തി​നാ​യി പ​ണം സ​മ്പാ​ദി​ച്ചു വെ​ക്കാ​ൻ തു​ട​ങ്ങി​യ​പ്പോ​ൾ, ത​ന്റെ പി​താ​വ് ആ ​പ​ണം പെ​ൺ​മ​ക്ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി നി​ക്ഷേ​പി​ക്കാ​നാ​ണ് തീ​രു​മാ​നി​ച്ച​ത്. അ​ച്ഛ​ൻ ത​നി​ക്ക് ന​ൽ​കി​യ ഏ​റ്റ​വും വ​ലി​യ സ​മ്മാ​നം കേ​വ​ലം വി​ദ്യാ​ഭ്യാ​സം മാ​ത്ര​മ​ല്ല, മ​റി​ച്ച് സ്വ​ന്തം കാ​ലി​ൽ നി​ൽ​ക്കാ​നു​ള്ള സ്വാ​ത​ന്ത്ര്യ​മാ​ണെ​ന്നും മ​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

ത​നി​ക്കൊ​രു സ​ഹോ​ദ​രി കൂ​ടി​യു​ണ്ടെ​ന്നും പെ​ൺ​മ​ക്ക​ളാ​യ​തി​ന്‍റെ പേ​രി​ൽ ഒ​രു കാ​ര്യ​ത്തി​ൽ നി​ന്നും അ​ച്ഛ​ൻ ത​ങ്ങ​ളെ വി​ല​ക്കി​യി​ട്ടി​ല്ലെ​ന്നും യു​വ​തി ഓ​ർ​ക്കു​ന്നു. ഒ​റ്റ​യ്ക്ക് യാ​ത്ര ചെ​യ്യാ​നും സ്വ​ന്ത​മാ​യി തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കാ​നും ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ ജീ​വി​ത​ത്തെ നേ​രി​ടാ​നും അ​ദ്ദേ​ഹം ത​ങ്ങ​ളെ പ​ഠി​പ്പി​ച്ചു. ഇ​ന്ന് ര​ണ്ട് പെ​ൺ​മ​ക്ക​ളും ത​ങ്ങ​ളു​ടെ ക​രി​യ​റി​ൽ മി​ക​ച്ച നി​ല​യി​ലാ​ണ്. കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ സ​മ​യ​ത്ത് മാ​താ​പി​താ​ക്ക​ൾ​ക്കാ​യി ഇ​വ​ർ ഒ​രു കൃ​ഷി​ത്തോ​ട്ടം ആ​രം​ഭി​ച്ചി​രു​ന്നു. ഓ​ട്ടോ ഡ്രൈ​വിം​ഗി​നൊ​പ്പം ത​ന്നെ അ​ച്ഛ​ൻ ഇ​പ്പോ​ൾ ഈ ​തോ​ട്ട​വും അ​തീ​വ ശ്ര​ദ്ധ​യോ​ടെ നോ​ക്കി​ന​ട​ത്തു​ന്നു​ണ്ട്.

താ​നൊ​രു അ​മ്മ​യാ​യ സ​മ​യ​ത്ത് ജോ​ലി ഉ​പേ​ക്ഷി​ക്കേ​ണ്ടി വ​രു​മോ എ​ന്ന് ആ​ശ​ങ്ക​പ്പെ​ട്ടി​രു​ന്ന​താ​യും മ​ക​ൾ പ​ങ്കു​വെ​ച്ചു. എ​ന്നാ​ൽ ആ ​സ​മ​യ​ത്തും ഒ​പ്പം നി​ന്ന​ത് അ​ച്ഛ​നാ​യി​രു​ന്നു. കു​ഞ്ഞി​നെ വ​ള​ർ​ത്താ​ൻ കു​ടും​ബം മു​ഴു​വ​ൻ കൂ​ടെ​യു​ണ്ടാ​കു​മെ​ന്നും ജോ​ലി ക​ള​യ​രു​തെ​ന്നു​മാ​ണ് അ​ച്ഛ​ൻ ത​ന്നോ​ട് പ​റ​ഞ്ഞ​ത്. മ​ക​ൾ​ക്ക് ഓ​ഫീ​സി​ൽ പോ​കാ​ൻ സൗ​ക​ര്യ​മൊ​രു​ക്കാ​ൻ അ​ച്ഛ​ൻ അ​മ്മ​യെ ബംഗളൂ​രി​ലേ​ക്ക് അ​യ​ച്ചു. എ​ല്ലാ ആ​ഴ്ച​യും അ​മ്മ ബാം​ഗ്ലൂ​രി​ലെ​ത്തി കു​ഞ്ഞി​നെ നോ​ക്കു​മ്പോ​ൾ, നാ​ട്ടി​ലെ വീ​ട്ടി​ലെ എ​ല്ലാ കാ​ര്യ​ങ്ങ​ളും ഒ​റ്റ​യ്ക്ക് മാ​നേ​ജ് ചെ​യ്യു​ന്ന​ത് ഈ 80-​കാ​ര​നാ​യ പി​താ​വാ​ണ്.

വീ​ട്ടി​ലെ പ​ല​ച​ര​ക്ക് ക​ട ന​ട​ത്തു​ക, കൃ​ഷി കാ​ര്യ​ങ്ങ​ൾ നോ​ക്കു​ക, പാ​ച​കം, വീ​ട് വൃ​ത്തി​യാ​ക്ക​ൽ എ​ന്നി​വ​യ്ക്കെ​ല്ലാം പു​റ​മെ പ​ക​ൽ സ​മ​യ​ത്ത് ഓ​ട്ടോ ഓ​ടി​ക്കു​ക​യും വൈ​കു​ന്നേ​രം വീ​ണ്ടും ക​ട തു​റ​ക്കു​ക​യും ചെ​യ്യു​ന്ന തി​ര​ക്കി​ലാ​ണ് അ​ദ്ദേ​ഹം. മാ​താ​പി​താ​ക്ക​ൾ മ​ക്ക​ൾ​ക്ക് ന​ൽ​കു​ന്ന ഏ​റ്റ​വും വ​ലി​യ സ​മ്മാ​നം പ​ണ​മ​ല്ല, മ​റി​ച്ച് അ​വ​രെ സ്വ​ത​ന്ത്ര​രാ​യി വ​ള​ർ​ത്തു​ക​യും അ​വ​ർ​ക്കൊ​പ്പം എ​പ്പോ​ഴും ത​ണ​ലാ​യി നി​ൽ​ക്കു​ക​യു​മാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​താ​യി മ​ക​ൾ വൈ​കാ​രി​ക​മാ​യി കു​റി​ച്ചു. തന്‍റെ​ ജീ​വി​ത​ത്തി​ലെ ഓ​രോ ചു​വ​ടു​വെ​പ്പി​ലും ഒ​പ്പം നി​ന്ന പി​താ​വി​ന് മ​ക​ൾ ന​ന്ദി പ​റ​യു​ന്ന​തോ​ടെ​യാ​ണ് വീ​ഡി​യോ അ​വ​സാ​നി​ക്കു​ന്ന​ത്.

Related posts

Leave a Comment