ആ​ത്മ​ഹ​ത്യ രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം ! രാ​ജ്യ​ത്ത് ആ​ത്മ​ഹ​ത്യ നി​രോ​ധി​ച്ച് കിം ​ജോ​ങ് ഉ​ന്‍

ഉ​ത്ത​ര​കൊ​റി​യ​യി​ല്‍ ആ​ത്മ​ഹ​ത്യ നി​രോ​ധി​ച്ച് ഭ​ര​ണാ​ധി​കാ​രി കിം ​ജോ​ങ് ഉ​ന്‍.

രാ​ജ്യ​ത്ത് ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്ന​വ​രു​ടെ എ​ണ്ണം കു​തി​ച്ചു​യ​ര്‍​ന്ന​തോ​ടെ​യാ​ണ് ഈ ​നീ​ക്ക​മെ​ന്നാ​ണ് വി​വ​രം.

രാ​ജ്യ​ത്ത് ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ല്‍ 40 ശ​ത​മാ​നം വ​ര്‍​ധ​ന​വു​ണ്ടാ​യ​താ​ണ് കിം ​ജോ​ങ് ഉ​ന്നി​നെ ഇ​ത്ത​ര​മൊ​രു തീ​രു​മാ​ന​ത്തി​ന് പ്രേ​രി​പ്പി​ച്ച​ത്.

ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക​ളി​ലൂ​ടെ​യാ​ണ് ഉ​ത്ത​ര​കൊ​റി​യ ക​ട​ന്നു പോ​കു​ന്ന​ത്. ഇ​തി​ന്റെ ഫ​ല​മാ​യി രാ​ജ്യ​ത്ത് ആ​ത്മ​ഹ​ത്യ​ക​ളു​ടെ എ​ണ്ണ​വും കൂ​ടു​ക​യാ​യി​രു​ന്നു.

രാ​ജ്യ​ത്ത് പ​ട്ടി​ണി​മ​ര​ണ​ങ്ങ​ള്‍ വ​ര്‍​ധി​ച്ച​താ​യും വി​വ​ര​മു​ണ്ട്. പ​ട്ടി​ണി​യെ​ത്തു​ട​ര്‍​ന്ന് പ​ത്തു​വ​യ​സു​കാ​ര​ന്‍ ആ​ത്മ​ഹ​ത്യ ചെ​യ്ത​തോ​ടെ​യാ​ണ് ആ​ത്മ​ഹ​ത്യ നി​രോ​ധി​ക്കാ​നും രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റ​മാ​ക്കാ​നും കിം ​ജോ​ങ് ഉ​ന്‍ തീ​രു​മാ​നി​ച്ച​തെ​ന്നാ​ണ് വി​വ​രം.

Related posts

Leave a Comment