ഖ​മ​ന‍​യ്‌​ക്കു പ​ക​രം തീ​വ്ര നി​ല​പാ​ടു​കാ​ർ; ഇ​റാ​നി​ൽ ഭ​ര​ണ​മാ​റ്റം അ​സാ​ധ്യ​മെ​ന്ന് യു​എ​സ് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം

വാ​ഷിം​ഗ്ട​ൺ ഡി​സി: ഇ​റാ​ന്‍റെ പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തു​ള്ള അ​ലി ഖ​മ​ന‍​യ്‌‌​യു​ടെ വ​ധ​ത്തി​നു പി​ന്നാ​ലെ രാ​ജ്യ​ത്ത് അ​ട്ടി​മ​റി​യി​ലൂ​ടെ ഭ​ര​ണ​മാ​റ്റം ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്ന് അ​മേ​രി​ക്ക​ൻ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം. ഖ​മ​ന‍​യ്‌​യു​ടെ മ​ര​ണ​ത്തോ​ടെ ഇ​റാ​നി​ലെ നി​ല​വി​ലെ ഭ​ര​ണ​സം​വി​ധാ​നം ത​ക​രു​മെ​ന്ന പ്ര​തീ​ക്ഷ വേ​ണ്ടെ​ന്ന് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തെ ഉ​ദ്ധ​രി​ച്ച് റോ​യി​ട്ടേ​ഴ്സ് റി​പ്പോ​ർ​ട്ട് ചെ​യ്തു. 1979 മു​ത​ൽ രാ​ജ്യ​ത്തു നി​ല​നി​ൽ​ക്കു​ന്ന തീ​വ്ര മ​ത​ഭ​ര​ണ​കൂ​ട​ത്തെ അ​ട്ടി​മ​റി​ക്കാ​ൻ നി​ല​വി​ലെ പ്ര​തി​പ​ക്ഷ​ത്തി​നു സാ​ധി​ക്കി​ല്ലെ​ന്നാ​ണ് യു​എ​സ് വി​ല​യി​രു​ത്തു​ന്ന​ത്.

ഇ​റാ​നെ​തി​രെ​യു​ള്ള ആ​ക്ര​മ​ണ​ത്തി​നു മു​ൻ​പ് ത​ന്നെ സി​ഐ​എ വൈ​റ്റ് ഹൗ​സി​ന് സ​മ​ർ​പ്പി​ച്ച ര​ഹ​സ്യ രേ​ഖ​ക​ളി​ൽ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കു​ന്ന​താ​യും റോ​യി​ട്ടേ​ഴ്സ്. ഖ​മ​ന‍​യ്‌ കൊ​ല്ല​പ്പെ​ട്ടാ​ൽ പ​ക​ര​ക്കാ​ര​നാ​യി ഇ​സ്‌​ലാ​മി​ക് റെ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡ് കോ​ർ​പ്സി​ലെ ഉ​യ​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രോ അ​ല്ലെ​ങ്കി​ൽ അ​ത്ര​ത​ന്നെ തീ​വ്ര നി​ല​പാ​ടു​ള്ള പു​രോ​ഹി​ത​ന്മാ​രോ ആ​യി​രി​ക്കും അ​ധി​കാ​ര​ത്തി​ൽ വ​രി​ക​യെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. ഇ​ത് ഇ​റാ​നി​ലെ നി​ല​വി​ലെ വി​ദേ​ശ​ന​യ​ങ്ങ​ളി​ലും സൈ​നി​ക​നീ​ക്ക​ങ്ങ​ളി​ലും മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​രി​ല്ലെ​ന്നും അ​തേ​സ​മ​യം, കൂ​ടു​ത​ൽ ക​ടു​ത്ത തീ​രു​മാ​ന​ങ്ങ​ളി​ലേ​ക്കു ഭ​ര​ണ​കൂ​ടം എ​ത്തി​ച്ചേ​ർ​ന്നേക്കാ​മെ​ന്നും യു​എ​സ് വി​ല​യി​രു​ത്തു​ന്നു.

വ​ർ​ഷ​ങ്ങ​ളാ​യി ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ അ​ടി​ച്ച​മ​ർ​ത്ത​ലു​ക​ൾ നേ​രി​ടു​ന്ന ഇ​റാ​ൻ പ്ര​തി​പ​ക്ഷ​ത്തി​നു പെ​ട്ടെ​ന്നൊ​രു ഭ​ര​ണ​മാ​റ്റം കൊ​ണ്ടു​വ​രാ​നു​ള്ള ശേ​ഷി​യി​ല്ലെ​ന്നാ​ണ് അ​മേ​രി​ക്ക​ൻ ഇ​ന്‍റ​ലി​ജ​ൻ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഇ​റാ​ന്‍റെ തെ​രു​വു​ക​ളി​ൽ ജ​ന​കീ​യ​പ്ര​ക്ഷോ​ഭ​ങ്ങ​ൾ ശ​ക്ത​മാ​കു​മെ​ങ്കി​ലും, ഭ​ര​ണ​കൂ​ട​ത്തെ താ​ഴെ​യി​റ​ക്കാ​ൻ ശേ​ഷി​യു​ള്ള​താ​കി​ല്ല. ഖ​മ​ന‍​യ്‌​യു​ടെ വി​ട​വ് നി​ക​ത്താ​ൻ അ​വ​ർ​ക്കു പ​ക​ര​ക്കാ​രു​ണ്ടെ​ന്നു​മാ​ണ് അ​മേ​രി​ക്ക​ൻ ര​ഹ​സ്യ ഏ​ജ​ൻ​സി​ക​ളെ ഉ​ദ്ധ​രി​ച്ച് റോ​യി​ട്ടേ​ഴ്സ് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്.

Related posts

Leave a Comment