ക്രി​ക്ഇ​ന്‍​ഫോ​യു​ടെ ക്യാ​പ്റ്റ​ന്‍ ഓ​ഫ് ദ ​ഇ​യ​ര്‍ കോ​ഹ്‌​ലി

VIRAD-KOHILIന്യൂ​ഡ​ല്‍​ഹി: ഇ​എ​സ്പി​എ​ന്‍ ക്രി​ക്ഇ​ന്‍​ഫോ​യു​ടെ ക്യാ​പ്റ്റ​ന്‍ ഓ​ഫ് ദ ​ഇ​യ​ര്‍ അ​വാ​ര്‍​ഡ് വി​രാ​ട് കോ​ഹ്‌​ലി​ക്ക്. ക​ഴി​ഞ്ഞ വ​ര്‍​ഷം കോ​ഹ്‌​ലി ഇ​ന്ത്യ​യെ ന​യി​ച്ച 12 ടെ​സ്റ്റി​ല്‍ ഒ​മ്പ​ത് ജ​യം നേ​ടി​യി​രു​ന്നു. ഇം​ഗ്ല​ണ്ടി​ന്‍​റെ ബെ​ന്‍ സ്റ്റോ​ക്‌​സ് ടെ​സ്റ്റി​ല്‍ മി​ക​ച്ച ബാ​റ്റിം​ഗി​നു​ള്ള അ​വാ​ര്‍​ഡും നേ​ടി. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്‌​ക്കെ​തി​രേ കേ​പ്ടൗ​ണി​ല്‍ ന​ട​ന്ന ടെ​സ്റ്റി​ല്‍ പു​റ​ത്തെ​ടു​ത്ത 198 പ​ന്തി​ല്‍ 258 റ​ണ്‍​സി​ന്‍​റെ ഇ​ന്നിം​ഗ്‌​സാ​ണ് സ്റ്റോ​ക്‌​സി​നെ​അ​വാ​ര്‍​ഡി​ലെ​ത്തി​ച്ച​ത്.

സ്റ്റോ​ക്‌​സി​ന്‍​റെ സ​ഹ​താ​രം സ്റ്റു​വ​ര്‍​ട്ട് ബ്രോ​ഡാ​ണ് മി​ക​ച്ച ടെ​സ്റ്റ് ബൗ​ള​ര്.‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്‌​ക്കെ​തി​രേ 17 റ​ണ്‍​സ് വ​ഴ​ങ്ങി ആ​റ് വി​ക്ക​റ്റ് നേ​ടി​യ പ്ര​ക​ട​ന​മാ​ണ് ബ്രോ​ഡി​നെ തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം വ​ര്‍​ഷ​വും അ​വാ​ര്‍​ഡി​ലെ​ത്തി​ച്ച​ത്.

ഓ​സ്‌​ട്രേ​ലി​യ​യ്‌​ക്കെ​തി​രേ​യു​ള്ള ഏ​ക​ദി​ന​ത്തി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ക്വി​ന്‍​റ​ണ്‍ ഡി ​കോ​ക്ക് നേ​ടി​യ 178 റ​ണ്‍​സാ​ണ് മി​ക​ച്ച ഏ​ക​ദി​ന റ​ണ്‍​സ്. ബൗ​ളിം​ഗ് പു​ര​സ്‌​കാ​രം വെ​സ്റ്റ് ഇ​ന്‍​ഡീ​സി​ന്‍​റെ സു​നി​ല്‍ ന​രേ​ന്‍ സ്വ​ന്ത​മാ​ക്കി. ത്രി​രാ​ഷ്ട്ര പ​ര​മ്പ​ര​യി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്‌​ക്കെ​തി​രേ പു​റ​ത്തെ​ടു​ത്ത 27 റ​ണ്‍​സി​ന് ആ​റ് വി​ക്ക​റ്റ് പ്ര​ക​ട​ന​മാ​ണ് മി​ക​ച്ച​ത്.

Related posts