എ​ല്‍ഡിഎ​ഫ് സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ല്‍ വ​ന്ന​തി​ന് ശേ​ഷം വ​നി​ത​ക​ളാ​യ ഓ​ഫീ​സ​ര്‍​മാ​ര്‍ മാ​ന​സി​ക​പീ​ഡ​ന​ങ്ങ​ൾ​ക്ക് വി​ധേ​യ​രാ​കു​ന്നുവെന്ന് കൊ​ടി​ക്കു​ന്നി​ൽ സുരേഷ് 

കൊല്ലം: എ​ല്‍ഡിഎ​ഫ് സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ല്‍ വ​ന്ന​തി​ന് ശേ​ഷം കേ​ര​ള​ത്തി​ല്‍ വ​നി​ത​ക​ളാ​യ ഓ​ഫീ​സ​ര്‍​മാ​ര്‍​ക്കും ജീ​വ​ന​ക്കാ​ര്‍​ക്കും സിപി​എം ജ​ന​പ്ര​തി​നി​ധി​ക​ളി​ല്‍ നി​ന്നും നേ​താ​ക്ക​ളി​ല്‍ നി​ന്നും ഉ​ണ്ടാ​കു​ന്ന നി​ര​ന്ത​ര പീ​ഢ​ന​ങ്ങ​ളും അ​ധി​ക്ഷേ​പ​ങ്ങ​ളും കേ​ര​ള​ത്തി​ന്‍റെ സ​ല്‍​പേ​രി​ന് ക​ള​ങ്കം ചാ​ര്‍​ത്തി​യ​താ​യി കെ​പി​സിസി വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എംപി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ലിം​ഗ​സ​മ​ത്വ​ത്തി​ന് വേ​ണ്ടി​യും സ്ത്രീ ​ശാ​ക്തീ​ക​ര​ണ​ത്തി​ന് വേ​ണ്ടി​യും ന​വോ​ഥാന മു​ന്നേ​റ്റം സം​ഘ​ടി​പ്പി​ക്കാ​ന്‍ വ​നി​താ മ​തി​ല്‍ നി​ര്‍​മ്മി​ച്ച ഇ​ട​തു മു​ന്ന​ണി സ​ര്‍​ക്കാ​രും അ​തി​ന് നേ​തൃ​ത്വം ന​ല്‍​കി​യ മു​ഖ്യ​മ​ന്ത്രി​യു​ടേ​യും പാ​ര്‍​ട്ടി ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്കു​ന്ന പ്ര​വൃ​ത്തി​ക​ള്‍ സാം​സ്ക്കാ​രി​ക കേ​ര​ള​ത്തി​ന് യോ​ജി​ച്ച​ത​ല്ലെ​ന്നും കൊ​ടി​ക്കു​ന്നി​ല്‍ പ​റ​ഞ്ഞു.

ദേ​വി​കു​ളം സ​ബ് ക​ള​ക്ട​ര്‍ രേ​ണു​രാ​ജി​നെ​തി​രെ അ​വി​ടു​ത്തെ എംഎ​ല്‍എ സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്കു​ന്ന ത​ര​ത്തി​ല്‍ ന​ട​ത്തി​യ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍​ക്ക് മു​ഖ്യ​മ​ന്ത്രി മ​റു​പ​ടി പ​റ​യ​ണം. സ്ത്രീ​ക​ളോ​ടു​ള്ള മു​ഖ്യ​മ​ന്ത്രി​യു​ടേ​യും പാ​ര്‍​ട്ടി​യു​ടേ​യും സ​മീ​പ​നം എ​ന്താ​ണെ​ന്ന് വ്യ​ക്ത​മാ​ക്ക​ണം. ഇ​ത്ത​രം സ​ന്ദ​ര്‍​ഭ​ങ്ങ​ളി​ല്‍ മു​ഖ്യ​മ​ന്ത്രി​യും പാ​ര്‍​ട്ടി സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നും മൗ​നം പാ​ലി​ക്കു​ന്ന​ത് എ​ന്ത് കൊ​ണ്ടാ​ണ്.

കേ​ര​ള​ത്തി​ല്‍ എ​ല്‍ഡിഎ​ഫ് ഭ​ര​ണ​ത്തി​ന്‍ കീ​ഴി​ല്‍ സ​ത്യ​സ​ന്ധ​രും നി​ഷ്പ​ക്ഷ​മ​തി​ക​ളു​മാ​യ വ​നി​താ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ജോ​ലി ചെ​യ്യാ​ന്‍ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഐഎഎ​സ്, ഐപിഎ​സ് പ​ദ​വി​യി​ല്‍ ഇ​രി​ക്കു​ന്ന​വ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള വ​നി​താ ഓ​ഫീ​സ​ര്‍​മാ​രും ജീ​വ​ന​ക്കാ​രും സി​പിഎ​മ്മി​ന്‍റെ അ​ഴി​മ​തി​യ്ക്കും സ്വ​ജ​ന​പ​ക്ഷ​പാ​ത​ത്തി​നും കൊ​ള്ള​യ്ക്കും കൂ​ട്ടു നി​ന്നി​ല്ലെ​ങ്കി​ല്‍ അ​വ​രെ പ​ര​സ്യ​മാ​യി അ​ധി​ക്ഷേ​പി​ക്കു​ക​യും രാ​ഷ്ട്രീ​യ​മാ​യി കൈ​കാ​ര്യം ചെ​യ്യാ​നു​മു​ള്ള സിപിഎം. നേ​താ​ക്ക​ളു​ടെ ന​ട​പ​ടി തി​ക​ഞ്ഞ കാ​ട​ത്തമാ​ണെ​ന്നും കൊ​ടി​ക്കു​ന്നി​ല്‍ ആ​രോ​പി​ച്ചു.

Related posts