ച​​രി​​ത്രം അ​​രി​​കെ…

ഹാ​​മി​​ൽ​​ട്ട​​ണ്‍: ന്യൂ​​സി​​ല​​ൻ​​ഡി​​നെ​​തി​​രാ​​യ നാ​​ലാം ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റ് ഇ​​ന്ന് ഹാ​​മി​​ൽ​​ട്ട​​ണി​​ലെ സെ​​ഡ​​ൻ പാ​​ർ​​ക്കി​​ൽ. ആ​​ദ്യ മൂ​​ന്ന് ഏ​​ക​​ദി​​ന​​വും ജ​​യി​​ച്ച ടീം ​​ഇ​​ന്ത്യ അ​​ഞ്ച് മ​​ത്സ​​ര പ​​ര​​ന്പ​​ര ഇ​​തി​​നോ​​ട​​കം സ്വ​​ന്ത​​മാ​​ക്കി​​ക്ക​​ഴി​​ഞ്ഞു. പ​​ര​​ന്പ​​ര സ്വ​​ന്ത​​മാ​​ക്കി​​യ മൂ​​ന്നാം ജ​​യ​​ത്തി​​നു പി​​ന്നാ​​ലെ ടീം ​​നാ​​യ​​ക​​ൻ വി​​രാ​​ട് കോ​​ഹ്‌​ലി ​ഇ​​ന്ത്യ​​യി​​ലേ​​ക്ക് മ​​ട​​ങ്ങി. ബി​​സി​​സി​​ഐ ക്യാ​​പ്റ്റ​​നു വി​​ശ്ര​​മം അ​​നു​​വ​​ദി​​ച്ച​​തോ​​ടെ​​യാ​​ണി​​ത്. കോ​​ഹ്‌ലി​​ക്കു പ​​ക​​രം രോ​​ഹി​​ത് ശ​​ർ​​മ​​യാ​​ണ് ഇ​​ന്ത്യ​​യെ ന​​യി​​ക്കു​​ക.

ജ​​യം തു​​ട​​ർ​​ന്ന് പ​​ര​​ന്പ​​ര​​യി​​ൽ 4-0ന്‍റെ ലീ​​ഡ് സ്വ​​ന്ത​​മാ​​ക്കു​​ക​​യാ​​ണ് ഇ​​ന്ത്യ​​യു​​ടെ ല​​ക്ഷ്യം. അ​​ങ്ങ​​നെ​​യെ​​ങ്കി​​ൽ 52 വ​​ർ​​ഷ​​ത്തെ ന്യൂ​​സി​​ല​​ൻ​​ഡ് പ​​ര്യ​​ട​​ന ച​​രി​​ത്ര​​ത്തി​​ൽ ഇ​​ന്ത്യ​​യു​​ടെ ഏ​​റ്റ​​വും വ​​ലി​​യ പ​​ര​​ന്പ​​ര ജ​​യ​​മാ​​കും ഇ​​ത്. പ​​രി​​ക്കേ​​റ്റ എം.​​എ​​സ്. ധോ​​ണി ഇ​​ന്നു​​മു​​ണ്ടാ​​കു​​മോ​​യെ​​ന്ന് വ്യ​​ക്ത​​മ​​ല്ല. മൂ​​ന്നാം ഏ​​ക​​ദി​​ന​​ത്തി​​ൽ ധോ​​ണി​​ക്കു പ​​ക​​രം ദി​​നേ​​ശ് കാ​​ർ​​ത്തി​​ക് ആ​​യി​​രു​​ന്നു ഇ​​ന്ത്യ​​യു​​ടെ വി​​ക്ക​​റ്റ് കാ​​ത്ത​​ത്.

ഇ​​ന്ന് ടോ​​സി​​നു മു​​ന്പു മാ​​ത്ര​​മേ ധോ​​ണി​​യു​​ടെ കാ​​ര്യ​​ത്തി​​ൽ വ്യ​​ക്ത​​ത​​യു​​ണ്ടാ​​കൂ. ധോ​​ണി ക​​ളി​​ക്കു​​മെ​​ങ്കി​​ൽ കോ​​ഹ്‌ലി​​യു​​ടെ അ​​ഭാ​​വ​​ത്തി​​ൽ അ​​ദ്ദേ​​ഹം ടീ​​മി​​ലു​​ണ്ടാ​​കും. കോ​​ഹ്‌​ലി​​ക്ക് പ​​ര​​ന്പ​​ര​​യി​​ൽ ശേ​​ഷി​​ക്കു​​ന്ന മ​​ത്സ​​ര​​ങ്ങ​​ളി​​ൽ വി​​ശ്ര​​മം അ​​നു​​വ​​ദി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്.

ധോ​​ണി ഇ​​ന്നി​​റ​​ങ്ങി​​യി​​ല്ലെ​​ങ്കി​​ൽ യു​​വ​​താ​​രം ശു​​ഭ്മാ​​ൻ ഗി​​ല്ലി​​ന് രാ​​ജ്യാ​​ന്ത​​ര അ​​ര​​ങ്ങേ​​റ്റം കു​​റി​​ക്കാ​​ൻ അ​​വ​​സ​​രം ല​​ഭി​​ച്ചേ​​ക്കും. മൂ​​ന്നാം ഏ​​ക​​ദി​​ന​​ത്തി​​നു​​ശേ​​ഷം ഗി​​ല്ലി​​ന്‍റെ നേ​​ട്ട​​ങ്ങ​​ളെ കോ​​ഹ്‌​ലി ​പ്ര​​ശം​​സി​​ച്ചി​​രു​​ന്നു.

ഓ​​സ്ട്രേ​​ലി​​യ​​ൻ പ​​ര്യ​​ട​​നം മു​​ത​​ൽ നി​​ർ​​ത്ത​​ലി​​ല്ലാ​​തെ പ​​ന്തെ​​റി​​ഞ്ഞു​​കൊ​​ണ്ടി​​രി​​ക്കു​​ന്ന പേ​​സ​​ർ മു​​ഹ​​മ്മ​​ദ് ഷാ​​മി​​ക്ക് ഇ​​ന്ന് വി​​ശ്ര​​മം ന​​ല്കു​​മോ​​യെ​​ന്നും ക​​ണ്ട​​റി​​യ​​ണം. തു​​ട​​ർ​​ച്ച​​യാ​​യി ര​​ണ്ട് മാ​​ൻ ഓ​​ഫ് ദ ​​മാ​​ച്ച് ഷാ​​മി ഈ ​​പ​​ര​​ന്പ​​ര​​യി​​ൽ സ്വ​​ന്ത​​മാ​​ക്കിക്കഴി​​ഞ്ഞു.

Related posts