കി​ഡ്സ്മ​സ്..! ചു​വ​ന്ന തൊ​പ്പി​യും ഉ​ടു​പ്പു​മ​ണി​ഞ്ഞും കു​ഞ്ഞി​ളം മോ​ണ​ക​ൾ കാ​ട്ടി അ​വ​രെ​ത്തി; കാ​ഞ്ഞി​ര​പ്പ​ള്ളി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ന​വ​ജാ​ത ശി​ശു​ക്ക​ളു​ടെ ക്രി​സ്മ​സ് ആ​ഘോ​ഷം

കാ​ഞ്ഞി​ര​പ്പ​ള്ളി: ന​വ​ജാ​ത ശി​ശു​ക്ക​ൾ​ക്കൊ​പ്പം കാ​ഞ്ഞി​ര​പ്പ​ള്ളി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന ക്രി​സ്മ​സ് ആ​ഘോ​ഷം വേ​റി​ട്ട​താ​യി. കു​ന്നും​ഭാ​ഗം കാ​ർ​ഷി​ക കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക്രി​സ്മ​സ് ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച​ത്.

തൊ​പ്പി​യും ഉ​ടു​പ്പും അ​ണി​ഞ്ഞ അ​മ്പ​തോ​ളം ന​വ​ജാ​ത ശി​ശു​ക്ക​ളും അ​വ​രു​ടെ മാ​താ​പി​താ​ക്ക​ളു​മാ​ണ് ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന ക്രി​സ്മ​സ് ആ​ഘോ​ഷ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യ​ത്.

ചു​വ​ന്ന തൊ​പ്പി​യും ഉ​ടു​പ്പു​മ​ണി​ഞ്ഞും കു​ഞ്ഞി​ളം മോ​ണ​ക​ൾ കാ​ട്ടി ചി​രി​ച്ചും അ​ന്പ​തോ​ളം കു​ഞ്ഞു​ങ്ങ​ൾ ആ​ഘോ​ഷ​ത്തി​ലെ പ്ര​ധാ​ന താ​ര​ങ്ങ​ളാ​യി.

ഇ​തി​ൽ ഒ​രു മാ​സം പ്രാ​യ​മു​ള്ള​വ​ർ മു​ത​ൽ ഇ​ന്ന​ലെ ഭൂ​മി​യി​ലേ​യ്ക്ക് പി​റ​ന്നുവീ​ണ​വ​ർ വ​രെ ഉ​ണ്ടാ​യി​രു​ന്നു.ദൈ​വ​പു​ത്ര​ന്‍റെ ജ​ന​ന​ത്തെ വ​ര​വേ​ല്ക്കു​ന്ന​ത് ഭൂ​മി​യി​ലേ​ക്ക് പു​തി​യ​താ​യി പി​റ​ന്നു വീ​ണ​വ​ർ ത​ന്നെ​യാ​ക​ട്ടെ എ​ന്ന തീ​രു​മാ​ന​ത്തോ​ടെ​യാ​ണ് കു​ന്നും​ഭാ​ഗ​ത്തെ ക​ർ​ഷ​ക കൂ​ട്ടാ​യ്മ​യാ​യ കാ​ർ​ഷി​ക കൂ​ട്ടം കി​ഡ്സ്മ​സ് എ​ന്ന പേ​രി​ൽ ആ​ഘോ​ഷം ന​ട​ത്തി​യ​ത്.

കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ഴൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മു​കേ​ഷ് കെ. ​മ​ണി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചീ​ഫ് വി​പ്പ് ഡോ.​ എ​ൻ. ജ​യ​രാ​ജ് ക്രി​സ്മ​സ് സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി.

ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ആ​ർ. ശ്രീ​കു​മാ​ർ, കു​ന്നും​ഭാ​ഗം സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി വി​കാ​രി ഫാ. ​സേ​വ്യ​ർ കൊ​ച്ചു​പ​റ​മ്പി​ൽ, വാ​ർ​ഡ് മെം​ബ​ർ ആ​ന്‍റ​ണി മാ​ർ​ട്ടി​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ഷാ​ജി പാ​ന്പൂ​രി, സി​സ്റ്റ​ർ ജാ​ൻ​സി മ​രി​യ എ​സ്എ​ബി​എ​സ്, സി​സ്റ്റ​ർ ലി​റ്റി​ൽ റോ​സ് എ​സ്എ​ബി​എ​സ്, ഡോ. ​നി​ഷ കെ. ​മൊ​യ്തീ​ൻ, ഡോ. ​രേ​ഖ ശാ​ലി​നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നി​ടെ കാ​ഞ്ഞി​ര​പ്പ​ള്ളി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ജ​നി​ച്ചു വീ​ണ​ത് 117 ശി​ശു​ക്ക​ളാ​ണ്. ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗം ഡോ​ക്ട​ർ​മാ​രാ​യ ജി.​എ​ൽ. പ്ര​ശാ​ന്ത്, കെ.​എം. ഐ​ഷ, സ്മി​ത വ​ർ​ഗീ​സ്, എ​ൻ. അ​രു​ൺ​കു​മാ​ർ എ​ന്നി​വ​രെ​യും ശി​ശു​രോ​ഗ വി​ഭാ​ഗം ഡോ​ക്ട​ർ​മാ​രാ​യ ബി​ജു ഫൈ​സ​ൽ, രാ​ജു ഫ്രാ​ൻ​സി​സ് എ​ന്നി​വ​രെ​യും മ​റ്റ് ജീ​വ​ന​ക്കാ​രെ​യും യോ​ഗ​ത്തി​ൽ ആ​ദ​രി​ച്ചു.

ക്രി​സ്മ​സ് ആ​ഘോ​ഷ​ത്തി​ന് മോ​ടി കൂ​ട്ടാ​ൻ കു​ന്നും​ഭാ​ഗം സെ​ന്‍റ് ജോ​സ​ഫ്സ് പ​ബ്ലി​ക് സ്കൂ​ളി​ലെ കു​ട്ടി​ക​ളു​ടെ​യും ക​രോ​ൾ ഗാ​ന​വും ക്രി​സ്മ​സ് പാ​പ്പ​യു​മു​ണ്ടാ​യി​രു​ന്നു.

Related posts

Leave a Comment