അച്ഛന്റെ മകള്‍! കിംഗ് ഖാന്റെ മകള്‍ അഭിനത്തിലും കൊച്ചുരാജകുമാരിയായി

Suhana_khan01

അച്ഛന്‍ മികച്ച അഭിനേതാവാണെന്നു കരുതി മക്കള്‍ക്കു അഭിനയ പാടവം ഉണ്ടാവണമെന്നു നിര്‍ബന്ധമൊന്നുമില്ല. എന്നാല്‍ ബോളിവുഡിന്‍റെ കിംഗ് ഖാന്‍ ഷാരൂഖിന്‍റെ മകള്‍ സുഹാന മികച്ച ഭാവാഭിനയം കൊണ്ട് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്.

തന്‍റെ സ്കൂളില്‍ നടത്തിയ മെലോഡ്രാമയിലാണ് 16 കാരി സുഹാന അഭിനയിച്ചു തകര്‍ത്തത്. സിന്‍ഡ്രല്ല രാജകുമാരിയുടെ കഥയെ അടിസ്ഥാനമാക്കിയുള്ള നാടകത്തില്‍ സിന്‍ഡ്രല്ലയായാണ് സുഹാന വേഷമിട്ടത്.
Suhana_khan02
യഥാര്‍ഥ കഥയില്‍ ചില്ലറ മാറ്റങ്ങള്‍ വരുത്തിയ നാടകത്തില്‍ എപ്പോഴും പൊങ്ങച്ചം പറയുന്ന ഒരു തമാശക്കാരിയായാണ് സുഹാനയുടെ സിന്‍ഡ്രല്ല അരങ്ങില്‍ നിറഞ്ഞത്. എന്തായാലും സുഹാനയുടെ ’ന്യൂജനറേഷന്‍ സിന്‍ഡ്രല്ലെയെ’ എല്ലാവര്‍ക്കും ഇഷ്ടമായി.

തന്‍റെ മകള്‍ക്കു അഭിനയത്തില്‍ താത്പര്യമുണ്ടെന്ന് ഷാരുഖ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നുവെങ്കിലും ഈ പ്രകടനം ആരും പ്രതീക്ഷിച്ചിരുന്നല്ല. എന്തായാലും സുഹാന വെള്ളത്തിരയിലെത്തുന്നത് കാണാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകായാണ് എസ്ആര്‍കെ ആരാധകര്‍.

Related posts