പി​ണ​റാ​യിക്ക് വി​ടു​പ​ണി ചെ​യ്യു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ കു​ടു​ങ്ങുമെന്ന് കെ.സി. വേ​ണു​ഗോ​പാ​ൽ

ഹ​രി​പ്പാ​ട്: പി​ണ​റാ​യി വി​ജ​യ​ന് വി​ടു​പ​ണി ചെ​യ്യു​ന്ന സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ കു​ടു​ങ്ങു​മെ​ന്ന് കെ. ​സി. വേ​ണു​ഗോ​പാ​ൽ എംപി. ന​വ​കേ​ര​ള സ​ദ​സിന്‍റെ പേ​രി​ൽ ജ​ന​ങ്ങ​ളു​ടെ ക്ഷേ​മ​ത്തി​ന് ഉ​പ​യോ​ഗി​ക്കേ​ണ്ട പ​ണം സി​പി​എ​മ്മി​ന്‍റെയും സി​പി​എം മ​ന്ത്രി​മാ​രു​ടെ​യും ഖ​ജ​നാ​വി​ലേ​ക്ക് മാ​റ്റു​ന്ന പ​രി​പാ​ടി​യാ​ണ് കേ​ര​ള​ത്തി​ൽ ന​ട​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

ഐ​ക്യ ജ​നാ​ധി​പ​ത്യ മു​ന്ന​ണി ഹ​രി​പ്പാ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള കു​റ്റ​വി​ചാ​ര​ണ സ​ദ​സ് ഓ​ൺ​ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ര​മേ​ശ് ചെ​ന്നി​ത്ത​ല എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മ​ന്ത്രി​പ്പ​ട സ​ഞ്ച​രി​ച്ച വാ​ഹ​ന​മ​ല്ല മു​ഖ്യ​മ​ന്ത്രി​യെ​യും മ​ന്ത്രി​മാ​രെ​യു​മാ​ണ് കാ​ഴ്ച​ബം​ഗ്ലാ​വി​ൽ വയ്​ക്കേ​ണ്ട​തെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. ച​ട​ങ്ങി​ൽ കെ.എം. ഷാ​ജി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തി.

യു​ഡി​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ അ​നി​ൽ ബി. ​ക​ള​ത്തി​ൽ, കോ​ൺ​ഗ്ര​സ്ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ഷം​സു​ദീ​ൻ കാ​യി​പു​റം കു​റ്റ​വി​ചാ​ര​ണ പ​ത്രം വാ​യി​ച്ചു.

ബി. ​ബാ​ബു പ്ര​സാ​ദ്, എം. ​ലി​ജു, എ.എ. ഷു​ക്കൂ​ർ, ഷാ​നി​മോ​ൾ ഉ​സ്മാ​ൻ, കെ.​കെ. സു​രേ​ന്ദ്ര​നാ​ഥ്‌, ഷാ​ജി മോ​ഹ​ൻ, ബി.​ രാ​ജ​ശേ​ഖ​ര​ൻ, എ.​കെ. ​രാ​ജ​ൻ, ജേ​ക്ക​ബ് ഏ​ബ്ര​ഹാം, സ്വാ​ഗ​ത​സം​ഘം ചീ​ഫ് കോ​ഡി​നേ​റ്റ​ർ ജോ​ൺ തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

Related posts

Leave a Comment