ഡി​​ആ​​ർ​​എ​​സി​​നെ വി​​മ​​ർ​​ശി​​ച്ച് കോ​​ഹ്‌​ലി

ഓ​​സ്ട്രേ​​ലി​​യ​​യ്ക്കെ​​തി​​രാ​​യ നാ​​ലാം ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റി​​ൽ ഇ​​ന്ത്യ​​യു​​ടെ പ​​രാ​​ജ​​യ​​ത്തി​​നു പി​​ന്നാ​​ലെ ഡി​​ആ​​ർ​​എ​​സ് (ഡി​​സി​​ഷ​​ൻ റി​​വ്യു സി​​സ്റ്റം) സാ​​ങ്കേ​​തി​​ക വി​​ദ്യ​​യെ വി​​മ​​ർ​​ശി​​ച്ച് വി​​രാ​​ട് കോ​​ഹ്‌​ലി. ​കൃ​​ത്യ​​ത​​യും സ്ഥി​​ര​​ത​​യു​​മി​​ല്ലാ​​ത്ത പ​​രി​​പാ​​ടി​​യാ​​ണ് ഡി​​ആ​​ർ​​എ​​സ് എ​​ന്ന് ഇ​​ന്ത്യ​​ൻ ക്യാ​​പ്റ്റ​​ൻ പ​​റ​​ഞ്ഞു.

ഓ​​സ്ട്രേ​​ലി​​യ​​ൻ ഇ​​ന്നിം​​ഗ്സി​​ലെ 44-ാം ഓ​​വ​​റി​​ൽ ആ​​ഷ്ട​​ണ്‍ ട​​ർ​​ണ​​റി​​ന്‍റെ വി​​ക്ക​​റ്റി​​നാ​​യു​​ള്ള ഡി​​ആ​​ർ​​എ​​സ് ഇ​​ന്ത്യ പ​​രാ​​ജ​​യ​​പ്പെ​​ട്ട​​ത് സൂ​​ചി​​പ്പി​​ച്ചാ​​ണ് കോ​​ഹ്‌​ലി​​യു​​ടെ വി​​മ​​ർ​​ശ​​നം. യു​​സ്‌​വേ​​ന്ദ്ര ചാ​​ഹ​​ൽ എ​​റി​​ഞ്ഞ വൈ​​ഡ് ലെ​​ഗ്ബ്രേ​​ക്കി​​ൽ ട​​ർ​​ണ​​റി​​ന്‍റെ ബാ​​റ്റി​​ന്‍റെ അ​​ടി​​ഭാ​​ഗ​​ത്ത് പ​​ന്ത് ഉ​​ര​​സി​​യ​​താ​​യി റീ​​പ്ലേ​​യി​​ൽ വ്യ​​ക്ത​​മാ​​യി​​രു​​ന്നു.

സ്റ്റം​​പിം​​ഗ് ആ​​ണെ​​ന്നാ​​ണ് ആ​​ദ്യം ക​​രു​​തി​​യ​​തെ​​ങ്കി​​ലും ബാ​​റ്റി​​ൽ പ​​ന്ത് ഉ​​ര​​സി​​യ​​താ​​യി ഋ​​ഷ​​ഭ് പ​​ന്ത് ആം​​ഗ്യം​​കാ​​ണി​​ച്ചു. തു​​ട​​ർ​​ന്ന് റി​​വ്യൂ ചെ​​യ്തെ​​ങ്കി​​ലും വി​​ധി ഇ​​ന്ത്യ​​ക്ക് അ​​നു​​കൂ​​ല​​മാ​​യി​​ല്ല. ഇ​​തേ​​ത്തു​​ട​​ർ​​ന്ന് മൈ​​താ​​ന​​ത്ത് വ​​ച്ച്ത​​ന്നെ കോ​​ഹ്‌​ലി ​ത​​ന്‍റെ അ​​നി​​ഷ്ടം വ്യ​​ക്ത​​മാ​​ക്കി​​യി​​രു​​ന്നു. മാ​​ൻ ഓ​​ഫ് ദ ​​മാ​​ച്ച് ആ​​യ ട​​ർ​​ണ​​ർ ആ ​​സ​​മ​​യ​​ത്ത് 41 റ​​ണ്‍​സി​​ലാ​​യി​​രു​​ന്നു.

Related posts