വീട്ടിൽ അതിക്രമിച്ചു കയറി പ​തി​നാ​റു​കാ​രി​യെ കൊലപ്പെടുത്താൻ ശ്രമം; പിടിവലയിൽ ഇരുവർക്കും പരിക്ക്; യുവാവ് ആക്രമിച്ചതിന് പിന്നിലെ കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടില്ലെന്ന് പോലീസ്

ഇ​ര​വി​പു​രം: വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യ യു​വാ​വ് പ​തി​നാ​റു​കാ​രി​യു​ടെ ക​ഴു​ത്തി​ൽ മു​റി​വേ​ൽ​പി​ച്ചു.സം​ഭ​വ​ത്തി​ൽ പ​ട്ട​ത്താ​നം സ്വ​ദേ​ശി കൃ​ഷ്ണ​ലാ​ൽ (24) പി​ടി​യി​ലാ​യി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലി​നാ​യി​രു​ന്നു സം​ഭ​വം.

പെ​ൺ​കു​ട്ടി അ​ടു​ക്ക​ള​യി​ൽ ബ​ന്ധു​വാ​യ അ​ഞ്ചു വ​യ​സു​കാ​രി​യു​മാ​യി നി​ൽ​ക്കു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം പി​ൻ​വാ​തി​ൽ വ​ഴി വ​ന്ന അ​ക്ര​മി മൂ​ർ​ച്ച​യു​ള്ള ആ​യു​ധം ഉ​പ​യോ​ഗി​ച്ച് പെ​ൺ​കു​ട്ടി​യു​ടെ ക​ഴു​ത്തി​ൽ മു​റി​വേ​ൽ​പി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. പി​ടി​വ​ലി​ക്കി​ടെ അ​ക്ര​മി​ക്കും പ​രു​ക്കേ​റ്റു.

ബ​ഹ​ളം കേ​ട്ട് വീ​ടി​ന്‍റെ മു​ൻ​ഭാ​ഗ​ത്തെ മു​റി​യി​ലു​ണ്ടാ​യി​രു​ന്ന അ​പ്പൂ​പ്പ​ന്‍റെ​യും അ​മ്മൂ​മ്മ​യു​ടേ​യും കൂ​ട്ട​നി​ല​വി​ളി കേ​ട്ടു നാ​ട്ടു​കാ​ർ ഓ​ടി​ക്കൂ​ടി അ​ക്ര​മി​യെ പി​ടി​കൂ​ടി. ആ​ക്ര​മ​ണ​ത്തി​ൽ പ​രു​ക്കേ​റ്റ പെ​ൺ​കു​ട്ടി​യെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ര​വി​പു​രം പോ​ലീ​സ് കേ​സെ​ടു​ത്തു. കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല.

Related posts