വെള്ളം കോരുന്നതിനിടെ അമ്പത്തിയഞ്ചുകാരൻ വീണത് 30 അടി താഴ്ചയിലേക്ക്; രക്ഷകരായി ഫയർഫോഴ്സ്


വെ​ഞ്ഞാ​റ​മൂ​ട് : വെ​ള്ളം കോ​രു​ന്ന​തി​നി​ടെ കി​ണ​റ്റി​ല​ക​പ്പെ​ട്ട മ​ദ്ധ്യ​വ​യ​സ്ക​നെ ഫ​യ​ർ ഫോ​ഴ്സ് എ​ത്തി ര​ക്ഷ​പ്പെ​ടു​ത്തി. .ന​ഗ​രൂ​ർ പ​ഞ്ചാ​യ​ത്തി​ൽ വെ​ള്ള​ല്ലൂ​ർ ചെ​റു​ക​ര പൊ​യ്ക​യി​ൽ ശ​ശി​മ​ന്ദി​ര​ത്തി​ൽ ശ​ശി (55) ആ​ണ് മു​പ്പ​ത് അ​ടി​യോ​ളം താ​ഴ്ച​യും പ​ത്ത് അ​ടി​യോ​ളം വെ​ള്ള​വു​മു​ള്ള കി​ണ​റ്റി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​ക​പ്പെ​ട്ട​ത്.​

തു​ട​ർ​ന്ന് നാ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും ആ​റ്റി​ങ്ങ​ൽ ഫ​യ​ർ ആ​ൻ​ഡ് റ​സ്ക്യൂ നി​ല​യ​ത്തി​ൽ അ​റി​യി​ക്കു​ക​യും സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ജി​ഷാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​സി​സ്റ്റ​ൻ​ഡ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ​മാ​രാ​യ മ​നോ​ഹ​ര​ൻ​പി​ള്ള,

സ​ജി​ത് ലാ​ൽ, സു​രേ​ഷ് ,സി.​ആ​ർ. ച​ന്ദ്ര​മോ​ഹ​ൻ, ര​ജീ​ഷ്, ശ്രീ​രൂ​പ്, ബി​നു, സു​മി​ത്, സു​രേ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്ന് ശ​ശി​യെ ര​ക്ഷ​പ്പെ​ടു​ത്തി. ഫ​യ​ർ​ഫോ​ഴ്സ് ആ​മ്പു​ല​ൻ​സി​ൽ കേ​ശ​വ​പു​രം ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.

Related posts

Leave a Comment